ഭരണത്തിന്റെ മറവിൽ സി.ഐ.ടി.യു ​ഗുണ്ടകൾ അഴിഞ്ഞാടുന്നു; ‘ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, ഇനിയും സംസാരിക്കും നീയാര്?’ കോവിഡ് നിയന്ത്രണം പരിശോധിക്കാൻ എത്തിയ എസ്.ഐയെ നടുറോഡിൽ തടഞ്ഞ് ഭീഷണിയുമായി സി.ഐ.ടി.യു ഏരിയ സെക്രട്ടറി

ഭരണത്തിന്റെ മറവിൽ സി.ഐ.ടി.യു ​ഗുണ്ടകൾ അഴിഞ്ഞാടുന്നു; ‘ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, ഇനിയും സംസാരിക്കും നീയാര്?’ കോവിഡ് നിയന്ത്രണം പരിശോധിക്കാൻ എത്തിയ എസ്.ഐയെ നടുറോഡിൽ തടഞ്ഞ് ഭീഷണിയുമായി സി.ഐ.ടി.യു ഏരിയ സെക്രട്ടറി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇടപെട്ട പോലീസിനെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്. സി.പി.എം വിതുര ഏരിയ കമ്മറ്റി അംഗവും, സി.ഐ.ടി.യു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്.

വിതുര കലുങ്ങ് ജംഗ്ഷനിൽ കാെവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോ റിക്ഷകൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പോലീസിനെതിരെ തിരിഞ്ഞത്. ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാർ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയൻ തർക്കം തുടക്കുകയായിരുന്നു

വാക്കുകൾ ഭീഷണിയുടെ സ്വരത്തിലേക്ക് മാറിയതോടെ മോശം സംസാരം വേണ്ടെന്നും ഇത്രയും നേരം ന്യായമായിട്ടാണ് താൻ സംസാരിച്ചതെന്നും എസ്‌ഐ പറഞ്ഞെങ്കിലും , ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, ഇനിയും സംസാരിക്കും നീയാര്? സംസാരിച്ചാൽ എന്ത് ചെയ്യുമെന്നുമായിരുന്നു സഞ്ജയന്റെ മറുപടി. ഇടയ്ക്ക് എസ്‌ഐയെ തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇടയ്ക്ക് കയറി പിടിച്ചുമാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നിയമം ലംഘിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വിതുര പഞ്ചായത്തിൽ രോഗ വ്യാപനത്തിൻറെ തോത് കൂടുതലായതിനാൽ കൂടുതൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇനിയും രോഗവ്യാപനം പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാണ് പോലീസിന് ഉൾപ്പെടെ നൽകിയിരിക്കുന്ന നിർദ്ദേശം.