‘വാക്കിൽ ഗാന്ധിയും മനസ്സിൽ ഗോഡ്‌സെയും’ ബിജെപിയുടെ ഗാന്ധിസ്മരണയെ വിമർശിച്ച് അസദുദിൻ ഒവൈസി

സ്വന്തം ലേഖിക ഹൈദരാബാദ്: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡൻറുമായ അസദുദ്ദീൻ ഒവൈസി.മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുന്ന ബിജെപിക്കാരുടെ ചുണ്ടാൽ മാത്രമേ ഗാന്ധിയുള്ളു മനസ്സിൽ മുഴുവൻ അദ്ദേഹത്തിൻറെ ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്നാണ് ഒവൈസി പറയുന്നത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാധിൽ ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാത് ഉൾ മുസ്ലീം (എഐഎംഐഎം) സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുകയായിരുന്നു ഒവൈസി. ഭരണപക്ഷം ഗോഡ്‌സെയെയാണ് നായകനായി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗോഡ്സെ […]

വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച്ച ; ജില്ലാ കളക്ടർക്കെതിരെ നടപടിയുണ്ടായേക്കും.

സ്വന്തം ലേഖിക തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്നത് ഇന്നറിയാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച്ച്, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്. മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുന്നത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.ജില്ലാ കളക്ടർ നൽകുന്ന […]

ബി.ഡി.ജെ. എസ് എൻ. ഡി. എ വിടില്ല ; തുഷാർ വെള്ളാപ്പള്ളി

സ്വന്തം ലേഖിക കൊച്ചി: ബി.ഡി.ജെ.എസിന് മൂന്നു മുന്നണികളും ഒരു പോലെയാണെന്ന ടി.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്ത് എത്തി. . ബി.ഡി.ജെ.എസ് എൻ.ഡി.എ വിടില്ലെന്നും ഒപ്പം ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ചു മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചരത്തിന് വേണ്ടി ഇറങ്ങുമെന്നും തുഷാർ പറഞ്ഞു. മൂന്നു മുന്നണികളും ബി.ഡി.ജെ. എസ് എൻ. ഡി. എസ് ഒരു പോലെയാണെന്ന, പാർട്ടി വൈസ് പ്രസിഡന്റ് ടി.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ ഏറെ ചർച്ചയായിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് […]

കെഎസ്ഇബിയുടെ ഭൂമി മരുമകൻ പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകി ; എം.എം.മണി കുടുക്കിലേക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി എംഎം മണി പാട്ടത്തിനു നൽകിയതായി ആരോപണം. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന് വിനോദസഞ്ചാര പദ്ധതിക്കായി വൈദ്യുതി ബോർഡ് കൈമാറിയത്. മന്ത്രി എം.എം. മണിയുടെ മകളുടെ ഭർത്താവായ ബി.എ. കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്.ഉടുമ്പൻചോല താലൂക്ക് ഓഫീസിലെയും ബേസിക് ടാക്‌സ് രജിസ്റ്ററിലെയും രേഖകൾ പ്രകാരം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൈദ്യുതി ബോർഡ് പാട്ടത്തിനു നൽകിയതിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം. സർക്കാർ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ […]

ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടി കെട്ടി എസ്. എഫ്. ഐ ; അഭിമന്യുവിനെ മറന്നു

സ്വന്തം ലേഖിക തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പിൽ പതാക നാട്ടി എസഎഫ്.ഐയുടെ പ്രകടനം. തിരുവനന്തപുരം എ.ജെ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം നടത്തിയിരിക്കുന്നത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടിനൊപ്പം തന്നെ കൊടി കെട്ടി പ്രകടനം നടത്തിയതിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. അഭിമന്യുവിനെ […]

ചെന്നൈയ്ക്ക് പുറത്ത് 3.28 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകൾ ; ജസ്റ്റിസ് താഹിൽ രമണിയ്‌ക്കെതിരെ സിബിഐ അന്വേഷണം

സ്വന്തം ലേഖിക ചെന്നൈ: രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹിൽരമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. താഹിൽ രമണി നടത്തിയ പണമിടപാടുകളും ബാങ്ക് രേഖകളും സി.ബി.ഐ പരിശോധിക്കും. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ 3.28 കോടി രൂപയ്ക്ക് രണ്ട് ആഡംബര ഫ്ളാറ്റുകൾ താഹിൽരമണി സ്വന്തമാക്കിയതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം തങ്ങളുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്റെ ആവശ്യത്തിനായി മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് 1.62 കോടി […]

സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണമുണ്ടാക്കാൻ : എം.എം.മണി

സ്വന്തം ലേഖിക കോന്നി: കെ.സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് എം.എം.മണി പരിഹസിച്ചു . കെ.സുരേന്ദ്രൻ ആനയല്ല, കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോൺഗ്രസിലെ കലഹം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും എൽഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് സുരേഷ് കുമാർ വട്ടിയൂർകാവിലും കെ സുരേന്ദ്രൻ കോന്നിയിലുമാണ് മത്സരിക്കുന്നത് . സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവർ യോജിച്ച സ്ഥാനാർഥികളെന്നും ആർഎസ്എസ് വിലയിരുത്തുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 84 വോട്ടിനു പരാജയപ്പെട്ട സുരേന്ദ്രൻ ഇനി അവിടെ മത്സരിക്കാനില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് കേസും […]

മഞ്ചേശ്വരത്ത് വത്സൻ തില്ലങ്കേരിക്കായി ആർ.എസ്.എസ് ; സുരേന്ദ്രനായി സമ്മർദം ചെലുത്തി ദേശീയ നേതൃത്വം

സ്വന്തം ലേഖിക കാസർകോട്: മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതൽ ശ്രദ്ധേയനായ കണ്ണൂരിലെ പ്രമുഖ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പേര് ആർ.എസ്.എസ് നിർദേശിച്ചതായി സൂചന. ആർ.എസ്.എസ് നീക്കം ഫലിച്ചാൽ അദ്ദേഹം സ്ഥാനാർത്ഥിയാവും. ഇന്ന് രാവിലെ കുമ്പളയിൽ ബി.ജെ.പി ജില്ലാ ഭാരവാഹികൾ യോഗം ചേർന്നെങ്കിലും സ്ഥാനാർത്ഥി ചർച്ചകൾ ഉണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നും അറിയുന്നു. പ്രാദേശിക ഘടകത്തിന്റെ വികാരം ഉൾക്കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കണോ അതല്ല പുറത്തുനിന്നുള്ള ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കണോ എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിഴലിക്കുന്നത്. ബി.ജെ.പി […]

പരാജയമായി കാണുന്നില്ല , കാര്യങ്ങൾ പഠിക്കാനുള്ള പ്‌ളാറ്റ്‌ഫോമായാണ് തോൽവിയെ കാണുന്നത് : നിഷ ജോസ് കെ മാണി

സ്വന്തം ലേഖിക പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു. അതേസമയം തോൽവി അംഗീകരിക്കുന്നെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി പ്രതികരിച്ചത്. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാൽ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വോട്ട് വിറ്റുവെന്നും ജോസ് […]

ഇരിക്കും മുൻപ് കാല് നീട്ടി ; നടുവും കുത്തി വീണ് ജോസ് കെ മാണി ; നിയുക്ത എം.എൽ.എ ടോം ജോസിന് അഭിവാദ്യം അറിയിച്ച് വച്ച ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി ; ആഹ്ലാദപ്രകടനത്തിന് വാങ്ങി വച്ച ലഡു കാപ്പന് പകുതി വിലയ്ക്ക് വിറ്റു ; ശോകമൂകമായി കരിങ്കോഴയ്ക്കൽ തറവാട്

സ്വന്തം ലേഖിക പാലാ: ‘വിജയാഹ്ലാദത്തിനായി യുഡിഎഫ് വാങ്ങി വെച്ച പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുംമെന്ന് ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങിയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. യുഡിഎഫ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങളെങ്കിലും ആത്മവിശ്വാസത്തോടെ ആയിരുന്നു കാപ്പന്റെ പ്രതികരണം. പാലയിൽ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. വിജയം ആഘോഷക്കാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു അവർ. ജോസ് ടോമിനെ എംഎൽഎയാക്കി തന്നെ ഫ്ളക്സുകൾ പ്രിന്റു ചെയ്തു വെച്ചു. കരിങ്കോഴയ്ക്കൽ തറവാട്ടിൽ അടക്ക കെ എം മാണിയുടെ ചിത്രങ്ങളും കേരളാ കോൺഗ്രസിന്റെ കൊടിയും വിജയത്തിനായി തയ്യാറാക്കിയിരുന്നു. നവംബർ […]