രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

  സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുൻ പ്രസിഡന്റ് വീർസവർക്കർക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്. രാഹുൽഗാന്ധി സ്വവർഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങൾ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ ഭോപ്പാലിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം […]

ദിവസവും പാകിസ്താനെ കുറിച്ച് പറയാൻ മോദി അവരുടെ അംബാസഡറാണോ ? രൂക്ഷവിമർശനവുമായി മമത

  സ്വന്തം ലേഖിക കൊൽക്കത്ത: എല്ലാ ദിവസവും മുടങ്ങാതെ പാകിസ്താനെക്കുറിച്ച് പറയാൻ മോദിയെന്താ അവരുടെ അംബാസിഡറാണോയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജചോദിച്ചു. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘ എന്തിനാണ് നിങ്ങൾ എല്ലായ്പ്പോയും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണം. പാകിസ്താനെക്കുറിച്ച് ഞങ്ങൾക്ക് കേൾക്കണ്ട.ഞങ്ങൾ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും പാകിസ്താനെക്കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം അവരുടെ അംബാസിഡറാണോ’- മമത ചോദിച്ചു. ആരെങ്കിലും എനിക്ക് ജോലിയില്ല, ഒരു ജോലി തരൂ എന്ന് പറഞ്ഞാൽ അവരോട് പാകിസ്താനിലേക്ക് […]

കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണം: അമിത് ഷാ

  സ്വന്തം ലേഖകൻ ഡൽഹി: കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് ഗവർണർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.     ഗവർണർ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും ഗവർണർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ നടപടിയെടുക്കുന്ന വിഷയം കേന്ദ്രത്തിന്റ പരിഗണയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ […]

സവർക്കർ ഗോഡ്‌സെയുമായി സ്വവർഗരതിയിലേർപ്പെട്ടിരുന്നു ; സേവാദൾ ലഘുലേഖ

  സ്വന്തം ലേഖകൻ ഭോപ്പാൽ:ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയും സ്വവർഗ ലൈംഗികബന്ധം പുലർത്തിയിരുന്നതായി മധ്യപ്രദേശ് കോൺഗ്രസിന്റെ ബുക്ക് ലെറ്റിൽ പറയുന്നു. ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമർശമാണ് വിവാദമായത്. ‘വീർ സവർക്കർ കിതനാ വീർ’ (സവർക്കർ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്. ഗോഡ്സെയുമായി സവർക്കർ സ്വവർഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ […]

‘അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി

  സ്വന്തം ലേഖകൻ ആലപ്പുഴ : ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണവിഭാഗങ്ങൾ തുടരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ചേർത്തലയിൽ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. സി കേശവൻ, ആർ ശങ്കർ, കെ ആർ […]

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കുന്നത്. പത്മ അവാർഡിന് കേരളം നൽകുന്ന നാമനിർദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പരിശോധനയുടെ […]

രാഷ്ട്രീയം, തികച്ചും രാഷ്ട്രീയം മാത്രം..!ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത് ; പുറത്തായത് കേരളവും ബംഗാളും മഹാരാഷ്ട്രയും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത്. കേരളത്തിന്റെ നിശ്ചലദൃശ്യത്തെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. കേരളത്തിന്റെ കലയും വാസ്തുശിൽപ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. പൗരത്വ ബിൽ എതിർത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാർലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി. രണ്ടു വട്ടം ചർച്ച നടത്തിയ ശേഷമാണ് ബംഗാളിന്റെ ടാബ്ലോ നിർദേശം തള്ളിയതെന്നും […]

പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം: ഒരു ദശലക്ഷത്തിലധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു, 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

  സ്വന്തം ലേഖകൻ ഹോങ്കോങ്ങ്: പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം. പ്രതിഷേധത്തിൽ പങ്കെടുത്ത 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ദശലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. ബുധനാഴ്ച നടന്ന റാലിക്കുശേഷം അനധികൃതമായി സംഘം ചേർന്നുവെന്നും ആയുധങ്ങൾ കൈവശം വെച്ചെന്നും ആരോപിച്ചാണ് 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തത് . എട്ടു മാസമായി പ്രക്ഷോഭം തുടങ്ങിയിട്ട്. ആദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും പേർ അറസ്റ്റിലാകുന്നത്. ‘സ്വാതന്ത്ര്യം സൗജന്യമല്ല, ഹോങ്കോങ്ങിലെ ജനങ്ങൾ ഹാപ്പിയല്ലാത്തതിനാൽ ഹാപ്പി ന്യൂ ഇയർ പറയാനില്ല’ തുടങ്ങിയവ എഴുതിയ […]

ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനില്ലാത്ത പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് തെളിവ് ചോദിക്കുന്നു ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് യെച്ചൂരി

  സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി,പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ വീണ്ടും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം. വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് ഇപ്പോൾ പൗരന്മാരോട് തെളിവ് ചോദിക്കുന്നത് എന്നാണ് യെച്ചൂരി ട്വീറ്ററിൽ കുറിച്ചത്. […]

എസ്.എൻ.ഡി.പി ഭിന്നത ബിഡിജെഎസിലേക്കും ; സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

  സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.എൻ.ഡി.പി ഭിന്നത ബിജെഡിസിലേക്കും. സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാരുന്നു. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായിരുന്ന മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിടുകയും […]