സോഷ്യല്‍ മീഡിയയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിന്നെ ഉപയോഗിക്കേണ്ടി വരില്ല; തീവ്രവാദം, സ്ത്രീകള്‍ക്കെതിരായ ആക്രമം എന്നിവ വച്ച് പൊറുപ്പിക്കില്ല; രാജ്യത്തിന് ഭീഷണിയായാല്‍ ശക്തമായ നടപടിയെടുക്കും; സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം തല്ക്കാലം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ ഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ തല്ക്കാലം പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മികച്ച സാമൂഹ്യന്തരീക്ഷം നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. അതിനാല്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് കരുതുന്നത്. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ […]