കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, രക്ഷാപ്രർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, രക്ഷാപ്രർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു

Spread the love

കൊല്ലം: കുണ്ടറയിൽ കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കു​ണ്ട​റ പെ​രു​മ്പു​ഴ കോ​വി​ൽ​മു​ക്കി​ലാ​ണ് സം​ഭ​വം. ചി​റ​ക്കോ​ണം സോ​മ​രാ​ജ​ൻ (56), ഇ​ള​മ്പ​ള്ളൂ​ർ രാ​ജ​ൻ (36), കു​രി​പ്പ​ള്ളി മ​നോ​ജ് (34), ചി​റ​യ​ടി അ​മ്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​വ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു.

കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇതോടെ മറ്റു രണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

ഇവരും കുടുങ്ങിയതോടെയാണ് നാട്ടുകാർ പോലീസിനേയും അഗ്നിശമന സേനയേയും അറിയിച്ചത്. 100 അടിയോളം താഴ്ച ഉള്ള കിണറായിരുന്ന ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ഫോഴ്‌സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴഞ്ഞു വീണ ഫയർഫോഴ്സ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

കിണറ്റിന് ആ​ഴം കൂ​ടു​ത​ലുള്ളത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​സ​ഹ​മാ​ക്കിയതായ് ​നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.