പൊലീസിൽ 10 ഡിവൈഎസ്പിമാരടക്കം 747 ക്രിമിനലുകൾ; ഐപിഎസ് ക്രിമിനലുകളുടെ കണക്ക് പുറത്ത് വിടാതെ സർക്കാർ; പിടിച്ചുപറിക്കേസിലടക്കം പ്രതിയും, ഗുണ്ടാലിസ്റ്റിൽ പെട്ടയാളും കോട്ടയത്ത് പൊലീസായി; കൈക്കൂലിയുമായി കോട്ടയം ജില്ലയിൽ മാത്രം പിടിയിലായത് സി.ഐ അടക്കം നാല് പേർ; 747 ക്രിമിനലുകൾ കാരണം ആയിരക്കണക്കിന് പൊലീസുകാർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ

ഏ.കെ.ശ്രീകുമാർ കോട്ടയം: ഉരുട്ടിക്കൊല, തല്ലിക്കൊല്ലുക, കസ്റ്റഡി മരണം, ലാത്തിയേറ്, പീഡനക്കേസ്, പുരാവസ്തു വിൽപന, കൈക്കൂലി, മരിച്ചയാളുടെ മൊബൈൽ മോഷണം, തീവ്രവാദ ബന്ധം തുടങ്ങി അടുത്തകാലത്ത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ നിരവധി. മാസങ്ങൾക്ക് മുൻപ് പണം ഇടപാടിനെ ചൊല്ലി കൊച്ചിയിൽ അയൽവാസിയായ ഓട്ടോഡ്രൈവറെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതും പൊലീസുകാരനാണ് ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണനെന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ(32) ഇടപ്പള്ളിയിലെ പുഴക്കരയിൽ കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്ക് സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) അറസ്റ്റിലായത്. […]

പൊലീസിൽ ക്രിമിനലുകൾ പെരുകുന്നു; പിടിച്ചുപറിയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും പൊലീസായി; ഇന്നത്തെ പൊലീസുകാരൻ ഇന്നലെ പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാൾ; നിയമപാലകർ ഗുണ്ടകളായാൽ?

ഏ.കെ. ശ്രീകുമാർ കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ടവർ കൊടും ക്രിമിനലുകളായാൽ എന്ത് ചെയ്യും. പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പാലായിൽ നിന്ന് പുറത്ത് വരുന്നത്. കവർച്ചയും, പിടിച്ചുപറിയും കൊലപാതക ശ്രമവുമടക്കം നടത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്നതും, പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നതുമായ യുവാവും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നല്കാനുള്ള ചുമതല ഏറ്റെടുത്ത് പൊലീസായി പൊലീസുകാരനെതിരായ കേസുകളും, വകുപ്പുകളും 1, ഐ.പി.സി 326,324 സെക്ഷനുകളിൽ 2, ഐ.പി.സി. 427,395 3, […]

തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനുമില്ല; ആസ്ഥാന മന്ദിരത്തിൻ്റെ മൂലക്കല്ല് ഹോട്ടലുടമ കൈയേറിയിട്ട് വർഷങ്ങൾ കഴിഞ്ഞു; തിരിച്ച് പിടിക്കാൻ ചെറുവിരലനക്കാതെ അധികൃതർ ; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല. മാമ്മൻമാപ്പിള ഹാളും, തിരുനക്കര മൈതാനവും, നെഹ്റു സ്റ്റേഡിയവുമെല്ലാം അനധികൃതമായി നഗരസഭ വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുകയാണ്. വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഗരസഭയ്ക്ക് ലഭിച്ചത്. ഇവയുടെയൊക്കെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും നഗരസഭയുടെ കൈയ്യിലില്ല. അതു കൊണ്ട് തന്നെ ഭൂനികുതിയും (കരം) അടയ്ക്കുന്നില്ല. ഉടമസ്ഥാവകാശമുള്ള വസ്തുക്കളുടെയാകട്ടെ പലതിൻ്റെയും ആധാരവും നഗരസഭയിൽ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വരുന്നു. ഇവ എവിടെയാണെന്ന് അധികൃതർക്ക് യാതൊരു അറിവും […]

കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു; നഗരത്തിലെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍; വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ; അതീവഗുരുതരമെന്ന് പഠന റിപ്പോര്‍ട്ട്; കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളം; മാലിന്യമൊഴുക്കുന്നത് നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്ന്; റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു. നഗരത്തിൻ്റെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍ കലർന്നിരിക്കുന്നതായും, വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെന്നുമാണെന്നുള്ള പഠന റിപ്പോർട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളായി. എന്നിട്ടും മനുഷ്യവിസർജ്യമൊഴുക്കുന്ന ഫ്ലാറ്റുടമകൾക്കെതിരെ ചെറുവിരലനക്കാൻ അധികൃതർക്ക് താല്പര്യമില്ല. സ്ഥിതി അതീവഗുരുതരമെന്നാണ് പഠന റിപ്പോര്‍ട്ട്. കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളമാണ്. നഗരത്തിൽ സ്വകാര്യടാങ്കറുകാരും കുടിവെള്ളം വിതരണത്തിനായി ശേഖരിക്കുന്നത് മീനച്ചിലാറിൻ്റെ തൊട്ടടുത്തു നിന്നുമാണ്. ഇതെല്ലാം അറിയാമെങ്കിലും പരിശോധിക്കേണ്ടവർക്ക് […]

ഡെലീഷ്യ ഇനി വളയം പിടിക്കുന്നത് 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍; കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ഓടിച്ചിരുന്ന 23-കാരി ഇനി ദുബായില്‍ സ്റ്റാര്‍; ഒരൊറ്റ വീഡിയോ ജീവിതം മാറിമറിച്ച കഥ

സ്വന്തം ലേഖിക തൃശൂര്‍: 12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി കൊച്ചിയിലെ ഇരുമ്ബനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച്‌ എത്തിയിരുന്ന 23-കാരി. ഇനിയവൾ ദുബായില്‍ സ്റ്റാര്‍ അണ്. ഒരൊറ്റ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞ ഒരു മലയാളി പെൻകുട്ടി. ദുബായ് നിരത്തുകളില്‍ 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍ ഓടിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലീഷ്യക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെലീഷ്യ എന്ന വീഡിയോ വൈറലായിരുന്നു. ആ വാര്‍ത്ത കൗതുകത്തോടെയാണ് കേരളകരയിലെ ജനങ്ങള്‍ ഏവരും വായിച്ചറിഞ്ഞത്. അങ്ങനെ വാര്‍ത്ത കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും എത്തി. […]

മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും; നഗരത്തിലെ വ്യാപാരിയെ പറ്റിച്ചത് 35 ലക്ഷം രൂപ; തട്ടിപ്പിന് ചുക്കാൻ പിടിച്ചത് വേളൂർ സ്വദേശി; തട്ടിയെടുത്ത പണം ചോദിച്ച് ചെന്ന വ്യാപാരിയെ ജീവനക്കാരിയെ ഉപയോഗിച്ച് പീഡനക്കേസിൽ കുടുക്കി അകത്താക്കി മോൻസൺ; 35 ലക്ഷം രൂപ മോൻസണ് കൊടുക്കാൻ നിർദ്ദേശിച്ചത് കോട്ടയത്തെ റിട്ട: എസ്പിയെന്ന് വ്യാപാരി

സ്വന്തം ലേഖകൻ കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കോട്ടയത്തും. നഗരത്തിലെ വ്യാപാരിയായ ഉബൈദുള്ളയെ പറ്റിച്ച് തട്ടിയെടുത്തത് 35 ലക്ഷം രൂപ. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽ നിന്നും പിൻവലിക്കാൻ ചില നിയമ തടസ്സങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ 1 കോടി തിരികെ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മോൻസൻ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ മുൻ സമുദായ നേതാവാണ്. ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസൻ്റെ വലം കൈയ്യാണ്. ഇരുവരും ചേർന്ന് സമാനമായ നിരവധി […]

അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?

സ്വന്തം ലേഖകൻ അടൂര്‍: ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തിൽ ദുരൂഹത കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ […]

അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിന്തിരിയും ; ബോധവൽക്കരണവുമായി പൊലീസ്

സ്വന്തം ലേഖകൻ പ്രണയവുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയ നൈരാശ്യം മൂലം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഇന്നലെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം, പ്രണയ നൈരാശ്യം എങ്ങനെ അതിജീവിക്കാം, ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളും രക്ഷിതാക്കളും ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം പ്രണയം നിഷ്ടൂരമായ കൊലപാതകത്തില്‍ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ […]

നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 7ന് സർവീസ് ആരംഭിക്കും.. എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും ചുവടെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തുനിന്നും രാവിലെ 5.15 ന് പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ർ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (06326) ഉ​ച്ച​ക്ക്​ 11.45ന്​ ​നി​ല​മ്പൂ​രി​ലെ​ത്തും. ആകെ പ​ത്ത്​ ​ കോച്ചു​ക​ൾ. ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ ഈ ട്രെ​യി​ൻ ഓടി​ത്തു​ട​ങ്ങും. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 3.10ന്​ ​തി​രി​ക്കു​ന്ന നി​ല​മ്പൂ​ർ-​കോ​ട്ട​യം (06325) പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ രാ​ത്രി 10.15ന്​ ​കോ​ട്ട​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ മു​ത​ലാ​ണ്​ ഈ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ​ത്ത്​ കോ​ച്ചു​ക​ളും ര​ണ്ട്​ ല​ഗേ​ജ്​ കം ​ബ്രേ​ക്ക്​ വാ​നു​മാ​ണ്​ ഉള്ള​ത് . നിലമ്പൂർ-കോട്ടയം  സ്പെഷ്യൽ എക്സ്പ്രസ്  നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും. 15:10 […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് വ്യാപാരിയുടെ വസ്തുക്കൾ ഇവർ തട്ടിയെടുത്തതായും സൂചനയുണ്ട്. കോട്ടയം നഗരപരിധിയിൽ താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിട്ടുള്ളതായി അയൽവാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ […]