ഗോളാട്ടത്തിൽ ജർമ്മനി: സമനില പിടിച്ച് സ്പെയിൻ

തേർഡ് ഐ ബ്യൂറോ മ്യൂണിക് : സ്വന്തം തട്ടകത്തിൽ കരുത്തരായ പോർച്ചുഗല്ലിനെ തകർത്തടിച്ച് ജർമ്മനിയുടെ പടയോട്ടം. മറ്റൊരു മത്സരത്തിൽ സ്പെയിൻ പോളണ്ടുമായി സമനിലയിൽ പിരിഞ്ഞു. യൂറോ: പോർച്ചുഗലിനെ തകർത്ത് ജർമ്മനി യൂറോകപ്പിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ജർമ്മനി വിജയവഴിയിൽ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. 15-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗലാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാൽ ആക്രമിച്ച് കളിച്ച ജർമ്മനി നിരന്തരം പോർച്ചുഗലിന് ഭീഷണി സൃഷ്ടിച്ചു. ഇതിൻ്റെ ഫലമായാണ് പിന്നീട് വന്ന രണ്ട് ഗോളുകളും. 35-ാം മിനിറ്റിൽ ഡയസിൻ്റെയും 39-ാം മിനിറ്റിൽ […]

ഫ്രാൻസിനെ സമനിലയിൽ തളച്ച് ഹംഗറി: ലോകചാമ്പ്യന്മാർക്ക് എതിരെ ലീഡെടുത്ത ഹങ്കറിയ്ക്ക് വിജയതുല്യമായ സമനില

തേർഡ് ഐ സ്‌പോട്‌സ് ബുഡാപെസ്റ്റ്: ലോക ചാമ്പ്യന്മാരെ അടിമുടി വിറപ്പിച്ചു നിർത്തിയ മത്സരത്തിനൊടുവിൽ ഹങ്കറിയ്ക്ക് വിജയതുല്യമായ സമനില. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ആദ്യ പകുതിയിൽ ഫിയോള നേടിയ ഗോളിൽ ഹംഗറിയായിരുന്നു മുന്നിൽ..രണ്ടാംപകുതിയടെ 66ാം മിനിറ്റിലാണ് ഫ്രാൻസ് ഗോൾ മടക്കിയത്. വലത് വിംഗിൽ മുന്നേറിയ കിലിയൻ എംബാപ്പെ ഹംഗറിയുടെ ബോക്‌സിലേക്ക് പാസ് കൊടുക്കുകയായിരുന്നു. ബോക്‌സിലേക്ക് പാഞ്ഞെടുത്ത ഗ്രീസ്മാൻ പന്ത് ലക്ഷ്യത്തിലെത്തിച്ചു. എംബാപ്പെ, ഗ്രീസ്മാൻ, ബെൻസേമ എന്നിവരടങ്ങുന്ന ഫ്രാൻസിന്റെ ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഹംഗറിയുടെ പോരാട്ടവീര്യം. ജിറോഡ്, ഡെംബലെ, ലെമാർ തുടങ്ങിയ താരങ്ങളെ […]

കോപ്പയിൽ കളം നിറഞ്ഞ് അർജൻ്റീന: വിജയച്ചിരിയുമായി ചിലി

സ്പോട്സ് ഡെസ്ക് റിയോ ഡി ജെനിറോ: കോപ്പ അമേരിക്കയിലെ ഡി ഗ്രൂപ്പിലെ മത്സരങ്ങളിൽ അർജൻ്റീനയ്ക്കും ചിലിയ്ക്കും ജയം. അർജൻ്റീന എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേയെ തോൽപ്പിച്ചപ്പോൾ , ഇതേ ഗോൾ വ്യത്യാസത്തിനാണ് ബൊളീവിയയെ ചിലി തകർത്തത്. വെള്ളിയാഴ്ച അർദ്ധരാത്രി നടന്ന മത്സരത്തിൽ ചിലിയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ബൊളീവിയക്ക് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ മേധാവിത്വം ബൊളിവിയക്ക് ഉണ്ടായിരുന്നില്ല. കളിയുടെ പത്താം മിനിറ്റിൽ ഗോൾ നേടിയ ബ്രറേടണ്ണാണ് ചിലിയക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ഒരു ഗോൾ കൂടി വഴങ്ങാതിരിക്കാൻ അമിത പ്രതിരോധമാണ് ബൊളിവിയ […]

കോപ്പയിൽ ജയം തുടർന്ന് ബ്രസീൽ; കൊളംബിയക്ക് സമനില; യൂറോയിൽ ഹോളണ്ടിനും , ബെൽജിയത്തിനും ഉക്രെയിനും ജയം

