സാമ്പത്തിക പ്രതിസന്ധി ; വായ്പയും ഗ്രാൻഡും വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു : ഡോ.തോമസ് ഐസക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക് രംഗത്ത്. സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി കിട്ടേണ്ടത് 10233 കോടി രൂപയാണ്. ്എന്നാൽ, ലഭിച്ചത് 1900 കോടി രൂപ മാത്രമാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കിട്ടേണ്ട ഗ്രാന്റുകൾ വെട്ടിക്കുറച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ മാറ്റി നിർത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത എൻപിഎഫ് രാജ്യ സഭാ എം.പിയെ സസ്‌പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് നാഗാലാൻഡിലെ പ്രതിപക്ഷ പാർട്ടിയായ എൻപിഎഫിലെ രാജ്യ സഭാ എം.പിയെ സസ്‌പെൻഡ് ചെയ്തു. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും സജീവാഗംത്വത്തിൽ നിന്നുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി നിർദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് നടപടി. എൻപിഎഫിൻറെ മണിപ്പൂറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് കെന്യേ.പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെ കെന്യേയോട് കാരണം കാണിക്കാൻ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ […]

ബിജെപി സംസ്ഥാന അധ്യക്ഷൻ : ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും; കെ.സുരേന്ദ്രന്റെ പേരിന് മുൻതൂക്കം

    സ്വന്തം ലേഖകൻ കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെന്ന് ഉടൻ തന്നെ അറിയാം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയരുന്നത് ഒന്നിലധികം പേരുകളാണ്. അധ്യക്ഷനാരാവണമെന്നു തീരുമാനിക്കാൻ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവുവും സംഘടന ജോയിൻറ് സെക്രട്ടറി ശിവപ്രകാശും കേരളത്തിലെത്തിയത്. കെ.സുരേന്ദ്രൻറെ പേരിനാണ് മുൻതൂക്കം ലഭിച്ചതെങ്കിലും എം.ടി. രമേശിൻറെയും ശോഭാ സുരേന്ദ്രേൻറെയും പേരുകളും പലരും നിർദേശിച്ചു. ആർഎസ്എസ് നേതൃത്വവുമായും ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഇവിടുത്തെ ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ […]

അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി

  സ്വന്തം ലേഖകൻ ശ്രീനഗർ: അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ചാർട്ടേർഡ് ഫ്‌ലൈറ്റിൽ ശ്രീനഗറിലെ ടെക്‌നിക്കൽ എയർപോർട്ടിലാണ് സംഘം വന്നിറങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് നയതന്ത്ര പ്രതിനിധികളെ സ്വീകരിച്ചു.   നയതന്ത്രസംഘം ജമ്മുവിലാണ് ഇന്ന് സന്ദർശനം നടത്തുക. സന്ദർശനത്തിന് ശേഷം ലഫ്റ്റനൻറ് ഗവർണറുമായി കൂടിക്കാഴ്ചയുമുണ്ടാകും. യു.എസ്, ബംഗ്ലാദേശ്, വിയറ്റ്‌നാം, നോർവേ, മാലിദ്വീപ്, ദക്ഷിണകൊറിയ, മൊറോക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. യുറോപ്യൻ യൂനിയൻ അംഗങ്ങൾ സംഘത്തിലില്ല. അവരെ പിന്നീട് […]

രാജ്യത്തെ ചിന്തകരിൽ ചിലർ കൊടിയ വിഷമുള്ള പാമ്പുകളാണ് ; എണ്ണത്തിൽ കുറവായിരിക്കും , എന്നാൽ വിഷം പരത്താൻ അതുമതി : വിവാദ പരാമർശവുമായി ബിജെപി നേതാവ് ഉമാഭാരതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്നാണ് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാർത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തിൽ പ്രതികരിച്ചാണ് ഉമാഭാരതിയുടെ പരാമർശം. എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകർ. അവർ പരിസ്ഥിതിയിൽ വിഷം പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങൾ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യുമെന്നും ഉമാഭാരതി പറഞ്ഞു. ജനുവരി 5നാണ് ജെഎൻയുവിൽ മുഖം മറച്ചെത്തിയ ഒരു കൂട്ടം […]

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.ടി.പി സെൻകുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ചാണ് സന്ദീപിന്റെ പുതിയ പോസ്റ്റ്. അഭ്യന്തര മന്ത്രിയായിരിക്കെ ടി പി സെൻകുമാറിനെ ഡി ജി പി ആക്കിയതാണ് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണന്നും കുറ്റബോധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. […]

ടി.പി സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ പാതകം : രമേശ് ചെന്നിത്തല,  ”ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്ന് ചെന്നിത്തല കൈകൂപ്പി പറഞ്ഞു”

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടി.പി സെൻകുമാറിനെ താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഡി.ജി.പിയാക്കിയത് തനിക്ക് അന്ന് പറ്റിയ പാതകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . അന്ന് മഹേഷ് കുമാർ സിംഗ്ളയായിരുന്നു ആ സ്ഥാനത്ത എത്തേണ്ടിയിരുന്നത് . എന്നാൽ ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈകൂപ്പി പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വെളിപ്പെടുത്തൽ.   ”ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം […]

ജെഎൻ.യു അക്രമം അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും;  ”ആ  രാഷ്ട്രീയത്തെ പിൻതുണക്കാനാകില്ലെന്ന് മഞ്ജു”

  സ്വന്തം ലേഖകൻ കൊച്ചി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഖംമൂടി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാര്യരും നടൻ നിവിൻ പോളിയും. സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജെഎൻയുവിലെ അക്രമം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നു പറഞ്ഞ നിവിൻ, ഇത് ക്രൂരതയുടെ അങ്ങേയറ്റമാണെന്നും കുറ്റപ്പെടുത്തി. വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇതിനെതിരേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും നിവിൻ കുറിപ്പിൽ ആവശ്യപ്പെട്ടു.   ജെഎൻയുവിൽ നിന്നുള്ള മുഖങ്ങൾ ഞെട്ടിച്ചെന്ന് മഞ്ജു വാര്യർ പറഞ്ഞു. ജെഎൻയു രാജ്യത്തിൻറെ അറിവിൻറെ അടയാളമായിരുന്നു. അവിടെ […]

ജെഎൻയുവിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കം: ജോസ് കെ.മാണി, ”കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി മത്സരിക്കും”

  സ്വന്തം ലേഖകൻ കോട്ടയം : ജവഹർലാർ നെഹ്റു യൂണിവേഴ്സിറ്റിയിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം സ്പോൺസർ ചെയ്ത ഭീകരതയാണ് ജെഎൻയുവിൽ നടന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിയ ജെഎൻയു ക്യാമ്പസിൽ കയറി അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും തല്ലിച്ചതക്കുമ്പോൾ പോലീസ് കാഴ്ചക്കാരായി. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ഭീകരതുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജെഎൻയുവിൽ നടന്നത്. 2011 ൽ പാർട്ടിക്ക് മത്സരിക്കാൻ […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; വോട്ടെണ്ണൽ 11ന്

  സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 11ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷകാര്യങ്ങൾ ഉറപ്പുവരുത്തിയെന്നും ഡൽഹിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബി.ജെ.പിയാണ് […]