കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസിൽ അക്രമം; പ്രവർത്തകന് വെട്ടേറ്റു
കൊല്ലം: കെ.ബി.ഗണേഷ് എം.എൽ.എ യുടെ ഓഫീസിൽ അക്രമം. പ്രവർത്തകന് വെട്ടേറ്റു. കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ ബിജുവിനാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. പ്രദേശവാസിയായ ആൾ ആണ് അക്രമം നടത്തിയത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പറയപ്പെടുന്നത്.
അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം. വെട്ടേറ്റ പ്രവർത്തകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0