പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി ഇന്ന് മുതൽ ബഹുജന സമ്പർക്ക പരിപാടിക്ക് തുടക്കമിടുകയാണ്.

പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തിൽ റാലി സംഘടിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു. ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമായിരിക്കും മലബാറിൽ റാലി സംഘടിപ്പിക്കുക എന്നാണ് സൂചന. കൊച്ചിയിലും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി റാലി സംഘടിപ്പിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിന് എതിരെ പ്രതിഷേധ റാലികളും പരിപാടികളും നടക്കുന്നുണ്ട്. ജനുവരി 26ന് എൽ.ഡി.എഫ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിക്കഴിഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളത്തിൽ വൻ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അമിത് ഷാ തന്നെ നേരിട്ട് നിയമത്തെ അനുകൂലിക്കുന്ന റാലിയിൽ പങ്കെടുക്കുന്നത്. കേരളത്തിലെത്താൻ അമിത് ഷാ തന്നെ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.. ഈ മാസം 15 മുതൽ 25 വരെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്. ഇതിനായി ജന ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.