ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ഇന്റർനാഷണൽ കപ്പ് നേടാനൊരുങ്ങി കോഹ്ലി: മത്സരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ഇന്റർനാഷണൽ കപ്പ് നേടാനൊരുങ്ങി കോഹ്ലി: മത്സരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കാൻ ഇന്ത്യൻ ടീം ഒരുങ്ങുന്നു. ക്രിക്കറ്റ് മൈതാനത്ത് തനിക്കില്ലാത്ത ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ഇപ്പോൾ വിരാട് കോഹ്ലി ഇറങ്ങുന്നത്.

ഇന്ത്യൻ നാഷണൽ കപ്പ് നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രമാണ് കോഹ്ലി ഇപ്പോൾ തിരുത്താനൊരുങ്ങുന്നത്.ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള അ​ന്തി​മ ഇ​ല​വ​നെ ടീം ​ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​രാ​ട് കോ​ഹ്‌‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലു​മാ​ണ് ഓ​പ്പ​ണ​ർ​മാ​ർ. മു​ൻ​നി​ര​യ്ക്ക് ക​രു​ത്താ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും അ​ജി​ങ്ക്യ ര​ഹാ​നെ ടീ​മി​ലു​ണ്ട്.

ഋ​ഷ​ഭ് പ​ന്ത് ആ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ. സ്പി​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രാ​യി ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ‌‌ക​രു​ത്തു​റ്റ പേ​സ് നി​ര​യാ​ണ് കി​വീ​സി​നെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ഇ​ഷാ​ന്ത് ശ​ര്‍​മ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് പേ​സ് ബൗ​ള​ർ​മാ​രാ​യി ടീ​മി​ലു​ള്ള​ത്.

വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​കീ​ഴി​ല്‍​ ​ആ​ദ്യ​ ​ഐ.​സി.​സി​ ​ട്രോ​ഫി​ ​ തേടി ഇ​ന്ത്യ​ ​ഫൈ​ന​ലി​ന് ​ക​ച്ച​മു​റു​ക്കു​മ്പോള്‍​ ​പ്ര​ധാ​ന​ ​ടൂ​ര്‍​ണ​മെ​ന്റു​ക​ളി​ലെ​ ​ഫൈ​ന​ലുകളില്‍​ തോല്‍ക്കുന്ന ​ദൗ​ര്‍​ഭാ​ഗ്യം​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​ന്യൂ​സി​ല​ന്‍​ഡ് ​വി​ല്യം​സ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ത്.

നാളെ​ ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​വൈ​കി​ട്ട് ​മൂ​ന്നു​മ​ണി​ ​മു​ത​ല്‍​ ​സ​താം​പ്ട​ണി​ലെ​ ​റോ​സ്ബൗ​ള്‍​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.സ്റ്റാ​ര്‍​ ​സ്പോ​ര്‍​ട്സ് ​ചാ​ന​ലു​ക​ളി​ലും​ ​ഹോ​ട്ട് ​സ്റ്റാ​റി​ലു​മാ​ണ് ​ഇ​ന്ത്യ​യി​ല്‍​ ​ലൈ​വാ​യി​ട്ട് ​മ​ത്സ​രം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക.

12​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചാ​മ്പ്യന്‍​മാ​രാ​കു​ന്ന​ ​ടീ​മി​ന് ​ല​ഭി​ക്കു​ക.​ ​ഒ​പ്പം​ ​ടെ​സ്റ്റ് ​ചാ​മ്പ്യന്‍​ഷി​പ്പ് ​മേ​സും​ ​ല​ഭി​ക്കും.​ ​
രണ്ടാം​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​ ​ടീ​മി​ന് ​ആ​റു​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ക്കും.​ ​

സ​മ​നി​ല​യി​ല്‍​ ​അ​വ​സാ​നി​ച്ചാ​ല്‍​ ​കി​രീ​ടം​ ​പ​ങ്കി​ടു​ന്ന​തി​നൊ​പ്പം​ ​സ​മ്മാ​ന​ത്തു​ക​യും​ ​പ​ങ്കി​ടും.​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ടീ​മി​ന് 3.38​ ​കോ​ടി​ ​രൂ​പ​യും​ ​നാ​ലാം​ ​സ്ഥാ​ന​ത്തെ​ ​ടീ​മി​ന് 2.62​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ല​ഭി​ക്കു​ക.​ ​

അ​ഞ്ചാം​ ​സ്ഥാ​ന​ക്കാ​ര്‍​ക്ക് 1.5​ ​കോ​ടി,​ ​ശേ​ഷി​ക്കു​ന്ന​ ​നാ​ല് ​ടീ​മു​ക​ള്‍​ക്ക് 75​ ​ല​ക്ഷം​ ​രൂ​പ​യും​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.
ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ന്‍​ഡും​ ​ടെ​സ്റ്റ് ​ലോ​ക​ചാ​മ്പ്യന്‍​ഷി​പ്പ് ​ഫൈ​ന​ലി​ന് ​മു​ൻപ് ​ഇം​ഗ​ണ്ടി​നെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പക​ളി​ല്‍​ ​ജ​യം​ ​നേ​ടി​യി​രു​ന്നു.