ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനില്ലാത്ത പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് തെളിവ് ചോദിക്കുന്നു ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് യെച്ചൂരി

  സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി,പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ വീണ്ടും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം. വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് ഇപ്പോൾ പൗരന്മാരോട് തെളിവ് ചോദിക്കുന്നത് എന്നാണ് യെച്ചൂരി ട്വീറ്ററിൽ കുറിച്ചത്. […]

എസ്.എൻ.ഡി.പി ഭിന്നത ബിഡിജെഎസിലേക്കും ; സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

  സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.എൻ.ഡി.പി ഭിന്നത ബിജെഡിസിലേക്കും. സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാരുന്നു. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായിരുന്ന മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിടുകയും […]

ശബരിമല യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ; തന്റെ പ്രസിഡന്റ് പദവി നഷ്ടമായത് കണ്ണൂരുകാരനല്ലാത്തതുകൊണ്ട് : എ.പദ്മകുമാർ

  സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നയുടൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നുവെന്നും പ്രത്യാഘാതങ്ങൾ എറെയുള്ളതിനാൽ ഇക്കാര്യത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെന്നും പദ്മകുമാർ പറഞ്ഞു. കൂടാതെ അനിവാര്യമെങ്കിൽ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും ഇങ്ങനെയായാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ […]

മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

  സ്വന്തം ലേഖകൻ മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതോടെയാണ് വിവിധ സംഘടനകൾ മുന്നിട്ടിറങ്ങിയത്. മുൻ എംഎൽഎയുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്. തുടർന്ന് രണ്ട് കോടി രൂപയോളം സമാഹിരിച്ചു. ഇതിൽ 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയർ പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 […]

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ മുതിർന്ന കോൺഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുനെൽവേലിയിൽ നടന്ന എസ്ഡിപിഐ യോഗത്തിൽ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഇല്ലാതാക്കാൻ നെല്ലായ് കണ്ണൻ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.   ‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാൾ. അമിത് ഷാ തീർന്നാൽ പിന്നെ നരേന്ദ്ര മോദിയില്ല. ഇവരെ അവസാനിപ്പിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല’ എന്നൊക്കെയുള്ള നെല്ലായ് കണ്ണന്റെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. […]

അവർ പരിശുദ്ധരാണ്,തെറ്റ് ചെയ്യാത്തവരാണ് എന്നൊക്കെയുള്ള ധാരണകൾ വേണ്ട ; യുഎപിഎ നിലപാടിലുറച്ച് മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. അവരെന്തോ പരിശുദ്ധൻമാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തിൽ ധാരണ വേണ്ട മുഖ്യമന്ത്രി പറഞ്ഞു. സമയമാകുമ്പോൾ അവർ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ കടുത്ത […]

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; കേന്ദ്രസർക്കാരിന് കത്തെഴുതി യു.പി സർക്കാർ

  സ്വന്തം ലേഖകൻ ലഖ്‌നൗ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി യുപി സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാനൊരുങ്ങുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി യുപി ഡിജിപി ഒ.പി.സിംഗ് വ്യക്തമാക്കി. ഡിസംബർ 19ന് യുപിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ സംഘടനയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുപി സർക്കാർ വ്യക്തമാക്കുന്നത്. സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്‌ഐയെന്ന് ഉപമുഖ്യമന്ത്രി […]

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ […]

തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി ; പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി

  സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി. പൗരത്വ നിയമ ഭേദഗതിയിൽമുൻ നിലപാട് തിരുത്തി തമിഴ്നാട്ടിൽ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. സിഎഎയും എൻആർസിയും തമിഴ്നാട്ടിൽ നടപ്പാക്കേണ്ട കാര്യമില്ല.മറ്റൊരു രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്നാട്. ഇവിടെ ഇത് നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പാട്ടാളി മക്കൾ കക്ഷി പ്രമേയത്തിൽ വ്യക്തമാക്കി. അതേസമയം പാട്ടാളി മക്കൾ […]

തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ.

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടനയ്ക്കായി സമരം ചെയ്യുന്ന ആളുകൾ രക്തസാക്ഷികളായി മാറിയിരിക്കുന്നു. അവർ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികാണ്. മിക്ക സംസ്ഥാനങ്ങളിലും ജനകീയ സമരം ഉണ്ടാകുന്നു. സമകാലീന രാഷ്ട്രീയ രംഗത്ത് ഒരിക്കലും കാണാത്തതുപോലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങുകയാണ്. ജനാധിപത്യ വിരുദ്ധമായ നിയമം പിൻവലിക്കണം. ഭരണഘടന രൂപീകരിച്ചപ്പോൾ നരേന്ദ്ര മോദിയുടെ പാർട്ടി എവിടെയായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ […]