ശബരിമല യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ; തന്റെ പ്രസിഡന്റ് പദവി നഷ്ടമായത് കണ്ണൂരുകാരനല്ലാത്തതുകൊണ്ട് : എ.പദ്മകുമാർ

ശബരിമല യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി ; തന്റെ പ്രസിഡന്റ് പദവി നഷ്ടമായത് കണ്ണൂരുകാരനല്ലാത്തതുകൊണ്ട് : എ.പദ്മകുമാർ

 

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നയുടൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നുവെന്നും പ്രത്യാഘാതങ്ങൾ എറെയുള്ളതിനാൽ ഇക്കാര്യത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെന്നും പദ്മകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അനിവാര്യമെങ്കിൽ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും ഇങ്ങനെയായാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി ഇതെല്ലാം തള്ളികളയുകയാണ് ചെയ്തതെന്ന് പദ്മകുമാർ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന സംഘടനാ ചർച്ചയിലാണ് പദ്മകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാത്രമല്ല കണ്ണൂർ ജില്ലക്കാരൻ അല്ലാത്തതുകൊണ്ടാണ് തനിക്ക് കാലാവധി നീട്ടി തരാതിരുന്നതെന്നും, പാർട്ടിക്കുള്ളിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പദ്മകുമാറിൻറെ ഈ ആരോപണങ്ങൾ പാർട്ടിനേതൃത്വത്തിൽ ചർച്ചയാവുകയും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടുവെന്നും സൂചനയുണ്ട്.