ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. രക്ഷിതാക്കളിൽ ഒരാളോ ഇരുവരോ പട്ടികയിൽ ഉൾപ്പെട്ടിട്ടും അവർക്ക് കുഞ്ഞിന്റെ പൗരത്വം തെളിയിക്കാനാകാത്ത […]

ജെ.എൻ.യു സംഘർഷം : വൈസ് ചാൻസലർ ഭീരുവിനെപോലെ പെരുമാറി ; വി.സി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂണിയൻ. ആക്രമണത്തിന് പിന്നിൽ എ.ബി.വിപിയെന്ന് ആവർത്തിച്ച വിദ്യാർഥികൾ, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും പറഞ്ഞു. വൈസ് ചാൻസലർ ഭീരുവിനെ പോലെ പെരുമാറി. ജെ.എൻ.യുവിലെ ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി.സി രാജിവെക്കും വരെ സമരം തുടരുമെന്നും യൂണിയൻ വ്യക്തമാക്കി. വി.സി രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ മാനവശേഷി മന്ത്രാലയം തയാറാകണമെന്ന്‌യൂനിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും […]

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച പക്വതയില്ലാത്ത നടപടി അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം. ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് […]

കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഗുജാറാത്ത് സ്പീക്കറും ബി.ജെ.പി നേതാവായ രാജേന്ദ്ര ത്രിവേദി . ശ്രീനാരായണ കൾച്ചർ മിഷൻ നടത്തുന്ന സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു അദ്ദേഹം. മാംസാഹാരം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് ത്രിവേദി വിദ്യാർത്ഥികൾക്ക് മുന്നിൽ അവകാശപ്പെട്ടത് . കൂടാതെ കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു. ‘ നമ്മൾ ഒരിക്കലും മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യൻ സംസ്‌കാരം പറയുന്നത്. […]

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി ഇന്ന് മുതൽ ബഹുജന സമ്പർക്ക പരിപാടിക്ക് തുടക്കമിടുകയാണ്. പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തിൽ റാലി സംഘടിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു. ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമായിരിക്കും മലബാറിൽ റാലി സംഘടിപ്പിക്കുക എന്നാണ് സൂചന. കൊച്ചിയിലും പൗരത്വ […]

മാണി സി കാപ്പൻ മന്ത്രിയാകുമെന്ന് സൂചന; എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന. എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്. മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ കേരള എൻസിപിയിൽ സജീവമായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ്. മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിർത്താനും കസേര പിടിച്ചെടുക്കാനുമുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെ മന്ത്രി എകെ ശശീന്ദ്രൻ മുബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് മാണി സി കാപ്പൻ മന്ത്രി സഭയിലെത്തുമെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും തോമസ് […]

ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുത്: അരവിന്ദ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ഡൽഹി: ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്തെത്തിരിക്കുന്നത്.   ‘വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കണം. വോട്ട് നൽകേണ്ടത് നല്ല വിദ്യാഭ്യാസം നൽകുന്നവർക്കാണ്, അല്ലാതെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കല്ല’ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.   ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിദ്യാർത്ഥികൾ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നു. ഇത് നല്ല രാഷ്ട്രീയമാണെന്നും നല്ല രാഷ്ട്രീയത്തെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതെന്നും അരവിന്ദ് കെജ്രിവാൾ […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാൻ സർവ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.   കേരളം സിപിഎമ്മിന്റെ തറവാട്ടു സ്വത്താണെന്ന് ആരും കരുതേണ്ട. ഇതല്ല, ഇതിലും വലിയ തടയലും വെല്ലുവിളിയും നടത്തിയാലും ഗവർണർ ഇവിടെ തന്നെ കാണും. നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന് പറയാൻ നിയമം ഉദ്ധരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ ഗവർണർ പ്രമേയത്തെ […]

അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളുടെ നാടുകടത്തൽ : കേന്ദ്രമന്ത്രി

  സ്വന്തം ലേഖിക ജമ്മു: ഇനി അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുക എന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ‘പാർലമെന്റ് പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീരിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിൽ ജമ്മു കശ്മീരിൽ കാലതാമസം ഉണ്ടായിട്ടില്ല. ഇനി അടുത്ത നടപടി റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ്. ‘- ജിതേന്ദ്ര […]

ശിവസേനയിലെ വകുപ്പ് വിഭജനം ; മഹാരാഷ്ട്രയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു

സ്വന്തം ലേഖിക മുംബൈ : ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൾ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ മഹാഅഖാഡി സഖ്യത്തിന്റെ വിള്ളൽ പരസ്യമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.സഹമന്ത്രിസ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചാണ് അബ്ദുൾ സത്താർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് നൽകിയത്. ആദ്യ തവണ ജയിച്ച ആദിത്യ താക്കറെയ്ക്ക് അടക്കം ക്യാബിനറ്റ് റാങ്ക് നൽകിയപ്പോൾ, മുതിർന്ന അംഗമായ സത്താറിന് സഹമന്ത്രിസ്ഥാനമാണ് നൽകിയിരുന്നത്. ഔറംഗബാദിലെ സില്ലോദിൽ നിന്നുള്ള എംഎൽഎയായ അബ്ദുൾ സത്താർ രാജിക്കത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് അയച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് സ്വീകരിക്കാൻ […]