play-sharp-fill
പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം.ഗ്രാമത്തിന്റെ പ്രത്യേകത അറിയുമോ?കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഗ്രാമമെന്ന പ്രത്യേകതയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.കുറുന്തോട്ടിയെന്നാൽ കുണ്ടാരപാളയമെന്ന് നിസ്സംശയം പറയാം.

പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം.ഗ്രാമത്തിന്റെ പ്രത്യേകത അറിയുമോ?കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഗ്രാമമെന്ന പ്രത്യേകതയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.കുറുന്തോട്ടിയെന്നാൽ കുണ്ടാരപാളയമെന്ന് നിസ്സംശയം പറയാം.

ആയുർവ്വേദ മരുന്നുകളുടെ മഹത്ത്വത്തെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു ഗ്രാമമുണ്ട്. പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം. ഇവിടത്തെ മുന്നൂറോളം കുടുംബങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ആയൂവേദശാലകൾക്ക് പച്ചമരുന്നുകൾ എത്തിക്കുന്നത്. സർക്കാർ സ്ഥാപനമായ ഔഷധിക്കുപുറമേ, കോട്ടയ്ക്കൽ, ശ്രീധരി, തൈക്കാട്ട്, കണ്ടംകുളത്തി തുടങ്ങിയ ഔഷധശാലകളിലേക്കും ആവശ്യമായ പച്ചമരുന്നിന്റെ പകുതിയിലേറെയും നൽകുന്നത് കുണ്ടരാംപാളയത്തുള്ളവരാണ്.

സൂര്യോദയത്തിനുമുമ്പേ തുടങ്ങും പച്ചമരുന്ന് തേടിയുള്ള യാത്ര. അന്തിമയങ്ങുമ്പോഴേക്കും ഒരു ലോഡ് പച്ചമരുന്നുമായി തിരിച്ചെത്തും. മലയോരപ്രദേശമാകെ ചുറ്റിയും ഉൾക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകൾ വാങ്ങാൻ ഏഴു സംഭരണശാലകളുണ്ട്. പ്രതിദിനം 700 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കും.

ഒരു മാസം 100 ടൺ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചിലകളും വേരുകളും മരത്തോലുകളുമാണ് സംഭരണശാലകളിലേക്കു നൽകുന്നത്. ഓരോ സംഭരണകേന്ദ്രത്തിൽ നിന്നും രണ്ടാഴ്ച കൂടുമ്പോൾ എട്ട് ടണ്ണോളം സാധനങ്ങൾ ഔഷധശാലകളിലേക്ക് പോകും. ഏഴു സംഭരണ ശാലകളിൽനിന്നായി ഒരുമാസം നൂറിലേറെ ടൺ പച്ചമരുന്നാണ് കൊണ്ടുപോകുന്നത്.

കുറുന്തോട്ടിക്ക് 72 ലക്ഷം

പ്രധാന സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടു ടെൻഡറുകൾ വിളിക്കും. ഒരു ടെൻഡറിൽ കുറഞ്ഞത് 30,000 കിലോയാണ് ആവശ്യപ്പെടുക. കുറുന്തോട്ടിക്ക് കിലോയ്ക്ക് 120 രൂപ. ഒരു സീസണിൽ 30,000 കിലോയ്ക്ക് 36 ലക്ഷം രൂപ ലഭിക്കും. രണ്ടു സീസണിലും കൂടി പ്രതിവർഷം 72 ലക്ഷം രൂപയുടെ ഇടപാട് നടക്കും.

”കുണ്ടരാംപാളയത്ത് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ പച്ചമരുന്ന് പറിക്കാനാണ് കുട്ടികളും യുവാക്കളും പോയിരുന്നത്. പുതുതലമുറയ്ക്ക് ഈ തൊഴിലിനോട് താത്പര്യം കുറവാണ്.

പച്ചമരുന്നും വിലയും (കിലോയ്ക്ക്)

 കുറുന്തോട്ടി – 120

 ആടലോടകം – 60

 തിരുതാളി – 50

 കൂവളം -30

 കഞ്ഞുണ്ണി – 60

 കറ്റാർവാഴ – 25

 ചെറുതേക്ക് – 170

 ഉഴിഞ്ഞ – 40

 ചെമ്പര – 60

 മുഞ്ഞ വേര് – 40

 നീർമാതളം – 50

 വയൽച്ചുള്ളി – 35

 നീല അമരി – 55

 കാട്ടുചേന – 70

 ദന്തപ്പാല – 65

 ചിറ്റമൃത് – 40

 കരുനൊച്ചി വേര് – 45

 വയൽ ചുള്ളി – 35

 വഴുതന വേര് – 25

 ഇളനീർ പൂക്കുല – 40