വിഷ്ണു നിര്യാതനായി

ആർപ്പുക്കര: തോപ്പിൽ പറമ്പ് ബിനോയിയുടെയും ബിന്ദുവിന്റെയും (കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി) മകൻ വിഷ്ണു ( 27 ) നിര്യാതനായി. സംസ്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. സഹോദരൻ: വിവേക് ( പ്ലസ് വൺ വിദ്യാർത്ഥി മെഡി.കോളജ് എച്ച്.എസ് ആർപ്പു ക്കര)

തിരുവാർപ്പ് നാൽപത്തെട്ടിൽചിറ സന്തോഷ് (കുട്ടപ്പായി 53) നിര്യാതനായി

  തിരുവാർപ്പ് നാൽപതെട്ടിൽ ചിറ (ഇരുപത്തഞ്ചിൽ – ) ഗോപാലന്റെ മകൻ സന്തോഷ്‌(കുട്ടപ്പായി) (53)നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴം)രാവിലെ 10ന് 276-ാംമ്പർ എസ് എൻ ഡി പി ശ്മശാ നത്തിൽ . ഭാര്യ :സുനിത കുമരകം കൃഷ്ണ വിലാസം തോപ്പ് കുടുംബാംഗമാണ് മക്കൾ സന്ദീപ്, സാന്ദ്ര.

അയ്മനം പൂന്ത്രക്കാവ് – വട്ടക്കാട് വള്ളാനിയിൽ കാഞ്ചന നിര്യാതയായി

അയ്മനം: പൂന്ത്രക്കാവ് – വട്ടക്കാട് വള്ളാനിയിൽ (പതിമറ്റം) വീട്ടിൽ കാഞ്ചന (82) അന്തരിച്ചു. സംസ്കാരം ഇന്ന് (05.12.2023) 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :ശോഭന,പരേതനായ തമ്പി,ഷിജോ മരുമകൾ : സൗമ്യ

കുമരകം കൊല്ലകേരി പുത്തൻച്ചിറ വീട്ടിൽ ശാന്തമ്മ (73) നിര്യാതയായി

  കുമരകം : (വാർഡ്-5 ) കൊല്ലകേരി പുത്തൻച്ചിറ വീട്ടിൽ ശാന്തമ്മ (73) നിര്യാതയായി. പരേത പേരൂർ കാക്കൂർ കുടുംബാംഗമാണ്. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ മക്കൾ: പരേതനായ അനു, അഭിലാഷ്, അനീഷ്‌. മരുമക്കൾ: സീത, രുഗ്മ, രഞ്ജിനി.

കോട്ടയം തൃക്കോതമംഗലം വാഴക്കാലാ ചിറയിൽ സി.പി. കുര്യൻ (ബേബിച്ചൻ) നിര്യാതനായി.

  തൃക്കോതമംഗലം : കോട്ടയം തൃക്കോതമംഗലം വാഴക്കാലാ ചിറയിൽ സി.പി. കുര്യൻ (ബേബിച്ചൻ – 73 ) നിര്യാതനായി.   സംസ്കാരം നാളെ (30/11/2023 ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

ശോശാമ്മ ജോൺ നിര്യാതയായി

അയ്മനം: പൂന്ത്രക്കാവ് പുളിക്കപറമ്പിൽ ശോശാമ്മ ജോൺ (അമ്മിണി – 88) അന്തരിച്ചു. സംസ്കാരം ഇന്ന് (28.11.2023) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.

തോട്ടയ്ക്കാട് പുത്തൻപുരയ്ക്കൽ സനൽകുമാർ നിര്യാതനായി

തോട്ടയ്ക്കാട് :പുത്തൻപുരയ്ക്കൽ സനൽകുമാർ നിര്യാതനായി (58) സംസ്കാരം നാളെ (28/ 11/ 2023) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ജയശ്രീ സനൽ.മക്കൾ സേതുലക്ഷ്മി,കൃഷ്ണപ്രിയ. മരുമക്കൾ ഹർഗിൽ ദാസ്, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ.

കോട്ടയം സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി വെള്ളറശ്ശേരിയിൽ വി സി ഹാബേൽ നിര്യാതനായി.

      കോട്ടയം : സൗത്ത് പാമ്പാടി: ഇലക്കൊടിഞ്ഞി വെള്ളറശ്ശേരിയിൽ വി സി ഹാബേൽ (മോനിച്ചൻ-68) നിര്യാതനായി.       സംസ്കാരം 27-11-2023 തിങ്കളാഴ്ച പകൽ 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് വട്ടക്കുന്ന് സെന്റ് പോൾസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. പരേതൻ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് പ്രസിഡണ്ട് ആണ്. മക്കൾ: ബിജു, സാജു മരുമക്കൾ: ജോമിനി, ബിൻസി (കെ എസ് ബി സി, കോട്ടയം)

സിപിഐ മുൻ ലോക്കൽ സെക്രട്ടറി ബാബു എം.ആർ നിര്യാതനായി

തോട്ടക്കാട്: മലത്തറ വീട്ടിൽ ബാബു എം.ആർ (72) നിര്യാതനായി. സംസ്കാരം നാളെ (ശനി) പകൽ 11 ന് തോട്ടക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ. തോട്ടക്കാട് 15 18-ാം നമ്പർ ശാഖാ യോഗത്തിന്റെ സെക്രട്ടറി, സി പി ഐ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി ബാബു ഇടുക്കി ചോറ്റുപാറ കിഴക്കേക്കര കുടുബാംഗം. മക്കൾ: ശരത്ത് ബാബു( സെപ്യൂട്ടി മാനേജർ HDFC എറണാകുളം), സുജയ ബാബു( ICICI ഡെ.മനേജർ കോട്ടയം ) മരുമക്കൾ: ശീതൾ ശരത്ത് (ആലുവ)

കാഞ്ഞിരപ്പള്ളി പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി നിര്യാതനായി

കാഞ്ഞിരപ്പള്ളി: പുതിയിടത്ത് ജിജി ജോസിൻ്റെ മകൻ അലൻ ജിജി (19) നിര്യാതനായി. സംസ്ക്കാരം ശുശ്രൂഷകൾ നാളെ (19/11/2023) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് കറിപ്ലാവിലെ ഭവനത്തിൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിേത്തരിയിൽ. മാതാവ്: ബീനാ പനയ്ക്കൽ, കാരക്കാട്ട്. സഹോദരങ്ങൾ: ആഷിഷ്, അശ്വിൻ.