ഇരിക്കും മുൻപ് കാല് നീട്ടി ; നടുവും കുത്തി വീണ് ജോസ് കെ മാണി ; നിയുക്ത എം.എൽ.എ ടോം ജോസിന് അഭിവാദ്യം അറിയിച്ച് വച്ച ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി ; ആഹ്ലാദപ്രകടനത്തിന് വാങ്ങി വച്ച ലഡു കാപ്പന് പകുതി വിലയ്ക്ക് വിറ്റു ; ശോകമൂകമായി കരിങ്കോഴയ്ക്കൽ തറവാട്

ഇരിക്കും മുൻപ് കാല് നീട്ടി ; നടുവും കുത്തി വീണ് ജോസ് കെ മാണി ; നിയുക്ത എം.എൽ.എ ടോം ജോസിന് അഭിവാദ്യം അറിയിച്ച് വച്ച ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി ; ആഹ്ലാദപ്രകടനത്തിന് വാങ്ങി വച്ച ലഡു കാപ്പന് പകുതി വിലയ്ക്ക് വിറ്റു ; ശോകമൂകമായി കരിങ്കോഴയ്ക്കൽ തറവാട്

Spread the love

സ്വന്തം ലേഖിക

പാലാ: ‘വിജയാഹ്ലാദത്തിനായി യുഡിഎഫ് വാങ്ങി വെച്ച പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുംമെന്ന് ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങിയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചിരുന്നു. യുഡിഎഫ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങളെങ്കിലും ആത്മവിശ്വാസത്തോടെ ആയിരുന്നു കാപ്പന്റെ പ്രതികരണം.

പാലയിൽ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. വിജയം ആഘോഷക്കാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു അവർ. ജോസ് ടോമിനെ എംഎൽഎയാക്കി തന്നെ ഫ്ളക്സുകൾ പ്രിന്റു ചെയ്തു വെച്ചു. കരിങ്കോഴയ്ക്കൽ തറവാട്ടിൽ അടക്ക കെ എം മാണിയുടെ ചിത്രങ്ങളും കേരളാ കോൺഗ്രസിന്റെ കൊടിയും വിജയത്തിനായി തയ്യാറാക്കിയിരുന്നു. നവംബർ 30ന് കോട്ടയത്ത് നടക്കുന്ന കേരളാ സ്റ്റാഫ് യൂണിയൻ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യാനായി ജോസ് ടോമിനെ എംഎൽഎയാക്കി നോട്ടീസ് അടിച്ചതും ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ട്രോളുകൾ സജീവമായി എത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടം കൊണ്ടു തീർന്നിരുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച നിയുക്ത പാലാ എംഎൽഎ അഡ്വ. ജോസ് ടോമിന് അഭിനന്ദനങ്ങൾ എന്നു കാണിച്ചു ഫ്ളക്സും സ്ഥാപിച്ചിരുന്നു. വെള്ളപ്പാട് ബൂത്ത് കമ്മിറ്റി സ്ഥാപിച്ച ഈ ഫ്ളക്സാണ് ഇപ്പോൾ നോക്കുകുത്തിയായി മാറിയത്. വിജയാഹ്ലാദ പ്രകടനത്തിനായി വാങ്ങിവെച്ച ലഡുവെല്ലാം വെറുതേ ആയി. ഇന്ന് രാവിലെ തന്നെ കരിങ്കോഴയ്ക്കൽ തറവാട്ടിൽ പ്രവർത്തകർ എത്തിയിരുന്നു. ചാനലുകാരും സ്ഥലത്തെത്തിയിരുന്നു. അതേസമയം തുടക്കം മുതൽ അഡ്വ. ജോസ് ടോം പിന്നിലായതോടെ കരിങ്കോഴയ്ക്കൽ തറവാട് ശോകമൂകമായി. ആഹ്ലാദത്തിനായി തയ്യാറാക്കിയ വെച്ച കൊടികൾ ഒരു മൂലയിലേക്ക് ഒതുക്കിയിടേണ്ടി വന്നു പ്രവർത്തകർക്ക് .

മണ്ഡലം നിലവിൽ വന്ന ശേഷം ആദ്യമായി മണ്ഡലം നഷ്ടപ്പെട്ടത് ജോസ് കെ മാണിക്കും കനത്ത തിരിച്ചടി നൽകി.മണ്ഡലത്തിൽ വോട്ട് കച്ചവടം നടന്നുവെന്ന വാദവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചു എന്ന ആരോപണവുമായി പിജെ ജോസഫ് രംഗത്തെത്തി. ബിജെപി വോട്ടുകൾ എൽഡിഎഫിന് മറിച്ചു നൽകിയെന്ന് ജോസ് ടോം ആരോപിച്ചു.