തരികിട സാബുവിന് ഇനി പണിയെടുത്തു ജീവിക്കാം..

തരികിട സാബുവിന് ഇനി പണിയെടുത്തു ജീവിക്കാം..

സ്വന്തം ലേഖകൻ
കോട്ടയം: ബി.ജെ.പി നേതാവായ ലസിത പാലക്കലിനെതിരേ ഭാഷാ പ്രയോഗം നടത്തിയ സിനിമാ സീരിയൽ താരം തരികിട സാബുവിനെ ഇനി ചാനലിൽ കയറ്റേണ്ടതില്ലെന്ന് എല്ലാ ചാനൽ മേധാവികളും തീരുമാനമായി. മാത്രമല്ല സാബിവിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സിനിമാ മേഖലയിലും ചില പുതിയ തീരുമാനങ്ങൾ. എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്നും ഒരു ഹിന്ദു തീവ്രവാദിയും തള്ളി തരില്ലെന്നും, എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നടത്താം എന്നും ആയിരുന്നു സാബുമോൻ അബ്ദുസമദ് എന്നയാൾ ലസികാ സുരേഷിനോടായി ഫേസ്ബുക്കിൽ കുറിച്ചത്. തുടർന്ന് ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് തന്നെ പൂട്ടി. ജന രോക്ഷം ജാതി മത രാഷ്ട്രീയ ഭേതം ഇല്ലാതെ സാബിവിനെതിരേ തിരിഞ്ഞിരിക്കുന്നത്. സാബു അബ്ദുസമദ് ഒളിവിലെന്ന് സൂചന. ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാൾ ഫേസ്ബുക്കിൽ ഇട്ടതെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നൽകി. ഇതോടെയാണ് സാബു ഒളിവിൽ പോയത്. തരികിട എന്ന ചാനൽ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. കലാഭവൻ മണിയുടെ മരണത്തിൽ ഇയാൾ സംശയനിഴലിലായിരുന്നു. പലതവണ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മനോരമ ചാനൽ അടക്കം 2രണ്ട് പ്രധാന ചാനലുകളിൽ ഇയാൾ പരിപാടി അവതരിപ്പിച്ചിരുന്നു. ഇനി ഒരു പരിപാടിക്കും സാബുവിനെ അവതാരകനാക്കേണ്ടെന്നാണ് ഇത്രയും വഷളനായ ഇയാൾ ചാനലിൽ വന്നാൽ അത് ചാനലിനേ ബാധിക്കും എന്ന് ചാനൽ മേധാവികൾ പ്രോഗ്രാം പ്രൊഡ്യൂസർമാരെ അറിയിച്ചത്.