ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം  ഒരേ കമ്പിൽ കൊടി കെട്ടി എസ്. എഫ്. ഐ ; അഭിമന്യുവിനെ മറന്നു

ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടി കെട്ടി എസ്. എഫ്. ഐ ; അഭിമന്യുവിനെ മറന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം
ഒരേ കൊടിക്കമ്പിൽ പതാക നാട്ടി എസഎഫ്.ഐയുടെ പ്രകടനം. തിരുവനന്തപുരം എ.ജെ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം നടത്തിയിരിക്കുന്നത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടിനൊപ്പം തന്നെ കൊടി കെട്ടി പ്രകടനം നടത്തിയതിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. അഭിമന്യുവിനെ കൊന്ന വലതു തീവ്ര പ്രസ്ഥാനത്തിന്റെ കൂടെ കൊടി കെട്ടി ആഘോഷിക്കാൻ എസ്എഫ്ഐയ്ക്ക് ലേശമെങ്കിലും ഉളുപ്പുണ്ടോ’ എന്നാണ് ചിത്രത്തിന് പ്രതികരണങ്ങൾ ലഭിക്കുന്നത്. എ.ജെ കോളജിന്റെ പേരിലുള്ള ഇൻസ്റ്റഗ്രം ഐഡിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസാണിത്. എസ്എഫ്ഐയും കെഎസ്യുവും ക്യാമ്പസ് ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം. അഭിമന്യുവിനോട് അൽപമെങ്കിലും ആദരവുണ്ടെങ്കിൽ എസ്എഫ്ഐ പൊതു സമൂഹത്തോട് മാപ്പ് പറയണം’ എന്നാവശ്യപ്പെട്ട് എ.ഐ.എസ.്എഫും രംഗത്ത് വന്നിട്ടുണ്ട്.