ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി മലയാളി ക്യാപ്റ്റന്..! സഞ്ചുവിന് തകർപ്പൻ സെഞ്ച്വറി; സഞ്ചുവിന്റെ സെഞ്ച്വറിയിലും രാജസ്ഥാന് തോൽവി

തേർഡ് ഐ സ്‌പോട്‌സ് മുംബൈ: ഐപിഎല്ലിന്റെ പതിനാലാം എഡിഷനിലെ ആദ്യ സെഞ്ച്വറിയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറും നേടിയിട്ടും പഞ്ചാബിനു മുന്നിൽ മുട്ടു കുത്തി രാജസ്ഥാൻ. അവസാന ഓവറിന്റെ അവസാന പന്തിൽ അഞ്ചു റൺ വിജയിക്കാൻ വേണ്ടപ്പോൾ ബൗണ്ടറിയിലേയ്ക്ക് ഉയർത്തിയടിച്ച പന്ത് ഫീൽഡറുടെ കൈകളിൽ വിശ്രമിച്ചതോടെയാണ് സഞ്ജുവിനും ടീമിനും വൻ പരാജയം നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. രാജസ്ഥാന ലക്ഷ്യം 222 റൺസായിരുന്നു. എന്നാൽ, നാലു […]

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഭാവിയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ക്രിസ്റ്റിയാനോ റൊണാൾഡോ പൗലോ ഡൈബാല,ഗിയാൻലൂയിഗി ബഫൺ തുടങ്ങിയ താരങ്ങൾ കളിക്കുന്ന ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടോപ്പ് ടെയർ ഫുട്ബോൾ അക്കാദമിയായ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ പരിശീലനകനും യൂറോപ്യൻ യൂണിവേഴ്സിറ്റി പൂർവ്വവിദ്യാർത്ഥിയും ജോവന്നാസ് എസ്ട്രലോസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ തിരുവല്ല സ്വദേശി മെബിൻ സാം മാത്യുവാണ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ടൂറിൻ കേന്ദ്രമായി […]

തലയ്ക്ക് തോൽവി: തലയെ വീഴ്ത്തിയത് തലസ്ഥാനത്തെ ചെറുപ്പക്കാർ; ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: കഴിഞ്ഞ തവണത്തെ തോൽവിയുടെ ബാധ ഇക്കുറിയും ചെന്നെയെ വിട്ടൊഴിയുന്നില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെറുപ്പകാർ നിരന്ന ഡൽഹിയ്‌ക്കെതിരെ ചെന്നൈയ്ക്ക് കനത്ത തോൽവി. ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണർമാരായ പൃഥ്വിഷായും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഡൽഹി മറികടന്നത്. 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 190 റൺസ് നേടി വിജയം സ്വന്തമാക്കിയത്. 38 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സും അടക്കമാണ് പൃഥ്വിഷാ 72 റൺസെടുത്തത്. 54 പന്തിൽ 10 […]

ആദ്യ റൺ രോഹിത് വക: ആദ്യ വിജയം കോഹ്ലി വക: പതിനാലാം സീസൺ ഐ.പി.എല്ലിന് ആവേശകരമായ തുടക്കം

സ്പോട്സ് ഡെസ്ക് മുംബൈ: അവസാന ഓവറിൻ്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന ഐ.പി.എല്ലിൻ്റെ പതിനാലാം എഡിഷന് ആവേശകരമായ അന്ത്യം. മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തില്‍ സീസണിലെ ആദ്യ റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. പിന്നാലെ സീസണിലെ ആദ്യ ബൗണ്ടറിയും സിക്‌സറും രോഹിത് പറത്തി. ഇവ മൂന്നും മുംബൈ ആരാധകരെ ഹാപ്പിയാക്കിയെങ്കിലും ആദ്യ ജയം കോഹ്ലിയും കുട്ടികളും കൊത്തിപ്പറന്നു. രോഹിത്തും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ക്രിസ് ലിന്നും ചേര്‍ന്നാണ് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. സ്ഥിരം ഓപ്പണിങ് പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ […]

മലയാളിക്ക് അഭിമാനമായി ഗോൾ മഴ പെയ്യിച്ച് ഗോകുലം ..! ഒപ്പം അഭിമാനമായി ഒരു കോട്ടയംകാരനും: ഐലീഗ് നേടിയ ഗോകുലം ടീമിനായി പ്രതിരോധക്കോട്ട കെട്ടി ഒരു കോട്ടയംകാരൻ

