പെങ്ങളുടെ ഓപ്പറേഷന് രക്തം വേണമെന്ന് യുവാവ്;പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി ആശുപത്രിയില്‍ എത്തിച്ചു നല്‍കിയത് സി ഐ; ലോക്ക് ഡൗണ്‍ കാലത്ത് കാക്കി കരുതലാകുമ്പോള്‍

സ്വന്തം ലേഖകന്‍ പെരിന്തല്‍മണ്ണ: പേടിപ്പിക്കാനും വിരട്ടാനും മാത്രമല്ല, ജനങ്ങളുടെ നന്മയ്ക്കു വേണ്ടി ഇറങ്ങിത്തിരിക്കാനും പൊലീസിന് കഴിയുമെന്ന് തെളിയിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗന്‍. സഹോദരിയുടെ ചികില്‍സയ്ക്ക് അത്യാവശ്യമായി ട്രിപ്പിള്‍ ലോക്ഡൗണിനിടയില്‍ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയാണ് അമൃതരംഗന്‍ മാതൃകയാകുന്നത്. ബൈക്കില്‍ ഫോണ്‍ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തി എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം എന്ന് പറഞ്ഞു. കാര്യത്തില്‍ ഗൗരവം മനസിലാക്കിയ അമൃതരംഗന്‍ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി ആശുപത്രിയില്‍ […]

കോട്ടയം ജില്ലയില്‍ 20ല്‍ അധികം വനിതകള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചു; സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു; അപേക്ഷകരില്‍ ഏറിയ പങ്കും വനിതകള്‍; വര്‍ധനവ് ഉണ്ടായത്, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ശേഷം; ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ കൂടുതലും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും തോക്കിന് അപേക്ഷ സമര്‍പ്പിക്കുന്നത്. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലാണ് അസാധാരണ വര്‍ധനവ് ഉണ്ടായത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരത്തില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ […]

ആദ്യ ഏഴ് നമ്പര്‍ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കും; 13ആം നമ്പർ ഇത്തവണ ആർക്കും വേണ്ട ; ഭാഗ്യക്കേടിന് പേരുകേട്ട 13ആം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ചു വാങ്ങിയിട്ടുള്ള തോമസ് ഐസക്കും എം എ ബേബിയും ഇന്ന് കളത്തിലില്ല ; മന്ത്രിമാരുടെ വാഹന നമ്പറുകള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്. സത്യപ്രതിജ്ഞാ ഹാളിലേക്ക് 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുണ്ടായിരുന്നു. ഒന്നാം നമ്പര്‍ പിണറായി വിജയന് തന്നെ. റവന്യു മന്ത്രി കെ.രാജന് രണ്ടാം നമ്പര്‍ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പര്‍ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പര്‍ വാഹനം […]

കോരിച്ചൊരിയുന്ന മഴയിലും കോവിഡിലും കര്‍മ്മനിരതരായി കെഎസ്ഇബി ജീവനക്കാര്‍; നെഞ്ചോളം വെള്ളത്തില്‍ ജീവന്‍ പണയം വെച്ച് പണിയെടുത്തിട്ടും പരാതികള്‍ ഒഴിയുന്നില്ല; പലരും വീട്ടില്‍ പോകാതെ 24 മണിക്കൂറും ജോലി ചെയ്യുന്നു; കോവിഡ് പൊസിറ്റീവ് ആളുകളുള്ളിടത്ത് പോലും അത് മറച്ച് വിളിച്ചു വരുത്തി വെളിച്ചം തരുന്നവരെ ഇരുട്ടടി അടിക്കുന്ന ജനങ്ങള്‍; ഓര്‍ക്കുക, അവരും മനുഷ്യരാണ്, അവര്‍ക്കും കുടുംബമുണ്ട്…

സ്വന്തം ലേഖകന്‍ സ്വന്തം ലേഖകന്‍: കോരിച്ചൊരിയുന്ന മഴയിലും കോവിഡ് വ്യാപനത്തിനിടയിലും കര്‍മ്മനിരതരായി ജോലി ചെയ്യുകയാണ് കെഎസ്ഇബി ജീവനക്കാര്‍. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ മരം വീണും പോസ്റ്റ് മറിഞ്ഞുമുള്ള അപകടങ്ങള്‍ പതിവാകുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഒരു പരിധി വരെ സ്വന്തം സുരക്ഷ ഉറപ്പാക്കിയാണ് നാടിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. മാസ്‌കും പിപിഇ കിറ്റും ധരിച്ച് സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാന്‍ ഒരു പരിധി വരെ ഇവര്‍ക്കാകും. എന്നാല്‍ കെഎസ്ഇബി ജീവനക്കാരുടെ അവസ്ഥ അങ്ങനെയല്ല. മരം […]

‘സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ’ ; അപേക്ഷകനെ പൊക്കി പോലീസ്; എഎസ് പിക്കു കൈ​മാ​റി കൂടുതൽ ചോദ്യം ചെയ്യൽ ; ഒടുവിൽ കാര്യം വ്യക്തമാക്കി അപേക്ഷകൻ

  സ്വന്തം ലേഖകൻ ക​ണ്ണൂ​ര്‍ : ലോക്ക് ഡൗൺ കാലത്ത് യാത്രാനുമതിയ്ക്കായി പോലീസിന്റെ ഇ-പാസ് സംവിധാനത്തിൽ ദിവസവും ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കായതിനാൽ പോലീസ് തള്ളി കളയും. അത്യാവശ്യ കാര്യങ്ങൾക്ക് പാസ് നൽകുകയും ചെയ്യും. എന്നാൽ, കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഈ-പാസ് അപേക്ഷ കണ്ടു പോലീസ് ഒന്നു ഞെട്ടി. ‘ കണ്ണൂരിലുള്ള ഒരു സ്ഥലത്ത് വൈകുന്നേരം സെക്സിന് പോകണം ‘ ഇതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം. പന്തികേട് തോന്നിയ പോലീസുകാർ വിവരം എഎസ്പിക്കു കൈ​മാ​റി. കണ്ണൂർ ഇരിണാവ് സ്വദേശിയായ അപേക്ഷകനെ പൊ​ക്കാ​ന്‍ […]

‘മാലാഖ പട്ടം ചാർത്തി തരുന്നത് ഒരു പരിധിവരെ സുഖമുള്ള ഏർപ്പാടാണ്; സ്വന്തം അച്ഛന്റെയോ അമ്മയുടേയോ വരെ മലവും,ചലവും, മൂത്രവുമൊക്കെ കണ്ടാൽ അറച്ചു മാറിനിൽക്കുന്നരുണ്ട് ; ഇനി മാലാഖ, സോറി.. മനുഷ്യന് പറയാൻ ചിലതുണ്ട്’ ; നഴ്സസ് ദിനത്തിൽ ശ്രദ്ധേയമായി കുറിപ്പ് 

  സ്വന്തം ലേഖകൻ   കോട്ടയം : ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിങ്ങിന്റെ ഉപഞ്ജാതാവായ വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം. ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാർക്കും തേർഡ് ഐ ന്യൂസിന്റെ ആദരം..!   മാലാഖ എന്ന് വിളിച്ചു ആദരിക്കുമ്പോഴും ഏറ്റവുമധികം ചൂഷണം അനുഭവിക്കുന്ന വിഭാഗമാണ് നഴ്സുമാരുടേത്. മനുഷ്യരായി പരിഗണിക്കുക പോലും ചെയ്യാതെ, മഹാമാരിക്കാലത്ത് പോലും കുറഞ്ഞ വേതനത്തിൽ, ജീവൻ പണയം വച്ച്, രാപ്പകൽ പണിയെടുക്കുന്നവരാണ് മിക്ക ‘മാലാഖമാരും’…     നഴ്സസ് ദിനത്തിൽ ഹരിശങ്കർ സി എന്ന മെയിൽ നേഴ്സ് […]

ചോവത്തി ഗൗരിക്ക് അവിടെ ഇരിക്കാം; ഞാനൊരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ല; ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പിന് ഇരയായതാണ് ഞാനെന്ന് ഗൗരിയമ്മ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞു; ആദരാഞ്ജലികള്‍ കൊണ്ട് മുഖംമിനുക്കുമ്പോഴും ചില അഴുക്കുകള്‍ മായാതെ കിടക്കും പാര്‍ട്ടിക്കാരേ…

സ്വന്തം ലേഖകന്‍ ആലപ്പുഴ: ‘പൊലിസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ അക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചുള്ള നേര്‍സാക്ഷ്യമായിരുന്നു. എന്നാല്‍ ആ മര്‍ദ്ദനങ്ങളേക്കാള്‍ മുറിവേല്‍പ്പിച്ച ചില ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട് അന്നത്തെ ഗൗരി. ‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നു. മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. അധികാര കസേരയില്‍ അന്നുണ്ടായിരുന്നത് […]

‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്’ ; താരങ്ങളെ താരമാക്കിയ തമ്പുരാന്റെ ഹിറ്റ് ഡയലോഗുകളിലൂടെ ഒരിക്കല്‍ കൂടി

വിഷ്ണു ഗോപാല്‍ ഏറ്റുമാനൂര്‍: ‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്…’, സീസറിനുള്ളത് സീസറിന് തന്നെ വരും..’ മെഗാസ്റ്റാറിനെയും കംപ്ലീറ്റ് ആക്ടറെയും മലയാളിക്ക് തന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹൃദയം നിലച്ച് പോയ ഈ കോട്ടയംകാരനാണ്, ഡെന്നിസ് ജോസഫ്. മമ്മൂട്ടി- പെട്ടി- കുട്ടി കോംബോ പ്രക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയപ്പോള്‍, തുടര്‍ പരാജയങ്ങള്‍ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു ‘ന്യൂഡല്‍ഹി’. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്ണമൂര്‍ത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്സ് ഓഫീസില്‍ തിരികെയെത്തിച്ചു.   ‘രാജുമോന്‍ ഒരിക്കല്‍ എന്നോട് […]

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​ പച്ചവെള്ളം പോലെ മലയാളം പറയും; ആറന്മുള എംഎൽഎ വീണാ ജോർജിന്റെ സഹപാഠി കൂടിയായ പാ​ലാ​ പൂ​വ​ര​ണി സ്വ​ദേ​ശി​നി​ അ​നു ജോ​ര്‍​ജ് ഐ​എ​എ​സിനെ പരിചയപ്പെടാം 

  സ്വന്തം ലേഖകൻ   ചെന്നൈ : ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം പാ​ലാ​ പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.   ചെ​ന്നൈ​യി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് അ​നു.   തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​നു ആറന്മുള എം.എൽ എ വീണ ജോർജ്ജിൻ്റെ സഹപാഠിയാണ്.   പിന്നീട് അനു ജെ​എ​ന്‍​യു​വി​ല്‍ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ല്ലും നേ​ടി.     2002ല്‍ […]

ആദ്യം കാണുന്ന സണ്‍ഡേസ്‌കൂള്‍ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവള്‍ വേറെ കാണും..; അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതിനേക്കാള്‍ അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം?; കാലം ചെയ്തിട്ടും ചിരിക്കാനുള്ള വാക്കുകള്‍ ബാക്കിയാക്കി; ക്രിസോസ്റ്റം തിരുമേനിയുടെ തമാശകളിലേക്ക് ഒരിക്കല്‍ കൂടി

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഫലിതം പറയുന്നത് തിരുമേനിക്ക് സ്വതസിദ്ധമായി ലഭിച്ച കഴിവാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണിട്ടില്ല. കേള്‍ക്കുന്നവനും കളിയാക്കലിന് പാത്രമാകുന്നവനും അത് കേട്ട് ഒരു പോലെ പൊട്ടിച്ചിരിച്ചു. വെറും തമാശക്കാരനായ തിരുമേനി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല, മഹത്തായ ജീവിത ദര്‍ശനങ്ങളും ജീവിതാനുഭവങ്ങളും അതില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ദൈവത്തിന്റെ സ്വര്‍ണ്ണ നാവിനുടമ എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിയുടെ നാവ്, അക്ഷരാര്‍ത്ഥത്തില്‍ പൊന്നായിരുന്നു. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സേവിച്ച ഒരാള്‍. പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മ്മയില്‍ ഒരു ചിരി സമ്മാനിക്കാന്‍ തിരുമേനിക്ക് കഴിഞ്ഞു. തിരുമേനി ഫലിതങ്ങളില്‍ […]