തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്: ബാങ്കിൽ ആധാരം ഈടു നൽകി വായ്പ എടുത്തിരുന്ന 46 പേരുടെ ആധാരത്തിൻ മേൽ വീണ്ടും ലോൺ; ലോൺ മുഴുവനായും ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്; തട്ടിപ്പ് നടന്നത് സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്: ബാങ്കിൽ ആധാരം ഈടു നൽകി വായ്പ എടുത്തിരുന്ന 46 പേരുടെ ആധാരത്തിൻ മേൽ വീണ്ടും ലോൺ; ലോൺ മുഴുവനായും ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്; തട്ടിപ്പ് നടന്നത് സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍

Spread the love

തൃശൂർ: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നിരിക്കുന്നത്.

2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുള്ളത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക ഒരൊറ്റ അക്കൗണ്ടിലേക്ക് പോയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്‌മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്‌പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെ കുറിച്ച് സായിലക്ഷ്‌മിക്ക് യാതൊരു അറിവുമില്ല.

2019ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. സി പി എം ഉന്നത നേതാക്കൾക്ക് ​ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ആരോപണം.