എംപിയുടെ കൈകള്‍ സമീപത്തെ വനിത എംഎല്‍എയുടെ തോളിൽ :- വനിത എം.എല്‍.എയെ തോളില്‍ കൈയിട്ട് ചേര്‍ത്തുപിടിച്ച് ബി.ജെ.പി എം.പി; സഹികെട്ട് സീറ്റ് മാറിയിരുന്ന് എം.എല്‍.എ
സ്വന്തം ലേഖകൻ ബിജെപി എംപി സതീഷ് ഗൗതം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുപിയിലെ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വേദിയിലിരിക്കുന്ന എംപിയുടെ കൈകള്‍ സമീപത്തെ വനിത എംഎല്‍എയുടെ തോളിലായിരുന്നു. വനിത എംഎല്‍എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എംഎല്‍എ സീറ്റ് മാറിയിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 25ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.