കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: കെ പി സി സി നിര്‍വാഹക സമിതിയംഗവും മുന്‍ കോട്ടയം ഡി സി സി പ്രസിഡൻ്റുമായ ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് (92) നിര്യാതയായി. മുണ്ടക്കയം വരിക്കാനി പുളിക്കല്‍ പരേതനായ പി ജെ തോമസാണ് ഭര്‍ത്താവ്. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വരിക്കാനിയിലെ വസതിയില്‍ ആരംഭിച്ച്‌ മുണ്ടക്കയം വ്യാകുലമാത പള്ളി സെമിത്തേരിയില്‍. ജയ്നി ടോമി കല്ലാനി ഇളയ മകളാണ്.

കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ മകനും മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു

എഴുകോൺ; ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ ജോയലാണ് മുങ്ങി മരിച്ചത്. തിരുനെൽവേലിയിൽ കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ മുങ്ങി താഴുകയായിരുന്നുവെന്നാണ് നി​ഗമനം. തിരുനെൽവേലി മെഡിക്കൽ കോളേജിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ജോയൽ.

കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് അന്തരിച്ചു

കോട്ടയം: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് മൈലേട്ട്(ഇപ്പന്‍)അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ (കെ.സി.ആര്‍.എം) ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചര്‍ച്ച്‌ ആക്‌ട് നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തി പ്രഫ. ജോസഫും കുടുംബവും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കോട്ടയം ജില്ലയിലെ നെടുംകുന്നം മൈലേട്ട് പരേതനായ അഡ്വ. വര്‍ഗീസിന്റെ മകനാണ്. ഭാര്യ അലോഷ്യ. മക്കള്‍: അഡ്വ. ഇന്ദുലേഖ, ചിത്രലേഖ. പ്രഫ. ജോസഫിന്റെ മകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇന്ദുലേഖയ്ക്ക് ദൂരദര്‍ശന്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ […]

സിനിമാമാസിക പ്രസാദ് കെ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ആസാദ് ലൈനിൽ തുണ്ടത്തിൽ പുത്തൻവീട്ടിൽ കെ ശങ്കരൻ നായരുടെയും കെ രാധയുടെയും മകൻ പ്രസാദ് കെ അന്തരിച്ചു. പിതാവിൻറെ കാലശേഷം മലയാളത്തിലെ പ്രമുഖ മാസികയായ സിനിമ മാസികയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് പ്രസാദാണ്. സ്വന്തമായി ഫിലിം വിതരണ കമ്പനിയും ഉണ്ടായിരുന്നു

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു

സ്വന്തം ലേഖകൻ വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി(86) അന്തരിച്ചു. ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ എസ് വി കോളേജിൽ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു. പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ.

എന്‍എസ്‌എസ് മുന്‍ പ്രസിഡന്‍റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

സ്വന്തം ലേഖിക പത്തനംതിട്ട: എന്‍ എസ് എസ് മുന്‍ പ്രസിഡന്‍റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മുന്‍ ജില്ലാ ജഡ്ജി ആയിരുന്ന പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഒരു മാസം മുൻപാണ് എന്‍ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എന്‍ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്‍ എസ് എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്‍റ് , എന്‍ എസ് എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. […]

ശ്യാമള ശേഖരൻ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നാഗമ്പടം വാണിയപുരക്കൽ പരേതനായ ശേഖരന്റെ ഭാര്യ ശ്യാമള ശേഖരൻ (78 )നിര്യാതയായി. ശവസംസ്കാരം നാളെ ഒരുമണിക്ക് മുട്ടമ്പലം ശാന്തിദാം ശ്മശാനത്തിൽ . മക്കൾ സുനി, സനൽ. മരുമക്കൾ താരേഷ്, അജിത.

നടന്‍ പ്രേം നസീറിന്റെ മരുമകന്‍ ഇ എ റഷീദ് അന്തരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: നടന്‍ പ്രേം നസീറിന്റെ മരുമകന്‍ കോഴിക്കോട് മാവൂര്‍ റോഡ് സോജിത്തില്‍ ഇ എ റഷീദ് (82) അന്തരിച്ചു. തിരുവനന്തപുരം മ്യൂസിയം കനകന​ഗര്‍ ഹീര ​ഗോള്‍ഡന്‍ ഹില്‍ ഫ്ളാറ്റിലായിരുന്നു അന്ത്യം. റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആയിരുന്നു റഷീദ്. പ്രേം നസീറിന്റെ മകള്‍ ലൈലാബിയാണ് റഷീദിന്റെ ഭാര്യ. സജിത് ഖാന്‍, സോജാ നൗഷാദ് എന്നിവരാണ് മക്കള്‍. മം​ഗലാപുരം ദില്‍ഖുഷില്‍ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ (റിട്ട. മജിസ്ട്രേറ്റ്) മകനാണ്.

എസ് എ​ൻ ഡി പി കുറിച്ചി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കുറ്റിക്കാട് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : എസ് എ​ൻ ഡി പി കുറിച്ചി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കുറ്റിക്കാട് (തമ്പി-65 ) നിര്യാതനായി. സംസ്കാരം ഇന്ന് നാല് മണിക്ക് കുറിച്ചിയിലെ വസതിയിൽ. ശങ്കരപുരം ശ്രീ മഹാദേവക്ഷേത്രം ദേവസ്വം സെക്രട്ടറിയാണ്.

കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരുന്ന മാപ്ര ഇല്ലത്ത് എസ്.ശങ്കരൻ നമ്പൂതിരി അന്തരിച്ചു

  കോട്ടയം: തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരുന്ന മാപ്ര ഇല്ലത്ത് എസ്.ശങ്കരൻ നമ്പൂതിരി അന്തരിച്ചു. 72 വയസായിരുന്നു. തിരുനക്കരയിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരിക്കെ വലിയ സുഹൃത്ത് ബന്ധങ്ങളാണ് ശങ്കരൻ നമ്പൂതിരിക്ക് കോട്ടയത്ത് ഉണ്ടായിരുന്നത്.