യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

 

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച പക്വതയില്ലാത്ത നടപടി അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം.

ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പ്രാദേശികമായി ചർച്ച ചെയ്തിട്ടാല്ലാത്തതാണ്. ഏറ്റുമാനൂർ നഗരസഭ ചെയർമാൻ സ്ഥാനം വരുന്ന മാർച്ച് മാസം ഇരുപത്തിരണ്ടാം തീയതി കേരള കോൺഗ്രസ് (എം) പ്രതിനിധി രാജിവെക്കുമെന്ന് ഡി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും കേരള കോൺഗ്രസിന് (എം) വിട്ടു കിട്ടുന്നതനുസരിച്ച് രാമപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനവും രാജി വെക്കുന്നതാണെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം പറഞ്ഞു. കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയായിരിക്കെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയിൽ സ്ഥിരമായി അസ്വസ്ഥത ഉണ്ടാക്കുകയും അനവസരത്തിൽ പക്വത ഇല്ലാതെ പെരുമാറുകയും ചെയ്യുന്ന ജോസഫ് വിഭാഗം നേതാക്കളുടെ നടപടിയെ യുഡിഎഫ് ജില്ലാ നേതൃത്വം അപലപിച്ചിട്ടുണ്ട്.

ഇക്കാര്യം യു.ഡി.എഫ് യോഗം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അകലക്കുന്നം ,ബ്‌ളാൽ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്കളിലും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവന നടത്തുകയും തെരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്തത് ആരെന്ന കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ട്. പഴയകാല വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സ്വീകരിച്ച പക്വതയും പാകതയും ഇല്ലാത്ത പ്രവർത്തി യുഡിഎഫ് ജില്ലാ നേതൃത്വം പോലെയുള്ള ഉന്നത സമിതിയിൽ സ്വീകരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർക്ക് ചേരുന്ന നടപടിയാണോ എന്ന് സജി മഞ്ഞക്കടമ്പിലും കൂട്ടരും ആലോചിക്കുന്നത് നന്നായിരിക്കുമെന്നും സണ്ണി തെക്കേടം പറഞ്ഞു.