ചാമ്പ്യൻസ് ലീഗ് നീലപ്പട യൂറോപ്പിലെ രാജാക്കന്മാർ; ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി.

ചാമ്പ്യൻസ് ലീഗ് നീലപ്പട യൂറോപ്പിലെ രാജാക്കന്മാർ; ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി.

Spread the love

സ്വന്തം ലേഖകൻ

പോർട്ടോ:ചെൽസി യൂറോപ്യന്റെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസിയുടെ വിജയം.

42-ആം മിനിറ്റിൽ കായ് ഹവേർട്ട്സാണ് വിജയഗോൾ നേടിയത്. ഇതോടെ സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് ലീഗ് കിരീടസ്വപ്നം അസ്തമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവേശകരമായ ആദ്യ പകുതിയിൽ തന്നെ ചെൽസി മൈതാനത്ത് നിറഞ്ഞ് നിന്നിരുന്നു. ടിമോ വെർണറും കായി ഹവേർട്സും മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ നിരയ്ക്ക് നിരന്തരം തലവേദനയായി.

ആദ്യ പകുതിയിൽ തിയാഗോ സിൽവ പരുക്കേറ്റ് പുറത്ത് പോയി എങ്കിലും മറുപടി ഗോളിനായുള്ള സിറ്റിയുടെ ശ്രമങ്ങൾക്കെല്ലാം ചെൽസി പ്രതിരോധം തീർത്തു. .

ചെൽസി ഇത് രണ്ടാം തവണയാണ് ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുന്നത്. ഇതിന് മുൻപ് 2012ലാണ് കിരീടം നേടിയത്. രണ്ടു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. സിറ്റി പൂർണ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയിരുന്നത്. എന്നാൽ ആ ആത്മവിശ്വാസത്തിന് മേൽ 42ആം മിനിറ്റിൽ നിറയൊഴിച്ച് കൊണ്ടാണ് ചെൽസി വിജയത്തിലേക്ക് കുതിച്ചത്. എംഗോളെ കാൻെറയുടെ മികച്ച പ്രകടനം ചെൽസിയുടെ വിജയത്തിന് നിർണായകമായി മാറി.