സ്പോട്സ് ഡെസ്ക് കൊൽക്കത്ത: ഐ ലീഗിലെ നിർണ്ണായക മത്സരത്തിൽ എഴുപതാം മിനിറ്റ് വരെ മലയാളിയുടെ നെഞ്ചിടിപ്പ് സെക്കൻഡിൽ ‘ തൊണ്ണൂറ് മിനിറ്റും ‘കടന്നിരുന്നു. ചരിത്രം തിരുത്താനിറങ്ങിയ ഗോകുലം അത് വരെ ഒരു ഗോളിന് പിന്നിലായിരുന്നു. പിന്നെ കടിഞ്ഞാണില്ലാതെ കുതിച്ച ഗോകുലം ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കപ്പടിച്ചെടുത്തിരുന്നു. ഗോകുലം കേരള എന്ന ക്ലബ് കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയിയിരിക്കുമ്പോൾ അതിൽ അതിയായി അഭിമാനിക്കുകയാണ് കോട്ടയത്തുകാരും. ചുങ്കം സ്വദേശിയും ബസേലിയസിൻ്റെ മൈതാനത്ത് പന്ത് തട്ടി വളരുകയും ചെയ്ത ജസ്റ്റിൻ ജോർജും ഐ ലീഗ് ജയിച്ച ടീമിലുണ്ടായിരുന്നു എന്നതാണ് […]

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് സഹായം നല്‍കിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു.  

തലൈലാമയായി മഹേന്ദ്രസിംഗ് ധോണി; താരത്തിന്റെ പുതിയ ലുക്ക് വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഈ വര്‍ഷത്തെ ഐ പി എല്‍ ക്രിക്കറ്റ് പോരാട്ടം അടുത്ത മാസം തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐ പി എല്ലിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പരസ്യത്തിനായാണ് ധോണി തല മൊട്ടയടിച്ചത്. മേക്ക് ഓവറുകളിലൂടെ ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള ധോണി മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിലാണ് ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. താരത്തിന്റെ പുതിയ ലുക്കിനെ […]

ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ് ; പുതിയ പേര് പഞ്ചാബ് കിങ്‌സ് : ഐ.പി.എൽ താരലേലത്തിന് മുൻപ് പുതിയ പേര് പ്രഖ്യാപിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്. 2021 ഐ.പി.എൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പുതിയ പേര് പഞ്ചാബ് കിങ്‌സ് എന്നാവും. ഐപിഎല്ലിൽ രണ്ട് ടീമുകളാണ് ഇതിന് മുൻപ് പേര് മാറ്റിയത്. ഡൽഹി ഡെയർഡെവിൾസ് എന്നത് ഡൽഹി ക്യാപിറ്റൽ ആയപ്പോൾ, റൈസിങ് പൂനെ സൂപ്പർജയന്റ്‌സ്, റൈസിങ് പൂനെ സൂപ്പർജയന്റ് എന്നാക്കി ഒടുവിലത്തെ എസ് മാറ്റുകയായിരുന്നു. ഏതാനും നാളുകളായി പേര് മാറ്റ ചർച്ചകൾ പഞ്ചാബ് ടീമിൽ സജീവമായിരുന്നു. ഐപിഎൽ താര ലേലത്തിന് മുൻപ് പുതിയ […]

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിങ്ങിനിടയിൽ ജാതീയ അധിക്ഷേപം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ജാതീയ അധിക്ഷേപം നടത്തിയ ക്രിക്കറ്റ്താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുപത്തു. ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമർശം നടത്തിയതിന് എസ്.സി/ എസ്.ടി നിയമത്തിലെ 3(1) (ആർ), (3)(1) വകുപ്പുകൾ കൂടാതെ ഐ.പി.സിയുടെ 153,153 എ, 295,505 വകുപ്പുകൾ പ്രകാരമാണ് ഹിസാറിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവരാജ് സിങ്ങിനെതിരെ ഹിസാറിൽ നിന്നുള്ള അഭിഭാഷകനും ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജൻ കൽസൺ ആണ് ജാതി അധിക്ഷേപ പരാമർശത്തിന് പരാതി നൽകിയത്. എട്ടു മാസം മുൻപ് […]

വീണ്ടുമൊരു കോട്ടയം ഗോളിൽ ഗോകുലം..! ജസ്റ്റിന്റെ ഗോളിൽ വിജയം നേടി ഗോകുലം; ഐ ലീഗിൽ കോട്ടയം ചുങ്കത്ത് ഇത് ആഘോഷക്കാലം

സ്‌പോട്‌സ് ഡെസ്‌ക് കോട്ടയം: ഐ ലീഗിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടുമൊരു കോട്ടയം ഗോൾ..! ജസ്റ്റിന്റെ ഗോളടക്കം നാലു ഗോളിന്റെ ബലത്തിൽ നെറോക്ക എഫ്‌സിയെ തവിടുപൊടിയാക്കി ഗോകുലം ഇത്തവണത്തെ ഐലീഗിൽ വരവറിയിച്ചിട്ടുണ്ട്. രണ്ടാം വിജയമാണ് ഐ ലീഗിൽ ഇത്തവണ ഇതോടെ ഗോകുലത്തിനു ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടന്ന കളിയിൽ നാലു ഗോൾ നേടിയതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ഗോകുലം. ഇതു വരെ ഒൻപത് ഗോളുകളാണ് ഗോകുലം എതിരാളികളുടെ വലയിലെത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ വിജയതത്തോടെ നാലു കളികളിൽ നിന്നും രണ്ടു വിജയവും രണ്ടു തോൽവിയുമുള്ള ഗോകുലം […]