തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ.

തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ.

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭരണഘടനയ്ക്കായി സമരം ചെയ്യുന്ന ആളുകൾ രക്തസാക്ഷികളായി മാറിയിരിക്കുന്നു. അവർ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികാണ്. മിക്ക സംസ്ഥാനങ്ങളിലും ജനകീയ സമരം ഉണ്ടാകുന്നു. സമകാലീന രാഷ്ട്രീയ രംഗത്ത് ഒരിക്കലും കാണാത്തതുപോലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങുകയാണ്. ജനാധിപത്യ വിരുദ്ധമായ നിയമം പിൻവലിക്കണം.

ഭരണഘടന രൂപീകരിച്ചപ്പോൾ നരേന്ദ്ര മോദിയുടെ പാർട്ടി എവിടെയായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ ഇവർക്ക് എന്ത് പങ്കുണ്ട് ഇവർക്ക് എന്ത് അവകാശമാണുള്ളത് ഭരണഘടന ഭേദഗതി ചെയ്യാൻ ഇതാണ് ഇന്ത്യയിലെ ജനങ്ങൾ ചോദിക്കുന്നത്. കേരളത്തെ കാത്ത് നിൽക്കുകയാണ് ഇന്ത്യ. കേരളത്തിലെ നിലപാടുകൾ ഇതുവരെ ശക്തമാണ്. ഇനിയും മുന്നോട്ട് പോകണം. കേരളത്തിലെ ജനത ആഗ്രഹിക്കുന്നത് എല്ലാവരും ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ നിൽക്കണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു