കങ്കാരുക്കൾക്കു പിന്നാലെ കിവികളെയും പൊരിച്ച് കോഹ്ലിപ്പട: ന്യൂസിലൻഡിലും കോഹ്ലിപ്പടയുടെ പടയോട്ടം

സ്‌പോട്‌സ് ഡെസ്‌ക് ബേഓവൽ: കങ്കാരുക്കളെ അവരുടെ നാട്ടിലെത്തി പൊരിച്ച കോഹ്ലിപ്പടയാളികൾ കിവികളെ അവരുടെ നാട്ടിലെത്തി വറുത്തെടുത്തു. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ കുറിച്ചു. 90 റണ്ണിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം. കിവികളുട നാട്ടിൽ ഇന്ത്യനേടുന്ന ഏറ്റവും ഉയർന്ന മാർജിൻ ജയമായി ഇത്. 2009ൽ ഹാമിൽട്ടണിൽ നേടിയ 84 റൺസ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം. ബാറ്റിങിൽ രോഹിതും ശിഖർ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോൾ ബോളിങിൽ […]

രഞ്ജി സെമി ഫൈനൽ: ആത്ഭുതങ്ങളൊന്നുമുണ്ടായില്ല; കേരളത്തിന് ഇന്നിംഗ്‌സ് തോൽവി; പന്ത്രണ്ട് വിക്കറ്റുമായി ഉമേഷ് യാദവ് മാൻഓഫ് ദി മാച്ച്

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: കൃഷ്ണഗിരിയിലെ പച്ചപ്പുൽമൈതാനത്ത് ഉമേഷ് യാദവ് തീപ്പൊരിയായി നിറഞ്ഞു നിന്നപ്പോൾ കേരളത്തിന് രഞ്ജി സെമിഫൈനലിൽ കനത്ത തോൽവി. ഗ്രൂപ്പിലെയും ക്വാർട്ടറിലെയും പോരാട്ട വീര്യം വിദർഭയുടെ പേസ് പടയ്ക്ക് മുന്നിൽ മറന്നു വച്ച കേരളം ഒരു ഇന്നിംഗ്‌സിനും 11 റണ്ണിനും തോൽവി സമ്മതിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തെ കൂട്ടക്കൊല ചെയ്തത്. സ്‌കോർ കേരളം – 106, 91 വിദർഭ – 208 രണ്ടു ദിവസം മാത്രം നീണ്ടു നിന്ന രഞ്ജി ട്രോഫി സെമിയിൽ […]

രണ്ട് റണ്ണിനിടെ കൊഴിഞ്ഞത് അഞ്ച് വിക്കറ്റ്: വിദർഭയെ കെട്ട് കെട്ടിച്ച് കേരളത്തിന്റെ പേസ് പട: പിടിച്ചു നിന്നാൽ കേരളത്തിന് ചരിത്രമാകാം

സ്പോട്സ് ഡെസ്ക് വയനാട്: സേഫ് സോണിൽ നിന്ന് വിദർഭയെ കേരളത്തിന്റെ പേസർമാർ ദുരന്തത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു. 169 -2 എന്ന നിലയിൽ നിന്നു വിദർഭ തകർന്നടിഞ്ഞത് 172 ന് ഏഴ് എന്ന നിലയിലേയ്ക്കാണ്. പടു കൂറ്റൻ ലീഡ് പ്രതീക്ഷിച്ച വിദർഭയുടെ ലീഡ് കഷ്ടിച്ച് നൂറ് കടന്നു. നന്ദി പറയേണ്ടത് പിച്ചറിഞ്ഞ് പന്തെറിഞ്ഞ കേരളത്തിന്റെ പേസർമാർക്കാണ്. രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭ 102 ണ്‍സ് ലീഡിൽ ഒതുങ്ങി. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന […]

ഉമേഷ് തീപ്പന്തെറിഞ്ഞു..! കേരളം തവിടുപൊടിയായി

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലെത്തിയ കേരളം ഉമേഷ് യാദവിന്റെ തീപ്പന്തിനു മുന്നിൽ കരിഞ്ഞുണങ്ങി വീണു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഏഴു വിക്കറ്റ് പിഴുതെറിഞ്ഞ ഉമേഷ് യാദവ് 106 റൺസിന് പുറത്താക്കുകയായിരുന്നു. രജനീഷ് ഗുർബാനിയ്ക്കാണ് ബാക്കിയുള്ള മൂന്നു വിക്കറ്റ്. മൂന്ന് ബാറ്റ്‌സ്മാൻമാർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. 37 റൺസോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ് സ്‌കോറർ. ക്യാപ്റ്റൻ സച്ചിൻ ബേബി (22), ബേസിൽ തമ്പി (10) എന്നിവരാണ് […]

കോഹ്ലിയെ പിന്നിലാക്കി സെഞ്ച്വറിയിൽ ഹാഷിം അംല

സ്‌പോട്‌സ് ഡെസ്‌ക് പോർട്ട് എലിസബത്ത്: ലോകതാരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിൻതള്ളി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറികൾ തികച്ച താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് സ്വന്തം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് മറികടന്നത്. കോഹ്ലി 169 ഏകദിനത്തിൽ നിന്ന് 27 സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ആംലയ്ക്ക് വേണ്ടിയിരുന്നത് 167 ഏകദിനങ്ങൾ. പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യൻ നായകനെ മറികടന്നത്. 27 സെഞ്ചുറി നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ആംല. ഒരു […]

മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയർത്തിയ 230 റണ്ണിന്റെ വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യുഷ് വേന്ദ്ര ചഹലിന്റെ ആറു വിക്കറ്റ് നേട്ടവുമായി ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് […]

റഷ്യയിലെ ലോകകപ്പ് വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക; റഷ്യക്കാരുടെ ഇന്ത്യൻ സ്‌നേഹത്തിൽ അമ്പരന്ന് എബിയും സുഹൃത്തുക്കളും

റഷ്യയിലെ ലോകകകപ്പ് വേദിയിൽ നിന്നും ലോകകപ്പ് വിശേഷങ്ങൾ പങ്കു വച്ച് കോട്ടയം ഇമേജ് ഡയറക്ടർ എബി അലക്സ് ഏബ്രഹാം ഒട്ടേറെ കായിക മൽസരങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ബ്രസീലിന്റെ ഒരു കളി നേരിട്ടുകാണുക എന്നതു വലിയ ഒരാഗ്രഹമായിരുന്നു. റഷ്യയിൽ വച്ചു ലോകകപ്പ് ഫുട്ബോൾ നടക്കുന്നു എന്നു കേട്ടപ്പോഴെ എന്തായാലും ഈ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കുവൈത്തിലുള്ള കസിന്റെ ഒപ്പമായിരുന്നു യാത്ര. ബ്രസീൽ – മെക്സിക്കോ, ടുണീഷ്യ – പനാമ മൽസരങ്ങളുടെ ടിക്കറ്റ് ലഭിച്ചതോടെയാണ് യാത്രയുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. […]

റഷ്യകാത്തിരിക്കുന്നത് പൊട്ടിത്തെറിക്കും പോരാട്ടങ്ങൾ: പ്രീക്വാർട്ടറിൽ സൂപ്പർതാരങ്ങൾ നേർക്കുനേർ; അത്ഭുതങ്ങൾ സംഭവിച്ചാൽ കാത്തിരിക്കുന്നത് സ്വപ്‌ന സെമി

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: കൊലകൊമ്പൻമാരെ പിടിച്ചു കെട്ടിയും, അടിച്ചു വീഴ്ത്തിയും കരുത്തുകാട്ടിയ ചെറുമീനുകൾ തലഉയർത്തി നിൽക്കുന്ന റഷ്യയിൽ ഇനി വരാനിരിക്കുന്നത് സ്വപ്ന പോരാട്ടങ്ങൾ. ജൂൺ 30 ന് ആരംഭിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ മുതൽ റഷ്യയിലെ പച്ചപ്പുൽ മൈതാനങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. ആന്റോണിയോ ഗ്രിസ്മാനും, ലയണൽ മെസിയും നേർക്കുനേർ വരുന്ന ആദ്യ പോരാട്ടം മുതൽ ഫൽക്കാവോയും റോഡ്രിഗസും നിറഞ്ഞ കൊളംബിയയും കെയിനിന്റെ നേതൃത്വത്തിലുള്ള സൂപ്പർ താര നിര അണിനിരക്കുന്ന ഇംഗ്ലണ്ടും അവസാന മത്സരത്തിൽ കൈ കോർക്കുക കൂടി ചെയ്യുന്നതോടെ പ്രീ ക്വാർട്ടറിലെ മത്സരങ്ങൾ താര […]

സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

സ്‌പോട്‌സ് ലേഖകൻ മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്, പക്ഷേ അടുത്ത മൽസരത്തിൽ ടീം തിരിച്ചു​വരും’ മെസ്സി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ മോസ്‌ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പത്തൊന്‍പതാം മിനിറ്റില്‍ […]

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് മോസ്‌കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലാണ് മെസിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. ബാഴ്‌സലോണയിലൂടെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും, അർജന്റീനൻ ജേഴ്‌സിൽ കണ്ണീരൊഴുകുന്ന മെസിയെയാണ് ലോകത്തിനു കാണാനായത്. തുടർച്ചയായ മൂന്നു ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച മെസി, പക്ഷേ, കിരീടമില്ലാത്ത […]