Friday, October 22, 2021

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നുകിലോ സ്വർണമാണ് യാത്രക്കാരനായ യുവാവിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10.30ന് ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീഖ് ആണ് പിടിയിലായത്. രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അരയിൽ ചുറ്റിയാണ് സ്വർണം കടത്തിയത്. ഇയാളുടെ മുഖത്തെ പരിഭ്രമം...

പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അഡ്വാൻസ്ഡ് ഹൈടെക് ആയി ; സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച്, സിറിഞ്ച് കുത്തിക്കയറ്റും ; വടിവാളും കത്തിയുമല്ല, മരുന്ന് നിറച്ച സിറിഞ്ചാണ് ഇപ്പോൾ താരം

സ്വന്തം ലേഖകൻ കോട്ടയം : ഒരു ക്രൈം നടന്നാൽ കഴിയുന്നതും 24 മണിക്കൂറിനുള്ളിൽ തന്നെ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്ന കേരള പൊലീസിന്റെ ഖ്യാതി മറ്റ് സംസ്ഥാനങ്ങളിൽ പോലും പ്രശസ്തമാണ്. കാരണം, കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ നമ്മുടെ പൊലീസ് സേന ഹൈടെക്കാണ്. ടെക്നോളജിയും സയൻസും അതിസമർത്ഥമായി ഉപയോഗിച്ചാണ് ഓരോ കേസിന്റെയും ചുരുളഴിക്കുന്നത്.   എന്നാൽ പൊലീസ് ഹൈടെക് ആയപ്പോൾ ക്വട്ടേഷന്‍ സംഘങ്ങൾ അതിലും ഒരുപടി മുകളിൽ ഹൈടെക് ആയിത്തുടങ്ങി...

ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍; എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും...

ഏ. കെ. ശ്രീകുമാർ കോട്ടയം: ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായി എന്നകാര്യത്തിലും തര്‍ക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരസ്യത്തില്‍ തട്ടി നടക്കാന്‍ വയ്യെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യക്തിപരമായി ഇവിടുത്തെ സേവനങ്ങളോട് പത്യമില്ല. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിനായി ലക്ഷങ്ങളാണ് ഇവര്‍ എഴുതിയെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എംഎല്‍എമാരോ മന്ത്രിമാരോ ചികിത്സ തേടിയിട്ടില്ലെന്ന് തേര്‍ഡ്...

എരുമേലി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടറായ ജീവനക്കാരിക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട് ; ആശുപത്രി ജോലി കഴിഞ്ഞാൽ ഗുണ്ടായിസവും, ബ്ലേഡ് പിരിവും

സ്വന്തം ലേഖകൻ കോട്ടയം: എരുമേലി പ്രൈമറി ഹെൽത്ത് സെൻ്ററിലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്. ഹെൽത്ത് ഇൻസ്പെക്ടറായ നസീറ ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട് നടത്തുന്നതായാണ് ഇൻറലിജൻസ് റിപ്പോർട്ട് സർക്കാർ ജീവനക്കാരി കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്നതിന് പുറമേ ഭീഷണിയും ഗുണ്ടായിസവുമായി നാട്ടുകാരെ വിരട്ടുകയാണ്. ഇതു സംസന്ധിച്ച് പൊലീസിൽ പരാതി നല്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലന്ന് പരാതിക്കാർ പറയുന്നു നസീറയോട് പണം...

ക്യാൻസറും, വൃക്കരോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻറടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം കഴിക്കുമ്പോൾ തടിച്ച്...

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത്...

പാലായില്‍ പരീക്ഷ എഴുതാന്‍ പോയ ഇരുപത്തിയാറുകാരിക്ക് തലക്ക് വെട്ടേറ്റു; ചോരവാര്‍ന്ന് വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

സ്വന്തം ലേഖകന്‍ പാലാ: പരീക്ഷ എഴുതാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റ്റിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം....

ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കിയ നീരജിന്റെ കഥയുമായി കള്ളിയത്ത് ടിഎംടി വിഡിയോ പരമ്പര ‘ ഉള്‍ക്കരുത്തിന്റെ കഥകള്‍’

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് 19  ഭീതിയില്‍  പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുവാന്‍   കിളിമഞ്ചാരോ പര്‍വ്വതം കീഴടക്കിയ ഭിന്നശേഷിക്കാരനായ മലയാളി യുവാവിന്റെ ജീവിത കഥയുമായി കള്ളിയത്ത് ടിഎംടിയുടെ വീഡിയ പരമ്പര 'ഉള്‍ക്കരുത്തിന്റെ കഥകള്‍'. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയവര്‍ക്കും പിന്തുണ നല്‍കുക, വെല്ലുവിളികള്‍ അതിജീവിച്ചവര്‍ക്ക് പ്രചോദനമാവുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടി എം ടി വീഡിയോ പരമ്പര ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പതാം വയസില്‍...

ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍...

ഏ.കെ. ശ്രീകുമാർ കോട്ടയം: ' ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണെമെന്ന് പറഞ്ഞപ്പോ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 23 കഴിഞ്ഞില്ലേ, പലതും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, മരിക്കും വരെ ആരും  മറക്കാത്ത ഒരു മനുഷ്യനുണ്ട് ആ കൂട്ടത്തില്‍. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ കത്തിക്കരിഞ്ഞവരെ എടുക്കാന്‍ പേടിച്ച്   നിന്നപ്പോള്‍,...

കനകകാവ്യം പോസ്റ്റർ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഇന്നു രാവിലെ ചായലോട് സെയിന്റ് ജോർജ്ജ് ആശ്രമത്തിൽ വെച്ചു നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് മെത്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമനസ്സുകൊണ്ട്, ഇടവക വികാരി റവ.ഫാ. പോൾ വർഗ്ഗീസിന് നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഇടവകയിലെ യുവജന പ്രസ്ഥാനം...

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും; ബ്ലേഡുകാരിക്ക് പിന്നിൽ വൻ മാഫിയ സംഘം; മെഡിക്കൽ കോളേജ് അടക്കി ഭരിക്കുന്ന ജീവനക്കാരിക്ക് കിളിരൂർ കേസുമായും ബന്ധം; താമസം റിട്ട: എസ് ഐയ്ക്കൊപ്പവും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും. ഗാന്ധിനഗറും, ഏറ്റുമാനൂരും കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയാണ് അരയൻകാവ് സ്വദേശിയായ ഇവർ. അരയൻകാവിലാണ് വീടെങ്കിലും താമസം മെഡിക്കൽ കോളേജ് കോർട്ടേഴ്സിലാണ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച ഇവർ നിലവിൽ താമസം റിട്ട. എസ് ഐയ്ക്കൊപ്പമാണ്. മെഡിക്കൽ കോളേജിലെ 28-ാം വാർഡിൽ ചികിൽസയിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ കൂട്ടിക്കൊടുത്തതിന് രണ്ട്...