കോപ്പയിൽ ജയം തുടർന്ന് ബ്രസീൽ; കൊളംബിയക്ക് സമനില; യൂറോയിൽ ഹോളണ്ടിനും , ബെൽജിയത്തിനും ഉക്രെയിനും ജയം
തേർഡ് ഐ സ്പോട്സ്
റിയോ ഡി ജനീറോ: കോപ്പയിൽ ബ്രസീലിന് വിജയത്തുടർച്ച. കൊളംബിയയും വെനസ്വേലയും സമനിലയിൽ പിരിഞ്ഞപ്പോൾ , പെറുവിനെയാണ് ബ്രസീൽ തകർത്തത്. യൂറോക്കപ്പിൽ ഹോളണ്ടും , ബെൽജിയവും , ഉക്രെയിനും വിജയിച്ചു.
കോപ്പ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിൻ്റെ ജയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
12-ാം മിനിറ്റിൽ അലക്സ് സാൻഡ്രോയിലൂടെയാണ് ബ്രസീൽ ഗോൾവേട്ട തുടങ്ങിയത്. 67-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മർ രണ്ടാം ഗോൾ നേടി. 89-ാം മിനിറ്റിൽ റിബെയ്റോയും ഇഞ്ച്വറി ടൈമിൽ റിച്ചാലിസണും സ്കോർ ചെയ്തു.
മത്സരം തുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ തന്നെ പെറു വലകുലുക്കി ബ്രസീല്‍ പോരാട്ടത്തിന്റെ സൂചന നല്‍കിയിരുന്നു. ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റില്‍ അലക്സ് സാന്‍ഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്നും ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു.
ഫ്രെഡിന്റെ പാസ് സ്വീകരിച്ച സൂപ്പര്‍ താരം നെയ്മറിന്റെ ഷോട്ട് പെറൂവിയന്‍ ഗോളിക്ക് നോക്കി നില്‍ക്കാനെ ആയുള്ളു, 68ാം മിനിറ്റില്‍ രണ്ടാം ഗോള്‍.
ഗോൾ വേട്ട തുടർന്ന് ഹോളണ്ട്
അനേകം അവസരങ്ങള്‍ തുലച്ചെങ്കിലും രണ്ടാം മത്സരത്തിലും ജയിച്ച് ഓറഞ്ചു പടയും യുറോ 2020 ല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആംസ്റ്റര്‍ഡാമിലെ യോഹന്‍ ക്രൈഫ് സ്‌റ്റേഡിയത്തില്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരുപകുതികളിലുമായി മെംഫിസ് ഡീപേയും ഡെന്‍സല്‍ ഡംഫ്രീസും നേടിയ ഗോളുകളിലായിരുന്നു നെതര്‍ലന്റ് വിജയിച്ചത്.
12,000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ അനേകം അവസരങ്ങള്‍ തുലച്ച ശേഷമായിരുന്നു ഡച്ചുപട വിജയം ആഘോഷിച്ചത്. സൂപ്പര്‍താരം മെംഫിസ് ഡീപ്പേയായിരുന്നു അവസരം തുലയ്ക്കുന്നതില്‍ മുമ്ബന്‍. കളിയുടെ ഒമ്ബതാം മിനിറ്റില്‍ തന്നെ നെതര്‍ലന്റ് മുന്നിലെത്തി. പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു ഡീപേയുടെ ഗോള്‍.കളിയുടെ ഒമ്ബതാം മിനിറ്റില്‍ തന്നെ നെതര്‍ലന്റ് മുന്നിലെത്തി. ഓസ്ട്രിയന്‍ നായകന്‍ അലാബാ ബോക്‌സില്‍ ഡംഫ്രീസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെംഫിസ് ഡീപ്പേ കൃത്യമായി മുതലാക്കി. ണ്ടാം പകുതിയില്‍ 67 ാം മിനിറ്റില്‍ ഡംഫ്രീസ് ടീമിന്റെ ണ്ടാംഗോളും നേടി.
ഉക്രെയ്ന് ജയം
യൂറോ കപ്പിൽ ഉക്രെയ്ന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെയാണ് പരാജയപ്പെടുത്തിയത്.
ഉക്രെയ്നായി യാർമെലങ്കോ, യാരെംചുക് എന്നിവരാണ് ഗോൾ നേടിയത്. അലിയോസ്കിയാണ് മാസിഡോണിയയുടെ ഗോൾസ്കോറർ.
മിന്നൽ വിജയവുമായി ബെൽജിയം
കോപന്‍ഹേഗനില്‍ സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങിയ ഡെന്‍മാര്‍ക്കിനെ ബെല്‍ജിയം 2-1ന് തോല്‍പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ലോക ഒന്നാം നമ്ബര്‍ ടീമിെന്റ തിരിച്ചുവരവ്. ഗ്രൂപ് ‘ബി’യില്‍ രണ്ടു മത്സരങ്ങളും വിജയിച്ച ബെല്‍ജിയം ഇതോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടു മത്സരവും തോറ്റ ഡെന്‍മാര്‍ക്കിന് പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരം വരെ കാത്തിരിക്കണം.
ക്രിസ്റ്റ്യന്‍ എറിക്സണ് മൈതാനത്ത് കുഴഞ്ഞു വീണ അനിശ്ചിതത്വത്തിനൊടുവില്‍ പുനരാരംഭിച്ച ആദ്യ മത്സരത്തില്‍, ആത്മവിശ്വാസം നഷ്ടപ്പെട്ട െഡന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനോട് ആദ്യ മത്സരം തോറ്റിരുന്നു.ഇതോടെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ പൊരുതാനുറച്ചാണ് അവര്‍ കളത്തിലിറങ്ങിയത്. തീരുമാനം വെറുതെയായില്ല. രണ്ടാം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് തുടങ്ങി. ബെല്‍ജിയം താരങ്ങളുടെ പാസിങ് പിഴവില്‍നിന്നാണ് ഡെന്‍മാര്‍ക്കിന് അവസരം വന്നത്.
ബോക്സിന് മുന്നില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പന്ത് പിയറെ എമിലെ ഹൊബ്ജര്ഗ് മുന്നിലുണ്ടായിരുന്ന സ്ട്രൈക്കര്‍ യുസഫ് പോള്‍സന് നല്‍കി. ഞൊടിയിടയില്‍ മിന്നല്‍കണക്കെ താരം ഉതിര്‍ത്ത ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോകൊര്‍ടുവക്ക് പിടികൊടുക്കാതെ വലയില്‍. ഞെട്ടല്‍ വിട്ടുമാറാത്ത ബെല്‍ജിയം ഇതോെട ഉണര്‍ന്നു കളിച്ചു. ഇരുവിങ്ങുകളിലൂടെയും ആക്രമിച്ചുകളിച്ചെങ്കിലും ഏക സ്ട്രൈക്കര്‍ ലുകാകുവിനെ പൂട്ടിയതോടെ ആദ്യ പകുതി ബെല്ജിയത്തിെന്റ തന്ത്രങ്ങള്‍ ഒന്നും വിലപ്പോയില്ല.
ഇതോടെ, കോച്ച് റോബര്‍ടോ മാര്‍ടിനസ് ടീമിെന്റ തുറുപ്പുശീട്ടായ കെവിന്‍ ഡിബ്രൂയിനെ അങ്കത്തിനിറക്കി. അതിന് ഫലം കാണുകയും ചെയ്തു. 55, 71 മിനിറ്റുകളില്‍ ഡിബ്രൂയിനിെന്റ മാസ്മരികതയില്‍ രണ്ടു ഗോളുകള്‍. ആദ്യം തോര്‍ഗന്‍ ഹസാഡിന് അളന്നുമുറിച്ച് പാസ് നല്‍കി ഗോളിന് അവസരം നല്‍കിയതാണെങ്കില്‍ 71ാം മിനിറ്റില്‍ ഇടങ്കാലുകൊണ്ട് സൂപ്പര്‍ഗോളുമായി താരം അത്ഭുതപ്പെടുത്തി. എഡന്‍ ഹസാഡ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നിലായ ഡെന്‍മാര്‍ക്ക് അവസാനം വരെ ആര്‍ത്തിരമ്പിയെങ്കിലും കാര്യമുണ്ടായില്ല.
കൊളംബിയയെ തളച്ച് വെനസ്വേല
കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കോപ്പ അമേരിക്കയില്‍ വെനസ്വേലയുടെ മിന്നും പ്രകടനം. ണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് കൊളംബിയയ്ക്കെതിരേ പുറത്തെടുത്തത്. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ വെനസ്വേലയുടെ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്. കാളംബിയ നിരവധി മികച്ച അവസരങ്ങള്‍ നശിപ്പിച്ചാണ് സമനില വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ടീം വിജയം നേടിയിരുന്നു.
മത്സരത്തിന്റെ തുടക്കംമുതല്‍ കൊളംബിയ ആധിപത്യം പുലര്‍ത്തി.മൂന്നാം മിനിട്ടില്‍ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോള്‍മുഖത്ത് ഭീതി ജനിപ്പിക്കാന്‍ കൊളംബിയയ്ക്ക് കഴിഞ്ഞു. ടീമിലെ 12 താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയില്‍ ആ പോരായ്മ പ്രകടമായിരുന്നു. രണ്ടാം നിര ടീമുമായി കളത്തിലിറങ്ങിയ വെനസ്വേല ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ടീമിന് ജയത്തോളം പോന്ന സമനിലയാണിത്.
ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 13-ാം മിനിട്ടില്‍ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാന്‍ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേലയുടെ യുവ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി.
77-ാം മിനിട്ടില്‍ താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം രസംകൊല്ലിയായി. 81-ാ മിനിട്ടിലും താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന്റെ മികച്ച സേവുകള്‍ക്ക് മുമ്ബില്‍ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൂയിസ് ഡയസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതുകൊളംബിയയ്ക്ക് തിരിച്ചടിയായി. വൈകാതെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.