ജോസ് കെ. മാണി ഓർഡർ ചെയ്ത 2 ലോഡ് പൈനാപ്പിളും പടക്കവും പകുതി വിലക്ക് ഞാനെടുത്തോളാം : കാപ്പൻ

സ്വന്തം ലേഖിക പാലാ : വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട മാണി സി കാപ്പൻറെ പ്രവചനങ്ങൾ എല്ലാം സത്യമായി .വോട്ടെണ്ണലിന് മുൻപ് മാധ്യമങ്ങളെ കണ്ട കാപ്പൻ പറഞ്ഞത് ഇങ്ങനെ വോട്ട് എണ്ണി തുടങ്ങി കഴിഞ്ഞാൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾക്കാവും ലീഡ്. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ബാക്കി മുഴുവൻ പഞ്ചായത്തുകളിലും ഞാൻ ലീഡ് ചെയ്യും. പാലാ മുൻസിപ്പാലിറ്റിയിൽ നന്നായി ലീഡ് ചെയ്യും. വ്യക്തിബന്ധങ്ങൾ, സ്‌നേഹബന്ധങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ ഇതെല്ലാം എനിക്ക് തുണായവും.ഇതോടൊപ്പം കഴിഞ്ഞ തവണ ബിജെപിക്ക് പോയ ബിഡിജെഎസ് […]

രണ്ടില പോയത് തോൽവിയ്ക്ക് കാരണമായി ;ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം : ജോസ് കെ മാണി

സ്വന്തം ലേഖിക പാലാ:രണ്ടില ചിഹ്നം പോയത് പാലായിലെ തോൽവിക്ക് കാരണമായെന്ന് ജോസ് കെ മാണി. ജനവിധി പൂർണമായി മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോൺഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കിൽ തിരുത്തും. ഈ പരാജയംകൊണ്ട് പതറില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ജയവും പരാജയുമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ എങ്ങോട്ട് പോയെന്ന് പരിശോധിക്കണം.ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോയത്. കോൺഗ്രസിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും. രണ്ടില ചിഹ്നം പോയത് തിരിച്ചടിക്ക് കാരണമായി. […]

പാലായ്ക്ക് ‘മാണി’യിൽ നിന്ന് മോചനമില്ല ; ബിജിപിയുടെ 6777 വോട്ടുകൾ ഒലിച്ചു പോയി; ജോസ് കെ മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പുറകിൽ

സ്വന്തം ലേഖിക പാലാ : പാലായ്ക്ക് മാണിയിൽ നിന്ന് മോചനമില്ല ; കെ എം മാണിയ്ക്ക് പകരം മാണി സി കാപ്പാൻ എന്നുമാത്രം. പാലായിൽ ചരിത്രം കുറിച്ചാണ് എൽഡിഫ് സ്ഥാനാർത്ഥി പാലായിൽ വിജയിച്ചത്. 2943 വോട്ടിനാണ് മാണി സി കാപ്പൻറെ വിജയം. 54137 വോട്ടുകളാണ് കാപ്പൻ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം 51194 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി 18044 വോട്ടുകൾ നേടി. 54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പൻ പറഞ്ഞപ്പോൾ ജനവിധി മാനിക്കുന്നതായി ജോസ് […]

പാലായ്ക്ക് പുതിയ മാണിക്യം : മാണി സി കാപ്പന് ചരിത്ര വിജയം ; ഭൂരിപക്ഷം 2943

സ്വന്തം ലേഖിക കോട്ടയം: പാലായ്ക്ക് പുതിയ മാണിക്യം.54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചിൽ, കൊഴുവനേൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. […]

ഉപതെരഞ്ഞെടുപ്പ് : യുപിയിലും ത്രിപുരയിലും ബിജെപി മുന്നിൽ , ഛത്തീസ്ഗഢിൽ കോൺഗ്രസ്

സ്വന്തം ലേഖിക ന്യൂഡൽഹി: പാലായ്ക്കൊപ്പം ഈ മാസം 23-ന് തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ മറ്റു മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലാണ് പാലായെ കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഛത്തീസ്ഗഢിലെ ദന്തെവാഡയിൽ കോൺഗ്രസിന്റെ ദേവതി കർമായാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഇവിടുത്തെ ബിജെപി എംഎൽഎ ഭിമാ മാന്ദവി ഏപ്രിലിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ ഹമിർപുരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ […]

അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞടുപ്പുണ്ടായിട്ടും വനിതാ മതിൽ പണിയാൻ ഇറങ്ങിയവർക്ക് പേരിന് ഒരു സ്ത്രീയെയെങ്കിലും പരിഗണിക്കാമായിരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർഥികളിൽ സ്ഥാനാർത്ഥികളിൽ അഞ്ച് പേരും പുരുഷന്മാരായതിനെ വിമർശിച്ച് വെൽഫെയർ പാർട്ടി കേരളയുടെ സെക്രട്ടറിമാരിൽ ഒരാളായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ ശബരിമലയിൽ മാത്രം മതിയോ എന്നും അത് നിയമസഭയിൽ ആവശ്യമില്ലേ എന്നുമാണ് ശ്രീജ താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. വനിതാ മതിൽ പണിയാൻ ഉപയോഗിച്ച സ്ത്രീകളിൽ ഒരാളെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും ശ്രീജ പരിഹാസരൂപേണ പറയുന്നു. പുരുഷന്മാരെ മാത്രം സ്ഥാനാർഥികളായി നിർത്തിയത് വ്യക്തമായ ലിംഗവിവേചനമാണെന്നും ശബരിമലയിലെ ലിംഗവിവേചനം മാത്രം ഇടതുപക്ഷം ശ്രദ്ധിച്ചാൽ പോരെന്നും ശ്രീജ […]

ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകൾ മറുപക്ഷത്തേക്ക് പോയി ; നിർണായക സമയത്ത് വെടിയുതിർത്ത് ജോസഫ്

സ്വന്തം ലേഖിക തൊടുപുഴ: യുഡിഎഫിൻറെ ശക്തികേന്ദ്രമായ രാമപുരത്ത് വോട്ടു കുറഞ്ഞതിനു കാരണം കണ്ടെത്തി കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിൻറെ വോട്ടുകൾ മറുപക്ഷത്തേക്കു പോയി എന്നതാണ് കാരണമായി ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതൽ വിശകലനങ്ങൾക്കു ഫലം വരേണ്ടതുണ്ടെന്നും ജോസഫ് വ്യക്തമാക്കി. രാമപുരം ഉൾപ്പെടെ 28 ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, മാണി സി. കാപ്പൻ  മുന്നിലാണ്. ജോസ് കെ. മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിൻറെ സ്വന്തം നാടുകൂടിയാണ് രാമപുരം. ഇത് വരുംദിവസങ്ങളിൽ ചോദ്യങ്ങൾ ഉയർത്തുമെന്ന് ഉറപ്പാണ്.

സ്വന്തം കാര്യം വരുമ്പോൾ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തിൽ മതേതരത്വം പറയുകയും ചെയ്യുന്ന അടൂർ പ്രകാശ് സമൂദായത്തിലെ കുലംകുത്തിയാണ് ; ഷാനിമോൾക്ക് വിജയ സാധ്യതയില്ല : വെള്ളാപ്പള്ളി

സ്വന്തം ലേഖിക ആലപ്പുഴ: കോന്നിയിൽ ജാതിയല്ല ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി അടൂർ പ്രകാശ് സമുദായത്തെ കുരുതി കൊടുത്തുവെന്നും സമുദായത്തിലെ കുലംകുത്തിയാണ് അടൂർ പ്രകാശെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം കാര്യം വരുമ്പോൾ അടൂർപ്രകാശ് മതേതരത്വം പറയാറില്ല. മതേതരത്വം പറയുന്ന അടൂർ പ്രകാശിനോട് കോൺഗ്രസിനകത്ത് ഒരൊറ്റ ഈഴവനുണ്ടോ എംഎൽഎയായിട്ട് എന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹത്തിൻറെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം കാര്യം വരുമ്പോൾ മതം പറയുകയും […]

ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തുന്ന: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ശബരിമല തീർത്ഥാടനത്തിന് 52ദിവസം ശേഷിക്കെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്റെ ഇ.എസ് ബിജു ആരോപിച്ചു. പമ്പയിലേക്കുള്ള റോഡുനിർമാണം, പമ്പാ നദിക്കു കുറുകെയുള്ള പാലം നിർമാണം, പ്രളയത്തിൽ തകർന്ന ശൗചാലയങ്ങളുടെ പുനർനിർമാണം എന്നിവയെല്ലാം പ്രഖ്യാപനത്തിൽമാത്രം ഒതുങ്ങുന്നു. വിവിധ വകുപ്പുകളുടെ ഏകോപനവും, തീർത്ഥാടനസൗകര്യങ്ങൾ ഒരുക്കുന്നതിന് ചുമതലപ്പെട്ട വിവിധ ഡിപ്പാർട്‌മെന്റുകളുടെ പ്രവർത്തനവും നിഷ്‌ക്രിയമാണ്. പ്രളയത്തിൽ തകർന്ന പമ്പയുടെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും,നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ബേസ്‌ക്യാമ്പ് സജീവമാക്കും എന്നുള്ള പ്രഖ്യാപനങ്ങൾ […]

പാലാ ഉപതെരഞ്ഞടുപ്പിൽ മാണി സി കാപ്പാൻ വിജയം കൈവരിക്കും :വി എൻ വാസവൻ

സ്വന്തം ലേഖിക പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഉജ്വല വിജയം നേടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി. എൻ. വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിളക്കമാർന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചും പാലായിലെ വികസനപ്രശ്‌നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുമാണ് തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചത്. ഇതിന്റെയെല്ലാം അന്തിമഫലമായി മാണി സി. കാപ്പൻ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി .