കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

 

സ്വന്തം ലേഖകൻ

ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഒ രാജഗോപാൽ എം.എൽ.എ മാത്രമാണ് എതിർത്തത്.

അതേസമയം പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷിയായ പട്ടാളി മക്കൾ കക്ഷി രംഗത്ത് എത്തി.ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കകൽ സൃഷ്ടിക്കുന്നതിന് നിയമം കാരണമാകുമെന്ന് പാർട്ടി വ്യക്തമാക്കി. നേരത്തേ രാജ്യസഭയിൽ ബില്ലിനെ പി.എം.കെ പിന്തുണച്ചിരുന്നു.