വിട്ടുവീഴ്ച്ചയില്ലാതെ  പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

വിട്ടുവീഴ്ച്ചയില്ലാതെ പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

Spread the love

ശ്രീകുമാർ

കോട്ടയം:ആലുവയിൽ യുവാവിനെ മർദിച്ച കേസിൽ നാല് പോലീസുകാരെ അറസ്റ്റ് ചെയ്യും. 10 ദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പോലീസുകാരാണ് അറസ്റ്റിലായത്. കസ്റ്റഡി കേസിൽ അകപ്പെട്ട് കേസും ജയിലും ആയി പണി പോയത് 6 ഓളം പോലീസുകാരുടെ. കൂടാതെ ഒരു എസ്.പിയുടെ കസേരയും.
ശക്തമായ നടപടി ഉണ്ടായിട്ടും പിന്നെയും പഠിക്കാത്ത പോലീസ് ഇന്നലെ ആലുവയിൽ യുവാവിനേ മർദ്ദിച്ചു. അവിടെയും വിട്ടുവീഴ്ച്ചയില്ലാതെ പോലീസ് മന്ത്രി നാല് പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഐ.പി.സി സെക്ഷനിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് അകാരണമായി തല്ലിചതച്ച ഉസ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് പോലീസുകാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഈ പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. പോലീസിനെതിരേ ഇത്രയധികം നടപടികൾ ഇതാദ്യമാണ്. ആലുവ ഡി.വൈ.എസ്.പിയും സ്പെഷ്യൽബ്രാഞ്ച് ഡി.വൈ.എസ്.പിയുമാണ് സംഭവം അന്വേഷിക്കുന്നത്. ഇവരുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പോലീസിനെ മർദ്ദിച്ചെന്നും കേസുള്ളതിനാൽ ഉസ്മാനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. പോലീസ് മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രവപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പോലീസ് സംഘം സഞ്ചരിച്ച കാറിൽ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് കഴിഞ്ഞദിവസം യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ആലുവ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെയാണ് മഫ്തിയിലായിരുന്ന പോലീസ് സംഘം മർദ്ദിച്ചത്. കുഞ്ചാട്ടുകര ഗവൺമെന്റ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. തുടർന്ന് നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചും യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് ആലുവ ഡി.വൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രന്റെ നിർദ്ദേശത്തെത്തുടർന്നാണ് യുവാവിനെ ആശുപത്രിയിലാക്കിയത്. ഇപ്പോൾ സ്റ്റേഷനിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ച് നടക്കുകയാണ്