video
play-sharp-fill

ഇറാഖിലെ കോവിഡ് വാർഡിൽ വൻ തീപിടുത്തം: 52 രോ​ഗികൾ വെന്തു മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കോവിഡ് വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ 52 രോ​ഗികൾ വെന്തു മരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി […]

കൈ വെട്ട് കേസ്: വിചാരണ നീട്ടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അധ്യാപകന്റെ കൈ വെട്ട് കേസിൽ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ ബുദ്ധിമുട്ടാണ് എന്നുള്ള ഹർജിക്കാരുടെ വാദവും കോടതി […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരുള്ള ലാബിലേക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 19 ആയി. അതേസമയം എൻ ഐ വി ആലപ്പുഴയിൽ അയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസം ഒരുവയസ് പ്രായമുള്ള കുഞ്ഞ് അടക്കം മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു […]

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 12-ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ […]

ദുഃ​ഖ​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​ൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാ​ഹി​ദ ക​മാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ. ദുഃ​ഖ​ങ്ങ​ൾ എ​ല്ലാം മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​നെന്നും, ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ങ്ങ​നെ ഒ​രു ഫോ​ട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഷാ​ഹി​ദ ക​മാ​ൽ വ്യക്തമാക്കി. സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​ന്നു. ഉ​ട​ൻ പോ​സ്റ്റ്‌ പി​ൻ​വ​ലി​ച്ചു​വെ​ന്നും ഷാ​ഹി​ദ ക​മാ​ൽ പറഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ക​വെ​യാ​ണ് ഷാ​ഹി​ദ ക​മാ​ൽ ഫേ​സ്ബു​ക്കി​ൽ ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കമന്റ് ബോക്‌സിൽ രൂക്ഷവിമർശനം […]

‘കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല’: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി

കൊ​ച്ചി: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കി​റ്റെ​ക്സ് എം.​ഡി സാ​ബു ജേ​ക്ക​ബ് രം​ഗത്ത്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സാബു ജേക്കബും സംഘവും തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി അവിടെ നിക്ഷേപം നടത്താൻ തീരുമാനിച്ചത്‌. വൈദ്യുതി ഒരിക്കലും […]

രാഷ്ട്രീയത്തിലേക്കില്ല, ‘മക്കൾ നീതി മൻട്രം’ പിരിച്ചു വിട്ട് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്; തീരുമാനം അമേരിക്കയിൽ നിന്ന് തിരികെ വന്നതിന് ശേഷം

ചെ​ന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സുപ്രധാന തീരുമാനവുമായ് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. മ​ക്ക​ൾ നീതി മ​ൻ​ട്രം വീ​ണ്ടും ആ​രാ​ധ​ക സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യു​ടെ ചെ​ന്നൈ​യി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ര​ജ​നി ത​ൻറെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കാ​യി രൂ​പീ​ക​രി​ച്ച പോ​ഷ​ക​സം​ഘ​ട​ന​ക​ളും പി​രി​ച്ചു​വി​ട്ടു. ഒ​രു രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യ്ക്ക് ഇ​നി ഒ​രു പ്ര​വ​ർ​ത്ത​ന​വും ആ​രാ​ധ​ക​ർ ന​ട​ത്ത​രു​തെ​ന്നും ര​ജ​നി ആ​വ​ശ്യ​പ്പെ‌​ട്ടു. അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന തീരുമാനം. രണ്ട് […]

മിന്നലേറ്റ് 20 മരണം, 11 പേരും മരിച്ചത് സെൽഫി എടുക്കുന്നതിനിടെ

ജയ്പുർ: കനത്ത മഴയിൽ വാച്ച് ടവറിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു. ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ ആയിരുന്നു ദുരന്തം. കൂടാതെ ഉത്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇടി മിന്നലേറ്റ് ആളുകൾ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 41 പേ​രും രാ​ജ​സ്ഥാ​നി​ൽ 20 പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു പേ​രു​മാ​ണ് മ​രി​ച്ച​ത്. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. വാച്ച് ടവറിലെ ദുരന്തത്തിന് […]

മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് അനുകരിച്ച് 10 വയസുകാരിക്ക് നേർ പീഡനം, പീഡിപ്പിച്ചത് പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ

കോഴിക്കോട്: പഠന ആവശ്യത്തിനായി ഉപയോ​ഗിക്കേണ്ട മൊബൈൽ ഫോൺ ദുരുപയോ​ഗിച്ച് പത്ത് വയസുകാരിയുടെ പീഡനത്തിൽ വരെ എത്തിയ ഞെട്ടലിലാണ് കോഴിക്കോട് വെള്ളയിലെ പോലീസുകാർ. കുറ്റാരോപിതർ പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ. പരാതിക്കാരിയുടെ വയസാകട്ടെ പത്തും. 2 മാസം മുൻപു രക്ഷിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ആൺകുട്ടികൾ ഇവളെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. മറിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ ഉപദ്രവിക്കുകയാണു ചെയ്തത്. 3 ദിവസം മുൻപ് വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു വിഷയം വീണ്ടും ഉയർന്നുവന്നത്. നാട്ടുകാരാണു […]

കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ആകെ രോ​ഗികൾ 18

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം രണ്ടാം […]