മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

Spread the love

 

സ്വന്തം ലേഖകൻ

മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതോടെയാണ് വിവിധ സംഘടനകൾ മുന്നിട്ടിറങ്ങിയത്.

മുൻ എംഎൽഎയുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്. തുടർന്ന് രണ്ട് കോടി രൂപയോളം സമാഹിരിച്ചു. ഇതിൽ 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയർ പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നേരത്തെ പറഞ്ഞെങ്കിലും പിന്നീട് വാഗ്ദാനം പിൻവലിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങിയത്.

പൗരത്വ പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 19നാണ് മംഗളൂരുവിൽ വെടിവെപ്പുണ്ടായത്. നൗസീൻ കുദ്രോളി(49), ജലീൽ ബെൻഗ്രെ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ അഞ്ച് ലക്ഷം രൂപ ബംഗാൾ സർക്കാർ കൈമാറിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി എന്നിവരും കുടുംബത്തെ സഹായിച്ചു.