കാഞ്ഞിരപ്പള്ളി പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം (36) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ, മക്കൾ : ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.

കുമരകം പെരുംമ്പളത്തുശ്ശേരിൽ പി.എം ലുക്കോസ് ( 92) നിര്യാതനായി.

  കുമരകം : (വാർഡ് – 14) പെരുംമ്പളത്തുശ്ശേരിൽ പി.എം ലുക്കോസ് ( 92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മള്ളൂശ്ശേരി തൈക്കാട്ട് കുടുംബാഗമാണ്. മക്കൾ: മാത്യു, രാജു , തോമസ്കുട്ടി (ഇറ്റലി) മരുമക്കൾ: ജിഷ , ജാൻസി , കൊച്ചുമോൾ (ഇറ്റലി) സംസ്ക്കാരം പിന്നീട്

പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ പി കെ വിശ്വൻ നിര്യാതനായി

പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ (പുതിയാട്ടുതറ) പി കെ വിശ്വൻ(83) അന്തരിച്ചു. ഭാര്യ ശ്രീമതി വിശ്വൻ (തിരുവാർപ്പ് കളപ്പത്ര കുടുംബാംഗം) മക്കൾ :അനിൽകുമാർ, അജിത, അനിത. മരുമക്കൾ സുമ അനിൽകുമാർ, സന്തോഷ് ചിങ്ങവനം. സംസ്കാരം മെയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

കൊല്ലമുള കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് നിര്യാതയായി

കൊല്ലമുള: കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ (കുഞ്ഞാക്കോ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (തെയ്യാമ്മ -79) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (20-05-2024) രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊല്ലമുള സെന്റ് മരിയഗൊരേത്തി പള്ളിയില്‍. പരേത പയ്യമ്പള്ളില്‍ (തീപ്പൊരിയില്‍) കുടുംബാംഗം. മക്കള്‍: ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (റെക്ടര്‍, മേരി മാതാ മൈനര്‍ സെമിനാരി, പൊടിമറ്റം), ജെയിംസുകുട്ടി (കുഞ്ഞുമോന്‍). മരുമകള്‍: മോളമ്മ മാപ്പിളശ്ശേരി. ഫാ. സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (വികാരി, സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, […]

കുമരകം പള്ളിച്ചിറയിൽ തോമസ് പി ജെ ( തോമാച്ചൻ- 79) നിര്യാതനായി

കുമരകം :(വാർഡ്-16) പള്ളിച്ചിറയിൽ തോമസ് പി ജെ ( തോമാച്ചൻ-79) നിര്യാതനായി ഭാര്യ:കുഞ്ഞമ്മ( മൂക്കുങ്കൽ കുടമാളൂർ ) മക്കൾ: റീനാ, ഷീനാ, ലീനാ. മരുമക്കൾ: ബോബച്ചൻ, ജോമോൻ, ടോമിച്ചൻ. സംസ്ക്കാരം നാളെ (19/05/2024) വൈകുന്നേരം 4 -ന് വസതിയിൽ ശുശ്രൂഷആരംഭിച്ച് കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ

പാറമ്പുഴ  കാളിച്ചിറ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി.

  പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ : ആന്റോ മാത്യൂസ് (യുകെ). പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്

പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ ആന്റോ മാത്യൂസ് (യുകെ) പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്.

കുമരകം മേലേക്കര അട്ടിയിൽ വീട്ടിൽ ദാസ് (78) നിര്യാതനായി

  കുമരകം : മേലേക്കര(9- വാർഡ് ) അട്ടിയിൽ വീട്ടിൽ ദാസ് (78) നിര്യാതനായി ഭാര്യ: കനകമ്മ ( പഴയകായൽചിറ) മക്കൾ:ഷിജോ, ഷിജു( സി പി എം ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ: രമ്യ,അർച്ചന സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.

പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ(അനി) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ ( അനി – 45) അന്തരിച്ചു. സംസ്കാരം പിന്നീട് . ഭാര്യ അനിതാ മോൾ പൊടിമറ്റം പടിപ്പുരയ്ക്കൽ കുടുംബാംഗം. പിതാവ് ബാലകൃഷ്ണൻ. മാതാവ് ലീലമ്മ, മുക്കാലി, പൂതക്കുഴി കുടുംബാംഗം. മക്കൾ ആദിത്യൻ , ഹേമന്ത് , ആയുഷ് . ശിവഗിരി മഠാധിപതി ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ സഹോദര പുത്രനാണ് .

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് സെക്രട്ടറിയുടെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി. സംസ്കാര ചടങ്ങുകൾ മെയ്‌ 16 വ്യാഴം ഉച്ചയ്ക്ക് 2:00 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളെക്കുന്ന് സെന്റ് ജോൺസ് സി എസ് ഐ പള്ളി സെമിതേരിയിൽ.