അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളുടെ നാടുകടത്തൽ : കേന്ദ്രമന്ത്രി

അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളുടെ നാടുകടത്തൽ : കേന്ദ്രമന്ത്രി

 

സ്വന്തം ലേഖിക

ജമ്മു: ഇനി അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുക എന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

‘പാർലമെന്റ് പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീരിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിൽ ജമ്മു കശ്മീരിൽ കാലതാമസം ഉണ്ടായിട്ടില്ല. ഇനി അടുത്ത നടപടി റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ്. ‘- ജിതേന്ദ്ര സിംഗ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ നാടുകടത്തലിനെക്കുറിച്ചുള്ള പദ്ധതി എന്തായിരിക്കണം എന്നതിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്. പട്ടിക തയ്യാറാക്കും. ആവശ്യമെങ്കിൽ ബയോമെട്രിക് കാർഡുകൾ നൽകും.

എന്തെന്നാൽ പൗരത്വ നിയമ ഭേദഗതി റോഹിംഗ്യകൾക്ക് യാതൊരു വിധത്തിലും ഗുണകരമാകില്ല. അവർ ആറ് മതന്യൂനപക്ഷങ്ങളിൽ പെട്ടവരല്ല. അവർ മൂന്ന് അയൽ രാജ്യങ്ങളിൽ (പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ) പെടുന്നവരല്ല. – അദ്ദേഹം പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് കശ്മീരിൽ എത്തിയെന്നത് അറിയേണ്ടതുണ്ട്. ആരാണ് അവർക്ക് ടിക്കറ്റിനായി പണം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. റോഹിംഗ്യകൾ മ്യാൻമറിൽ നിന്ന് നാട്ടിലേക്ക് വന്നതിനാൽ അവർക്ക് തിരികെ പോകേണ്ടിവരുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.