ബിജെപി മുൻ  ജില്ലാ കമ്മറ്റിയംഗം ബിജു ശ്രീധരൻ നിര്യാതനായി

ബിജെപി മുൻ ജില്ലാ കമ്മറ്റിയംഗം ബിജു ശ്രീധരൻ നിര്യാതനായി

സ്വന്തം ലേഖകൻ

വേളൂർ: ബിജെപി മുൻ കോട്ടയം ജില്ലാ കമ്മറ്റിയംഗം പുത്തൻമാടപ്പാട്ട് ബിജുശ്രീധരൻ (55) നിര്യാതനായി. ബിജെപി കോട്ടയം ടൗൺ കമ്മിറ്റി പ്രസിഡൻ്റ്, ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ വികസനസമിതി മെമ്പർ, വേളൂർ പാറപ്പാടം ദേവീക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ്, തിരുവുത്സവ കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.

കോട്ടയം മുനിസിപ്പാലിറ്റി വാർഡ് ഇലക്ഷനിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 20-10 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: അശ്വതി. മക്കൾ: പാർവ്വതി, വിഷ്ണു. മരുമക്കൾ: രാജേഷ്, അഞ്ചിത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group