തിരുവനന്തപുരത്ത് പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു, പെട്രോൾ ബോംബ് എറിഞ്ഞു; പോലീസുകാരന് പരിക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടൂരിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഒരു എഎസ്ഐയും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം കോട്ടൂരിന് സമീപം […]