എന്റെ ഫോൺ കോളുകൾ ചോർത്തുന്നുണ്ട് ; സർക്കാരിന്റെ അറിവോടെയെന്ന് വ്യക്തം : രമേശ് ചെന്നിത്തല

സ്വന്തം ലേഖിക തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസമായി ഫോൺ ചോർത്തുന്നതായി സംശയമുണ്ട്. മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണും ചോർത്തുന്നതായി സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ചെന്നിത്തല ആവർത്തിച്ചു. ബിജെപി ശബരിമല വിഷയത്തെ സുവർണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു. 2021 ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല […]

കുമ്മനടി വിവാദം ; മാപ്പു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമർശിച്ചപ്പോൾ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കുമ്മനവും വന്നതിനെക്കുറിച്ചു പല ഭാഗത്തു നിന്ന് എതിർപ്പ് ഉയർന്നു. അപ്പോഴാണു പലരും കുമ്മനടി എന്നു പ്രയോഗിച്ചത്. അതു താൻ ആവർത്തിച്ചു എന്നേയുള്ളൂ. മദ്യകച്ചവടക്കാരനോടു മാസപ്പടി വാങ്ങിയത് ഉൾപ്പെടെയുള്ള കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങളോടു പ്രതികരിക്കാനില്ല. അതെല്ലാം കോടതി […]

ഞാൻ പാർട്ടി വിട്ടു , ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം : കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മർ

സ്വന്തം ലേഖിക കോഴിക്കോട്: ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മറിന്റെ തുറന്ന് പറച്ചിൽ. അങ്ങനെ തോന്നിയതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും രാജിവെയ്ക്കാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാർട്ടിയുമായി യോജിച്ചു പോകുവാൻ കഴിയില്ലെന്ന ചിന്ത അവസാനം എത്തിയത് രാജിയിൽ ആയിരുന്നുവെന്നും ഉമ്മർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിക്കറ്റ് സർവകലാശാലയിലെ മുൻ രജിസ്ട്രാറും വിവിധ കോളേജുകളിൽ അധ്യാപകനുമായ സേവനം അനുഷ്ഠിച്ച പ്രൊഫ. ടികെ ഉമ്മർ ബിജെപിയിൽ ചേർന്നത്യ ഓൺലൈൻ വഴിയാണ് അംഗത്വം എടുത്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ […]

ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു , മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ആക്രമിക്കുകയും ജയിലിലിടുകയുമാണ് : രാഹുൽ ഗാന്ധി

സ്വന്തം ലേഖിക കൽപറ്റ: രാജ്യത്ത് പെരുകി വരുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂർ ഗോപാലവകൃഷ്ണൻ ഉൾപ്പെടെയുള്ള 50 ഓളം സിനിമാസാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി വയനാട് എം.പി രാഹുൽ ഗാന്ധി. മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ആക്രമിക്കുകയും ജയിലിലിടുകയും ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വാർത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും, ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ശ്രീരാമന്റെ പേര് ഇന്ത്യയിൽ കൊലപാതകങ്ങൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് […]

പൗരത്വപട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാലാണ്; ഇതിനെതിരെ ആശയപരമായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റൂകാർ നേതൃത്വം നൽകണം ; യെച്ചൂരി

സ്വന്തം ലേഖിക ന്യൂഡൽഹി : മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസമിൽ 20 ലക്ഷം പേരാണ് പൗരത്വ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ നല്ലൊരു പങ്ക് ഹിന്ദുക്കളാണ്. ആഭ്യന്തര മന്ത്രി പറയുന്നത് ഹിന്ദുക്കൾ പേടിക്കേണ്ട അവർക്ക് പൗരത്വം നൽകുമെന്നാണ്. മുസ്ലിങ്ങളെ മാത്രമായി പുറത്താക്കുമെന്നാണ്. ഇതിനെതിരായ ആശയപരമായ പോരാട്ടത്തിന് കമ്യൂണിസ്റ്റുകളാണ് നേതൃത്വം നൽകേണ്ടതെന്നും ന്യൂഡൽഹിയിൽ സുർജിത് ഭവൻ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.ഫാസിസം ശക്തിപ്രാപിച്ച വർത്തമാനകാലത്തിൽ സുർജിത്തിന്റെ പേരിൽ പാർടി സ്‌കൂളെന്നത് […]

അധോലോക നായകൻ ഛോട്ടാ രാജന്റെ സഹോദരൻ മഹാരാഷ്ട്രയിൽ എൻഡിഎ സ്ഥാനാർത്ഥി

സ്വന്തം ലേഖിക പുണെ: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരൻ ദീപക് നികൽജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കും. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥിയായിട്ടാണ് ദീപക് മത്സരിക്കുന്നത്. ആറ് സീറ്റികളിലാണ് എൻഡിഎ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി മൽസരിക്കുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഫൽത്താൻ മണ്ഡലത്തിൽ നിന്നാണ് നികൽജെ ജനവിധി തേടുക. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ്.  മുംബൈയിലാണ് അത്താവലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ദീപക് നിൽജെ നേരത്തെയും മത്സരിച്ചിട്ടുണ്ട്. മുംബൈ ചെമ്പൂർ മണ്ഡലത്തിൽ ഇയാൾ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനുമെതിരെ മാണി സി. കാപ്പൻ സി.ബി.ഐക്ക് മൊഴി നൽകി ; രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ . ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ

സ്വന്തം ലേഖിക തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും ഇക്കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖ ആർ.എസ്.എപി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടയേരിക്കും മകനും മുംബയ് മലയാളി ദനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ […]

റോഡ് പണി തടസ്സപ്പെടുത്തി ; ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്‌

സ്വന്തം ലേഖിക ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്തു. അരൂർ മണ്ഡലത്തിലെ എരമല്ലൂർ-എഴുപുന്ന റോഡ് നിർമാണം ഷാനിമോളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടസപ്പെടുത്തിയെന്നാണ് പരാതി. പിഡബ്ല്യൂഡി തുറവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ജാമ്യാമില്ലാ വകുപ്പ് ചുമത്തി അരൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ റോഡ് നിർമാണം നടത്തുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നാരോപിച്ചാണ് സ്ഥാനാർഥിയും പ്രവർത്തകരും നിർമാണം തടസപ്പെടുത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് റോഡ് നിർമാണം പിഡബ്ല്യൂഡി നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് […]

‘വാക്കിൽ ഗാന്ധിയും മനസ്സിൽ ഗോഡ്‌സെയും’ ബിജെപിയുടെ ഗാന്ധിസ്മരണയെ വിമർശിച്ച് അസദുദിൻ ഒവൈസി

സ്വന്തം ലേഖിക ഹൈദരാബാദ്: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡൻറുമായ അസദുദ്ദീൻ ഒവൈസി.മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുന്ന ബിജെപിക്കാരുടെ ചുണ്ടാൽ മാത്രമേ ഗാന്ധിയുള്ളു മനസ്സിൽ മുഴുവൻ അദ്ദേഹത്തിൻറെ ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്നാണ് ഒവൈസി പറയുന്നത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ഔറംഗാബാധിൽ ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാത് ഉൾ മുസ്ലീം (എഐഎംഐഎം) സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുകയായിരുന്നു ഒവൈസി. ഭരണപക്ഷം ഗോഡ്‌സെയെയാണ് നായകനായി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗോഡ്സെ […]

വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച്ച ; ജില്ലാ കളക്ടർക്കെതിരെ നടപടിയുണ്ടായേക്കും.

സ്വന്തം ലേഖിക തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്നത് ഇന്നറിയാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച്ച്, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്. മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുന്നത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.ജില്ലാ കളക്ടർ നൽകുന്ന […]