മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 
ഓസ്‌ട്രേലിയ ഉയർത്തിയ 230 റണ്ണിന്റെ വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യുഷ് വേന്ദ്ര ചഹലിന്റെ ആറു വിക്കറ്റ് നേട്ടവുമായി ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് രണ്ടാം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പതിനഞ്ച് റണ്ണെടുത്തപ്പോഴേയ്ക്കും ഒരു വിക്കറ്റ് നഷ്ടമായിരുന്നു. 17 പന്തിൽ ഒൻപത് റണ്ണെടുത്ത രോഹിത് ശർമ്മയെ സിഡിലിന്റെ പന്തിൽ മാർഷ് പിടിച്ച് പുറത്താക്കുകയായിരുന്നു. 59 ൽ നിൽക്കെ ശിഖർ ധവാനെ പുറത്താക്കി സ്റ്റോണിസ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി നൽകി. 46 പന്തിൽ 23 റണ്ണായിരുന്ന ധവാന്റെ നേട്ടം. പിന്നീട് കളത്തിലിറങ്ങിയ ധോണിയും കോഹ്ലിയും ചേർന്ന് ഇന്ത്യയ്ക്ക് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. 59 ൽ ഒത്തു ചേർന്ന സഖ്യം 113 ലാണ് പിരിഞ്ഞത്. 62 പന്തിൽ 46 റണ്ണെടുത്ത കോഹ്ലിയെ റിച്ചാർഡ്‌സൺ കീപ്പർ കാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 
പിന്നീട് ഒത്തു ചേർന്ന കേദാർ ജാദവ് ധോണി സഖ്യം കാര്യമായ നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 114 പന്തിൽ അതീവ ജാഗ്രതയോടെ ധോണി നേടിയ 87 റണ്ണാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. ഹെലികോപ്റ്റർ ഷോട്ടുകളുടെ ആരാധകരെ നിരാശപ്പെടുത്തിയ ധോണി ആകെ നേടിയത് ആറ് ബൗണ്ടറികൾ മാത്രമാണെന്നത് ധോണിയുടെ ജാഗ്രതയുടെ തോത് വെളിവാക്കുന്നതു. ധോണിയ്ക്ക് ഉറച്ച പിൻതുണയുമായി 57 പന്തിൽ 61 റണ്ണെടുത്ത കേജാർ ജാദവ് ഏഴു ബൗണ്ടറിയാണ് പറപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആറു വിക്കറ്റ് വീഴത്തിയ ചഹൽ കളിയിലെ താരമായി.