മകൻ തൂങ്ങി മരിച്ചു; മൃതശരീരം താഴെ ഇറക്കുന്നതിനിടെ ഉടുമുണ്ടിൽ കുരുക്കുണ്ടാക്കി മരത്തിൽ നിന്ന് താഴേക്ക് ചാടി അച്ഛനും ആത്മഹത്യ ചെയ്തു; അച്ഛന്റെയും സഹോദരന്റെയും മരണം കൺമുന്നിൽ കണ്ട് പകച്ച് ഇളയമകൻ
തൃശൂർ: മകൻ തൂങ്ങി മരിച്ചതറിഞ്ഞ മനോവിഷമത്തിൽ അച്ഛനും അതേ മരത്തിൽ തൂങ്ങി മരിച്ചു. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്. കുന്നംകുളം എയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപമാണ് സംഭവം. തിങ്കളാഴ്ച രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേർന്ന മരത്തിൽ ശരത്ത് തൂങ്ങി നിൽക്കുന്നത് സഹോദരനാണ് കണ്ടെത്തിയത്. ഉടനെ വീട്ടിൽ ഓടിയെത്തി അച്ഛനെ വിവരമറിയിച്ചു. രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ […]