Monday, September 20, 2021

തെക്കന്‍ ജില്ലകളില്‍ മാത്രമായി 20ല്‍ അധികം ഭാര്യമാര്‍; കാണിക്കവഞ്ചിയില്‍ വീഴുന്ന നാണയത്തിന്റെ ശബ്ദം കേട്ട് തുക ഊഹിക്കും; പേര് മാറ്റി റഫീഖായപ്പോള്‍ ചതിച്ചത് വിരലടയാളം; ആട് ആന്റണിയെ വെല്ലുന്ന സതീഷ് ഒടുവില്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിരവധി കവര്‍ച്ച കേസുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്പില്‍ സതീഷ് (39) പൊലീസ് പിടിയില്‍. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ പേര് മാറ്റിയ സതീഷ് തുടര്‍ന്ന് പിതാവിന്റെ പേരും മതവും മാറ്റി. കൂടാതെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കാന്‍ രൂപ ഭാവങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും വിരലടയാളവും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണവും സതീഷിനെയും കൂട്ടാളികളെയും കുരുക്കിലാക്കുകയായിരുന്നു. തൃശൂരില്‍ നിന്ന് പത്തുവര്‍ഷം മുമ്പാണ് സതീഷ് തിരുവനന്തപുരത്തേക്ക്...

വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെന്നുറപ്പിച്ച് വോട്ടർമാർ ; വികസന കുതിപ്പിനൊരുങ്ങി ഏറ്റുമാനൂർ

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ഇടത് മുന്നണി ഭരണത്തുടർച്ച നേടും എന്ന തരത്തിലുള്ള പ്രവചനങ്ങൾ ശക്തമായി നിലനിൽക്കേ, വി എൻ വാസവനിലൂടെ മണ്ഡലത്തിന് ആദ്യ മന്ത്രിയെ ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഏറ്റുമാനൂർ. തങ്ങളുടെ വോട്ട് മണ്ഡലത്തിലെ ആദ്യ മന്ത്രിക്കാണെന്നാണ് കന്നിവോട്ടർമാർ ഉൾപ്പെടെ പറയുന്നത്. എൽ ഡി എഫ് ഭരണം നിലനിർത്തിയാൽ ദീര്‍ഘകാലമായി സിപിഎം ജില്ലാ സെക്രട്ടറിയായ വാസവന് സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കണ്ണൂര്‍...

പച്ചസാരിയുടുത്ത് കൈകൂപ്പി കാറിന്റെ മുന്‍സീറ്റില്‍; പശ്ചാത്തല സംഗീതം എംജിആര്‍ ഗാനങ്ങള്‍; പൊലീസ് വിലക്കിയിട്ടും എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ ദ്രാവിഡ മണ്ണില്‍ കാല്‍കുത്തി ശശികല; തമിഴകത്തിന്റെ അമ്മയാകാന്‍ കച്ചകെട്ടി ‘ചിന്നമ്മ’ ഇറങ്ങുമ്പോള്‍…

സ്വന്തം ലേഖകന്‍ ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ച വി കെ ശശികല എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്നാട്ടിലെത്തി. സംസ്ഥാന അതിര്‍ത്തിയായ ആറ്റെബെല്ലെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ രാജകീയമായി സ്വീകരിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത...

2019 ഇന്ത്യയിൽ എറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി : സ്വിഗ്വിയിലൂടെ പശുമൂത്രത്തിനും ഓർഡർ

  സ്വന്തം ലേഖകൻ ഡൽഹി: 2019 ഇന്ത്യയിൽ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സ്വിഗ്വിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു മിനിറ്റിൽ 95 ബിരിയാണിവരെയാണ് ഓൺലൈനിൽ ഓർഡർ ലഭിക്കുന്നത്. തുടർച്ചയായ നാലാംവർഷമാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണമെന്ന പദവി ബിരിയാണി നിലനിർത്തുന്നത്. ബിരിയാണിക്ക് പിന്നാലെ ആളുകളുടെ ഇഷ്ടഭക്ഷണങ്ങളിൽ മസാലദോശ,പനീർ ബട്ടർമസാല, ചിക്കൻ ഫ്രൈഡ്റൈസ് ,മട്ടൺ ബിരിയാണി,ചിക്കൻ ദം ബിരിയാണി,വെജ് ഫ്രൈഡ്...

വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത് യൂണിഫോമിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രം; ദിവസക്കൂലിക്ക് സേനയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകൾ റോഡിൽ ഗുണ്ടായിസം കാണിക്കുന്നു; രേഖകളുമായി വാഹനത്തിൽ ഇരുന്നാൽ മതിയെന്ന ഡി ജി പി...

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട; ദിവസക്കൂലിക്ക് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഹോംഗാര്‍ഡുകള്‍ വാഹന പരിശോധനയുടെ പേരിൽ ഗുണ്ടായിസം കാണിക്കുന്നതായി  പരാതി. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന നടത്തുന്നതിന് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ഹോംഗാര്‍ഡുകള്‍. ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഇരുന്ന് ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ്...

‘സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ’ ; അപേക്ഷകനെ പൊക്കി പോലീസ്; എഎസ് പിക്കു കൈ​മാ​റി കൂടുതൽ ചോദ്യം ചെയ്യൽ ; ഒടുവിൽ കാര്യം വ്യക്തമാക്കി അപേക്ഷകൻ

  സ്വന്തം ലേഖകൻ ക​ണ്ണൂ​ര്‍ : ലോക്ക് ഡൗൺ കാലത്ത് യാത്രാനുമതിയ്ക്കായി പോലീസിന്റെ ഇ-പാസ് സംവിധാനത്തിൽ ദിവസവും ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഭൂരിഭാഗവും അനാവശ്യ യാത്രകൾക്കായതിനാൽ പോലീസ് തള്ളി കളയും. അത്യാവശ്യ കാര്യങ്ങൾക്ക് പാസ് നൽകുകയും ചെയ്യും. എന്നാൽ, കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഈ-പാസ് അപേക്ഷ കണ്ടു പോലീസ് ഒന്നു ഞെട്ടി. ‘ കണ്ണൂരിലുള്ള ഒരു സ്ഥലത്ത് വൈകുന്നേരം സെക്സിന് പോകണം ‘ ഇതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം....

റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും. മാസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം. ദാനധർമ്മങ്ങൾ വർധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുർആൻ...

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ...

ലേഡി മമ്മൂട്ടിയുടെ ചിത്രമെടുത്ത് സാക്ഷാല്‍ മമ്മൂട്ടി; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പങ്ക് വച്ച് പുതിയ ചിത്രങ്ങളും വൈറല്‍. മലയാളത്തിലെ മെഗാസ്റ്റാര്‍മ്മൂട്ടിയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ട്. ദി പ്രീസ്റ്റ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മഞ്ജു ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍...

ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍...

ഏ.കെ. ശ്രീകുമാർ കോട്ടയം: ' ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണെമെന്ന് പറഞ്ഞപ്പോ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 23 കഴിഞ്ഞില്ലേ, പലതും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, മരിക്കും വരെ ആരും  മറക്കാത്ത ഒരു മനുഷ്യനുണ്ട് ആ കൂട്ടത്തില്‍. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ കത്തിക്കരിഞ്ഞവരെ എടുക്കാന്‍ പേടിച്ച്   നിന്നപ്പോള്‍,...