സിപിഐ ഓഫീസിൽ സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം; വൈക്കം എംഎൽഎ സി കെ ആശയുടെ പിതാവ് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈക്കം എംഎൽഎ സി.കെ.ആശയുടെ പിതാവ് സിപിഐ മുൻ മണ്ഡലം കമ്മിറ്റിയംഗം ഉദയനാപുരം കണാകേരിൽ കെ.ചെല്ലപ്പൻ (82) അന്തരിച്ചു.

വ്യാഴാഴ്ച വൈകിട്ട് 4.30ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഭാസുരാംഗി, മകൻ അനീഷ് (ജലഗതാഗതം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group