play-sharp-fill
കോപ്പയിൽ കളം നിറഞ്ഞ് അർജൻ്റീന: വിജയച്ചിരിയുമായി ചിലി

കോപ്പയിൽ കളം നിറഞ്ഞ് അർജൻ്റീന: വിജയച്ചിരിയുമായി ചിലി

സ്പോട്സ് ഡെസ്ക്

റിയോ ഡി ജെനിറോ: കോപ്പ അമേരിക്കയിലെ ഡി ഗ്രൂപ്പിലെ മത്സരങ്ങളിൽ അർജൻ്റീനയ്ക്കും ചിലിയ്ക്കും ജയം. അർജൻ്റീന എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേയെ തോൽപ്പിച്ചപ്പോൾ , ഇതേ ഗോൾ വ്യത്യാസത്തിനാണ് ബൊളീവിയയെ ചിലി തകർത്തത്.

വെള്ളിയാഴ്ച അർദ്ധരാത്രി നടന്ന മത്സരത്തിൽ ചിലിയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ബൊളീവിയക്ക് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ മേധാവിത്വം ബൊളിവിയക്ക് ഉണ്ടായിരുന്നില്ല. കളിയുടെ പത്താം മിനിറ്റിൽ ഗോൾ നേടിയ ബ്രറേടണ്ണാണ് ചിലിയക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ഒരു ഗോൾ കൂടി വഴങ്ങാതിരിക്കാൻ അമിത പ്രതിരോധമാണ് ബൊളിവിയ പുറത്തെടുത്തത്. ചിലി ആക്രമണം കടുപ്പിച്ചെങ്കിലും കോർണർ വഴങ്ങി ബൊളീവിയ അപകടം ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അർജൻ്റീന എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേയെ തോൽപ്പിച്ചു. പതിമൂന്നാം മിനിറ്റിൽ റോഡിഗ്രസ് നേടിയ ഗോളിലൂടെയാണ് അർജൻ്റീന മുന്നിലെത്തിയത്. പിന്നീട് ഇരു ടീമും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. മെസിയുടെ ചില മിന്നൽ നീക്കങ്ങളും , സുവാരസിൻ്റെ ബൈസക്കിൾ കിക്കും കണ്ട മത്സരത്തിൽ വിജയത്തോടെ അർജൻ്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി.

ഇനി 21 ന് വെനസ്വേല ഇക്വഡോറിനെയും കൊളംബിയ പെറുവിനെയും നേരിടും.’