മാണി സി കാപ്പൻ മന്ത്രിയാകുമെന്ന് സൂചന;  എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്

മാണി സി കാപ്പൻ മന്ത്രിയാകുമെന്ന് സൂചന; എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന. എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്. മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ കേരള എൻസിപിയിൽ സജീവമായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ്. മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിർത്താനും കസേര പിടിച്ചെടുക്കാനുമുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെ മന്ത്രി എകെ ശശീന്ദ്രൻ മുബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് മാണി സി കാപ്പൻ മന്ത്രി സഭയിലെത്തുമെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് വീണ്ടും നീക്കങ്ങൾ ആരംഭിച്ചത്. എകെ ശശീന്ദ്രന് പകരം മാണി സി കാപ്പൻ മന്ത്രിസഭയിലെത്തണമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്ന എൻസിപി പക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച മാണി സി കാപ്പൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നു വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയിലേക്ക് എത്താനുള്ള നീക്കങ്ങൾ മാണി സി കാപ്പൻ ശക്തമാക്കിയതോടെയാണ് എകെ ശശീന്ദ്രൻ മുംബൈയിലെത്തി ശരത് പവാറിനെ കണ്ടത്. എന്നാൽ മകൻറെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നാണ് എകെ ശശീന്ദ്രൻ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ടിപി പീതാംബരന് മാസ്റ്റർക്ക് സംസ്ഥാന അധ്യക്ഷൻറെ താൽകാലിക ചുമതല നൽകിയെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. മാത്രമല്ല കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ അടക്കമുള്ള പ്രശ്ങ്ങളും വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാകും.