ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുത്: അരവിന്ദ് കെജ്‌രിവാൾ

ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുത്: അരവിന്ദ് കെജ്‌രിവാൾ

 

സ്വന്തം ലേഖകൻ

ഡൽഹി: ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്‌രിവാൾ.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്തെത്തിരിക്കുന്നത്.

 

‘വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കണം. വോട്ട് നൽകേണ്ടത് നല്ല വിദ്യാഭ്യാസം നൽകുന്നവർക്കാണ്, അല്ലാതെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കല്ല’ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിദ്യാർത്ഥികൾ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നു. ഇത് നല്ല രാഷ്ട്രീയമാണെന്നും നല്ല രാഷ്ട്രീയത്തെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിചേർത്തു. ഡൽഹിയിലെ സർവോദയ ബാലവിദ്യാലായത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.