കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലെ ഡിഡിആർസി ലാബിലെ പഞ്ഞിയും, സിറിഞ്ചും, കോവിഡ് ശ്രവപരിശോധന നടത്തുന്ന ഉല്പന്നങ്ങൾ അടക്കമുള്ളവ ലാബിന് മുൻപിൽ കൂട്ടിയിട്ട് കത്തിക്കുന്നു; കണ്ണടച്ച് പഞ്ചായത്ത് അധികൃതരും പൊലീസും; സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാതെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും

കോട്ടയം: കോവിഡ് ഭീതി രൂക്ഷമായ സാഹചര്യത്തിലും, രോഗം പരത്തുന്ന നടപടിയാണ് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഡിഡിആർസി ലാബിൻ്റേത്. ലാബിലെ പരിശോധനാ മാലിന്യങ്ങൾ ലാബിന് മുന്നിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായത്തോടെ രോഗികളിൽ നിന്നും പരിസരവാസികളിൽ നിന്നും പരാതി പ്രവാഹമാണ്. പക്ഷെ നാളിതുവരെയായിട്ടും പൊലീസോ അധിക്യതരോ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. നാളുകളായി ഡിഡിആർസി ലാബിന് മുന്നിൽ തന്നെയാണ് ലാബിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും, വ്യാപാരികൾക്കും, നാട്ടുകാർക്കും ദുസ്സഹമാക്കുന്നു. […]

‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം; സോഷ്യൽ മീഡയയിൽ വൈറലായി മറുപടി കമൻ്റുകൾ

തിരുവനന്തപുരം: ‘ആണ്‍കുട്ടിയ്ക്ക് ഇടാന്‍ ഒരു നല്ല പേര് വേണം, വെളിച്ചം നല്‍കുന്നവന്‍ എന്ന് അര്‍ഥം വരണം, ഉദാഹരണം- ചിരാത്.’ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്. പോസ്റ്റിനെക്കാള്‍ വൈറലാകുന്നത് ഇതിന് വന്ന കമന്റുകളാണ്. രസകരമായ ഒരുപാട് പേരുകളാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. ‘വെള്ളിടി’ നല്ല വെളിച്ചമാണ് കൂടെ ശബ്ദവും, ഇനി കെ വച്ച്‌ വേണമെങ്കില്‍ കൊള്ളിയാന്‍ എന്നിട്ടോ എന്നാണ് പോസ്റ്റിന് ഒരാള്‍ നല്‍കിയ മറുപടി. ഇത്തരത്തില്‍ അനേകം പേരുകളാണ് മലയാളികള്‍ ഈ പോസ്റ്റിന് നിര്‍ദ്ദേശിച്ചത്. ‘മൂത്ത കുട്ടി ആണെങ്കില്‍ ഹെഡ് […]

യുവാവിൻ്റെ ബൈക്കിനെ യുവതി ഓടിച്ചിരുന്ന സ്കൂട്ടർ മറികടന്നത് ഇഷ്ടപ്പെട്ടില്ല; പിന്നാലെയെത്തിയ യുവാവ് യുവതിയെ കമൻ്റടിച്ചു; ഒപ്പത്തിനൊപ്പം നീങ്ങിയ ബൈക്കിൻ്റെയും സ്കൂട്ടറിൻ്റെയും നിയന്ത്രണംതെറ്റി മറിഞ്ഞു; ഇരുവർക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: സ്‌കൂട്ടറില്‍ വന്ന യുവതി തന്റെ ബൈക്ക് ഓവര്‍ടേക്ക് ചെയ്തു പോയത് ഇഷ്ടപ്പെടാതെ യുവാവ് പിന്നാലെയെത്തി യുവതിയെ കമന്റടിച്ചു. അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്‌ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച്‌ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്ക് പറ്റി കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന്‍ (18) എന്നിവര്‍ക്കാണ് പരുക്ക്. കുന്നന്താനം – തിരുവല്ല റോഡില്‍ പാമലയില്‍ വച്ചാണ് സംഭവം. തിരുവല്ലയില്‍ നിന്നും […]

ലോട്ടറികുട്ടി നഴ്സ് ആകും; സ്വപ്നങ്ങൾക്ക് കൂട്ടായി അയോണ അക്കാഡമിയും ശ്രീ വിനായക കോളേജും

സ്വന്തം ലേഖകൻ കോട്ടയം/എറണാകുളം : പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ കഴിഞ്ഞ ദിവസം രാത്രി ആലുവ പുളിംച്ചുവടു ഭാഗത്തുകൂടി യാത്ര ചെയ്യവേ രാത്രി സമയത്തും ലോട്ടറി വിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയിരുന്നു. ഒരു പെൺകുട്ടി രാത്രി വൈകിയും ലോട്ടറി വിൽക്കുന്നതിനാൽ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ നിന്നും പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയിട്ടുണ്ടെന്നും ശേഷം നഴ്സിംഗിന് ചേർന്ന് പഠിക്കാൻ ആഗ്രമുണ്ടെന്നു അറിയിക്കുകയും ചെയ്തു. എന്നാൽ ബസ്സ് ഡ്രൈവർ ആയ അച്ഛൻ ഈ അടുത്ത കാലത്ത് സ്ട്രോക്ക് വന്ന് ശരീരം തളർന്നിരിക്കുകയാണ് അതിനാൽ സാമ്പത്തീക […]

‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’; നഷ്ട പ്രണയത്തിലും വ്യത്യസ്തനായി യുവാവ്

തൃശൂർ: കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിന്റെ വശത്ത് റോഡിരികിലായി യുവാവ് ഒറ്റക്ക് ഊതി വീര്‍പ്പിച്ചു കെട്ടിയത് ചുവന്ന ഹൃദയം പോലുള്ള 666 ബലൂണുകള്‍. കാരണം തിരക്കിയവരോട് വരോടുള്ള യുവാവിന്റെ മറുപടിയും വളരെ വിചിത്രമായിരുന്നു. ‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’. തനി തൃശ്ശൂര്‍ ഭാഷയില്‍ യുവാവ് പറയുന്നു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’ എന്നും യുവാവ് പറയുന്നു. പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകയും ആസിഡ് ആക്രമണം […]

മുണ്ടക്കയത്ത് ബ്ലേഡുകാരൻ്റെ വീട്ടിൽ അർദ്ധരാത്രി പൊലീസ് റെയ്ഡ്; ബ്ലാങ്ക് ചെക്കുകളും, പ്രോമിസറിനോട്ടും, 3 ലക്ഷം രൂപയും പിടിച്ചെടുത്തു; മുണ്ടക്കയത്തും വണ്ടൻപതാലിലും പത്താം കളം ഇടപാടെന്ന് തേർഡ് ഐ ന്യൂസ് രണ്ട് മാസം മുൻപേ വിളിച്ച് പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറടക്കം നിരവധി പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരിയോട് ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ വാങ്ങിയ കൊള്ള പലിശക്കാരൻ്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മുണ്ടക്കയം ബസ് സ്റ്റാൻഡിന് എതിർവശം വെട്ടിക്കാട്ട് ഫൈനാൻസ് നടത്തുന്ന ജോയിയുടെ മകൻ പ്രിൻസ് എബ്രാഹാമിൻ്റെ ചിറ്റടിയിലെ വീട്ടിലും സ്ഥാപനത്തിലുമാണ് ഒരേ സമയം എസ് എച്ച് ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. എട്ട് […]

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് എടാ, എടീ വിളി അവസാനിപ്പിച്ച് പൊലിസ്; തൊടുപുഴയിൽ മാതാപിതാക്കളെ അസഭ്യം പറഞ്ഞ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെത്തിയ പൊലീസ് ആത്മസംയമനം കൈവിട്ടില്ല; യുവാവ് പൊലിസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും എടാ, എടീ വിളിക്കാതെ “ഉപദേശിച്ച് ” പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എടാ, എടീ എന്ന് പൊതുജനങ്ങളെ വിളിക്കരുതെന്നും മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ തൊടുപുഴയില്‍ കേട്ടാലറക്കുന്ന തെറി വിളിച്ചയാളോട് സഹിഷ്ണുതയോടെ സംസാരിക്കുന്ന പൊലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആലക്കോട് സ്വദേശിയായ അനസ് എന്നയാള്‍ അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയത്. മാതാപിതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറെയുമാണ് ഓട്ടോറിക്ഷ ഡ്രൈവറായ അനസ് അസഭ്യം പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാത്രി […]

കുമളിയിൽ പതിനാലുകാരിയായ രാജസ്ഥാൻ സ്വദേശിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? കേസ് അട്ടിമറിച്ച കുമളി മുൻ പ്രിൻസിപ്പൽ എസ് ഐ പ്രശാന്ത് പി നായരടക്കം മൂന്ന് എസ് ഐ മാർ സസ്പെൻഷനിലായിട്ട് മൂന്ന് മാസം; കേസ് അട്ടിമറിച്ചതിന് പിന്നിൽ വൻ ഗൂഡാലോചന; ഒഴുകിയത് ലക്ഷങ്ങളെന്ന് സൂചന; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും വഞ്ചി തിരുനക്കരയിൽ തന്നെ

ഏ.കെ. ശ്രീകുമാർ കുമളി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്. കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമളി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ  എസ്ഐ പ്രശാന്ത് പി നായർ , കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായിരുന്ന ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻറ് ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെയും ഒരു അനക്കവും സംഭവിച്ചില്ല. പഴമക്കാർ […]

ദേശാഭിമാനി ടി.കെ. മാധവൻ സ്മരണ പുതുക്കി

സ്വന്തം ലേഖകൻ തിരുവാർപ്പ് : ദേശാഭിമാനി ടി.കെ മാധവന്റെ 136 – മത് ജന്മദിനം ടി കെ മാധവൻ സഞ്ചാര സ്വാതന്ത്ര സമരത്തിനു നേതൃത്വം നല്കി മർദ്ദ ന മേ റ്റ തിരുവാർ പ്പിൽ ടി കെ മാധവൻ ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൻ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ടി കെ മാധവൻ പഠന കേന്ദ്രം കേന്ദ്രീകരിച്ച് പുഷ്പാർച്ചന, ജന്മദിന സമ്മേളനം എന്നിവ നടന്നു. ഡോ : അജയ് ശേഖർ (പ്രൊഫ: കാലടി സംസ്കൃത സർവ്വകലാശാല ) മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ശ്രീ .എ.എം.ബൈജു […]

തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക് മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിൽ പരാതി നല്കി. പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ സൂര്യ പറ്റിച്ചതായാണ് പുറത്തു വരുന്ന വിവരം. ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം […]