യൂറോക്കപ്പിൽ ഇറ്റലിയ്ക്കും വെയിൽസിനും റഷ്യയ്ക്കും വിജയം: വിജയക്കുതിപ്പ് തുടർന്ന് ഇറ്റാലിയൻ മുന്നേറ്റം; ഇന്ന് ബെൽജിയം ഇറങ്ങുന്നു

യൂറോക്കപ്പിൽ ഇറ്റലിയ്ക്കും വെയിൽസിനും റഷ്യയ്ക്കും വിജയം: വിജയക്കുതിപ്പ് തുടർന്ന് ഇറ്റാലിയൻ മുന്നേറ്റം; ഇന്ന് ബെൽജിയം ഇറങ്ങുന്നു

സ്‌പോട്‌സ് ഡെസ്‌ക്

യൂറോക്കപ്പിൽ വിജയം തുടർന്നു ഇറ്റലി. തുടർച്ചയായ രണ്ടാം മത്സരത്തിൽ ഇറ്റലി വിജയിച്ചപ്പോൾ വെയിൽസും, റഷ്യയും ആദ്യ ജയം സ്വന്തമാക്കി.

ബുധനാഴ്ച നടന്ന യൂറോക്കപ്പിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ റഷ്യയ്ക്ക് ജയം. ആദ്യ പകുതിയിൽ അലക്സി മിറൻചുക് നേടിയ ഒരു ഗോളിനായിരുന്നു റഷ്യയുടെ ജയം. ഗ്രൂപ്പിൽ റഷ്യയുടെ ആദ്യ ജയമായിരുന്നത്. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് പരാജയപ്പെട്ടിരുന്നു ടീം. ഫിൻലൻഡിന്റെ ആദ്യ തോൽവിയാണിത്. ഡെൻമാർക്കിനെ തോൽപ്പിച്ചാണ് ഫിൻലൻഡെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം മത്സരത്തിൽ വെയിൽസ് ടർക്കിയെ തോൽപ്പിച്ചു. ആരോൺ റംസിയും, ഇൻജ്വറി ടൈംമിന്റെ അവസാന നിമിഷം കേണൽ റോബർട്ട് അടിച്ച ഗോളിലൂടെ വെയിൽസ് വിജയിച്ചു. രണ്ടു ഗോളിനും വഴിയൊരുക്കിയത് ഗാരത് ബെയിൽ എന്ന സൂപ്പർ താരമായിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറ്റലി മൂന്നു ഗോളിന്റെ വിജയം നേടി. ആദ്യ മത്സരത്തിൽ ടർക്കിയെ മൂന്നു ഗോൾ വ്യത്യാസത്തിലാണ് ഇറ്റലി തോൽപ്പിച്ചത്. ഇതോടെ രണ്ടു കളികളിൽ നിന്നും ആറു പോയിന്റും ആറു ഗോൾ വ്യത്യാസവും ഉറപ്പാക്കിയ ഇറ്റലി യൂറോക്കപ്പിന്റെ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി.

ഇന്നു വൈകിട്ട് ആറരയ്ക്കു നടക്കുന്ന ആദ്യ മത്സരത്തിൽ ഉക്രെയിൻ നോർത്ത് മാസിഡോണിയയെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 9.30 ന് ബെൽജിയം ഡെൻമാർക്കിനെയും, രാത്രി 12.30 ന് ആസ്ട്രിയ ഹോളണ്ടിനെയും നേരിടും.