തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി ; പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി

തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി ; പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി

Spread the love

 

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കൾ കക്ഷി. പൗരത്വ നിയമ ഭേദഗതിയിൽമുൻ നിലപാട് തിരുത്തി തമിഴ്നാട്ടിൽ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പാർട്ടി ജനറൽ കൗൺസിൽ പ്രമേയം പാസാക്കി.

സിഎഎയും എൻആർസിയും തമിഴ്നാട്ടിൽ നടപ്പാക്കേണ്ട കാര്യമില്ല.മറ്റൊരു രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ല തമിഴ്നാട്. ഇവിടെ ഇത് നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും പാട്ടാളി മക്കൾ കക്ഷി പ്രമേയത്തിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാട്ടാളി മക്കൾ കക്ഷി എംപിയായ അൻപുമണി രാംദാസ് രാജ്യസഭയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. രാജ്യസഭയും ലോക്സഭയും നിയമം പാസാക്കിയ ശേഷം വലിയ പ്രക്ഷോഭങ്ങളാണ് തമിഴ്നാട്ടിൽ നടന്നത്. ഇതിന് പിന്നാലെയാണ് പാട്ടാളി മക്കൾ കക്ഷി ഈ വിഷയത്തിൽ ഇപ്പോൾ നിലപാട് തിരുത്തിയത്.