തേർഡ് ഐ സ്പോട്സ് റിയോ ഡി ജനീറോ: കോപ്പയിൽ ബ്രസീലിന് വിജയത്തുടർച്ച. കൊളംബിയയും വെനസ്വേലയും സമനിലയിൽ പിരിഞ്ഞപ്പോൾ , പെറുവിനെയാണ് ബ്രസീൽ തകർത്തത്. യൂറോക്കപ്പിൽ ഹോളണ്ടും , ബെൽജിയവും , ഉക്രെയിനും വിജയിച്ചു. കോപ്പ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിൻ്റെ ജയം. 12-ാം മിനിറ്റിൽ അലക്സ് സാൻഡ്രോയിലൂടെയാണ് ബ്രസീൽ ഗോൾവേട്ട തുടങ്ങിയത്. 67-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മർ രണ്ടാം ഗോൾ നേടി. 89-ാം മിനിറ്റിൽ റിബെയ്റോയും ഇഞ്ച്വറി ടൈമിൽ റിച്ചാലിസണും സ്കോർ ചെയ്തു. മത്സരം […]

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ഇന്റർനാഷണൽ കപ്പ് നേടാനൊരുങ്ങി കോഹ്ലി: മത്സരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ

തേർഡ് ഐ സ്‌പോട്‌സ് ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കാൻ ഇന്ത്യൻ ടീം ഒരുങ്ങുന്നു. ക്രിക്കറ്റ് മൈതാനത്ത് തനിക്കില്ലാത്ത ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ഇപ്പോൾ വിരാട് കോഹ്ലി ഇറങ്ങുന്നത്. ഇന്ത്യൻ നാഷണൽ കപ്പ് നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രമാണ് കോഹ്ലി ഇപ്പോൾ തിരുത്താനൊരുങ്ങുന്നത്.ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള അ​ന്തി​മ ഇ​ല​വ​നെ ടീം ​ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലു​മാ​ണ് ഓ​പ്പ​ണ​ർ​മാ​ർ. മു​ൻ​നി​ര​യ്ക്ക് ക​രു​ത്താ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും അ​ജി​ങ്ക്യ ര​ഹാ​നെ ടീ​മി​ലു​ണ്ട്. ഋ​ഷ​ഭ് പ​ന്ത് ആ​ണ് […]

യൂറോക്കപ്പിൽ ഇറ്റലിയ്ക്കും വെയിൽസിനും റഷ്യയ്ക്കും വിജയം: വിജയക്കുതിപ്പ് തുടർന്ന് ഇറ്റാലിയൻ മുന്നേറ്റം; ഇന്ന് ബെൽജിയം ഇറങ്ങുന്നു

സ്‌പോട്‌സ് ഡെസ്‌ക് യൂറോക്കപ്പിൽ വിജയം തുടർന്നു ഇറ്റലി. തുടർച്ചയായ രണ്ടാം മത്സരത്തിൽ ഇറ്റലി വിജയിച്ചപ്പോൾ വെയിൽസും, റഷ്യയും ആദ്യ ജയം സ്വന്തമാക്കി. ബുധനാഴ്ച നടന്ന യൂറോക്കപ്പിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ റഷ്യയ്ക്ക് ജയം. ആദ്യ പകുതിയിൽ അലക്സി മിറൻചുക് നേടിയ ഒരു ഗോളിനായിരുന്നു റഷ്യയുടെ ജയം. ഗ്രൂപ്പിൽ റഷ്യയുടെ ആദ്യ ജയമായിരുന്നത്. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് പരാജയപ്പെട്ടിരുന്നു ടീം. ഫിൻലൻഡിന്റെ ആദ്യ തോൽവിയാണിത്. ഡെൻമാർക്കിനെ തോൽപ്പിച്ചാണ് ഫിൻലൻഡെത്തിയത്. രണ്ടാം മത്സരത്തിൽ വെയിൽസ് ടർക്കിയെ തോൽപ്പിച്ചു. ആരോൺ റംസിയും, ഇൻജ്വറി ടൈംമിന്റെ […]

യൂറോക്കപ്പിൽ ജർമ്മനിയെ വീഴ്ത്തി ഫ്രാൻസ്: ഹങ്കറിയെ തകർത്ത് പോർച്ചുഗൽ; ജൂൺ 16 ന് മൂന്നു മത്സരങ്ങൾ

തേർഡ് ഐ സ്‌പോട്‌സ് ഫ്രാങ്ക്ഫുട്ട്: യൂറോക്കപ്പിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ജർമ്മനിയെ വീഴ്ത്തി ഫ്രാൻസ്. മാറ്റ് ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ജർമ്മിനിയെ ഫ്രാൻസ് വീഴ്ത്തിയപ്പോൾ, പെനാലിറ്റി അടക്കം റൊണാൾഡോ നേടിയ ഡബിളിന്റെ ബലത്തിലാണ് ഹങ്കറിയെ പോർച്ചുഗൽ തുരത്തിയത്. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിലാണ് പോർച്ചുഗല്ലും ഹങ്കറിയും തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണ ഫുട്‌ബോളിൽ ലോകത്തിലെ അതികായന്മാരായ പോർച്ചുഗല്ലിനെ പ്രതിരോധിച്ച് നിൽക്കുകയായിരുന്നു ഹങ്കറി. 84 ആം മിനിറ്റ് വരെ പോർച്ചുഗല്ലിനെയും റൊണാൾഡോയെയും പിടിച്ചു നിർത്തിയ ഹങ്കറിയ്ക്ക് അടിതെറ്റിയത് റാഫാ സിൽവയുടെ ഗോളിലാണ്. 84 ആം മിനിറ്റിൽ റാഫാ സിൽവ […]

കപില്‍ ദേവിന് മുന്‍പ് ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍; മങ്കാദിംഗ് രീതിയുടെ തലതൊട്ടപ്പന്‍; രവിചന്ദ്രന്‍ അശ്വിന്‍ ക്രീസിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലെജന്‍ഡ്‌സ് ആദ്യം ഓര്‍ക്കുന്നയാള്‍; രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം, വിനു മങ്കാദ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വീണ്ടുമൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടി. 1946-70 കാലഘട്ടത്തിലെ മികച്ച താരമായാണ് വിനു മങ്കാദ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിനു മങ്കാദ് എന്ന പേര് ഇന്നത്തെ തലമുറയിലെ പലരും ഓര്‍ക്കുന്നത് ക്രിക്കറ്റില്‍ മങ്കാദിങ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനിലൂടെയാണ്. ക്രീസില്‍ നിന്നും പുറത്തിറങ്ങിയ ബാറ്റ്‌സ്മാനെ ഔട്ട് ആക്കുന്ന രീതിയെ മങ്കാദിങ് എന്നാണ് വിളിക്കുന്നത്. ബോളിങ് പൂര്‍ത്തിയാക്കും മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് […]

ചാമ്പ്യൻസ് ലീഗ് നീലപ്പട യൂറോപ്പിലെ രാജാക്കന്മാർ; ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി.

സ്വന്തം ലേഖകൻ പോർട്ടോ:ചെൽസി യൂറോപ്യന്റെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസിയുടെ വിജയം. 42-ആം മിനിറ്റിൽ കായ് ഹവേർട്ട്സാണ് വിജയഗോൾ നേടിയത്. ഇതോടെ സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് ലീഗ് കിരീടസ്വപ്നം അസ്തമിച്ചു. ആവേശകരമായ ആദ്യ പകുതിയിൽ തന്നെ ചെൽസി മൈതാനത്ത് നിറഞ്ഞ് നിന്നിരുന്നു. ടിമോ വെർണറും കായി ഹവേർട്സും മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ നിരയ്ക്ക് നിരന്തരം തലവേദനയായി. ആദ്യ പകുതിയിൽ തിയാഗോ സിൽവ പരുക്കേറ്റ് പുറത്ത് പോയി എങ്കിലും മറുപടി […]

ഇനി അടുത്ത ജന്മത്തിലാകും സാധ്യത; ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍  അതൃപ്തി വ്യക്തമാക്കി യുവി; കരിയറില്‍ താരം ആകെ കളിച്ചത് 40 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം; താരത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ അതൃപ്തി വ്യക്തമാക്കി യുവരാജ് സിംഗിന്റെ പുതിയ ട്വീറ്റ്. മേയ് 19ന് വിസ്ഡന്‍ ഇന്ത്യ അവരുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനൊപ്പം യുവരാജ് സിങ്ങിന്റെ ചിത്രവും ഏത് മുന്‍ ഇന്ത്യന്‍ താരം കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉണ്ടായിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് യുവരാജ് വിഷയത്തില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇനി അടുത്ത ജന്മത്തിലായിരിക്കും സാധ്യത എന്നാണു താരത്തിന്റെ പ്രതികരണം. ഏഴുവര്‍ഷക്കാലം താന്‍ ടീമിലെ പന്ത്രണ്ടാമന്‍ ആയില്ലെങ്കില്‍, എന്നും യുവരാജ് […]